ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൃപ്രങ്ങോട് ശിവ ക്ഷേത്രം

തൃപ്രങ്ങോട് ശിവ ക്ഷേത്രം
പുരാണ കഥകളുമായി ബന്ധപ്പെട്ട തൃപ്രങ്ങോട് ശിവക്ഷേത്രം പഴമയും മാഹാത്മ്യവും കൊണ്ട്, കേരളത്തിലെ പ്രസിദ്ധങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.
പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ ,പരശുരാമനാല്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.കോഴിക്കോട് സാമൂതിരി രാജ വക ക്ഷേത്രമാണിത്.
ശ്രീ പരമശിവന്‍ ,യമദേവനായ കാലന്‍റെ കഥ കഴിച്ച സ്ഥലമാണിത്.
ചരിത്ര പ്രസിദ്ധമായ ഈ ക്ഷേത്രം മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ഗ്രാമത്തിലാണ്...
സംസ്കൃത സാഹിത്യങ്ങളിൽ ശ്വേതാരണ്യം, പരക്രോഡം എന്നീ വാക്കുകൾ കൊണ്ട് തൃപ്രങ്ങോടിനെ വർണ്ണിക്കുന്നുണ്ട്. പരക്രോഡം എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന് ഒരഭിപ്രായമുണ്ട്. എന്നാൽ തൃപ്പാദംകോട് എന്ന പദത്തിൽ നിന്നാണ് തൃപ്രങ്ങോട് ഉത്ഭവിച്ചതെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്.
പ്രാചീന മലയാളത്തില്‍ “തുപ്രന്‍”, “പറങ്ങോടന്‍” എന്നീ നാമങ്ങള്‍ ശിവന്‍റെ പര്യായനാമങ്ങളായി ഉപയോഗിച്ചിരുന്നു. “തുപ്ര”നില്‍ നിന്നോ “പറങ്ങോട”നില്‍ നിന്നോ തൃപ്രങ്ങോട് എന്ന സ്ഥലനാമം ഉത്ഭവിച്ചുണ്ടാകാമെന്ന നിഗമനമാണ് കൂടുതല്‍ യുക്തിസഹമെന്നു കരുതാം എന്നും പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്.
പറങ്ങോടന്‍ എന്ന പദത്തില്‍ നിന്ന് ''തിരുപറങ്ങോടന്‍ - തൃപ്രങ്ങോടന്‍ - തൃപ്രങ്ങോട്" എന്നീ പദങ്ങള്‍ ഉത്ഭവിച്ചുവെന്ന് അനുമാനിക്കാം ..
"കാലസംഹാരമൂർത്തി" സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തില്‍ തൃപ്രങ്ങോടപ്പന്‍ പടിഞ്ഞാറ് ദര്‍ശനമായി വാഴുന്നു.
മഹാതാപസനായ മൃഗണ്ഡുമഹർഷി സന്താനഭാഗ്യത്തിനു വേണ്ടി ശിവനെ തപസ്സു ചെയ്തു. സംപ്രീതനായ ഭഗവാൻ മഹർഷിക്കുമുന്നിൽ പ്രത്യക്ഷനായി.. അൽപ്പായുസ്സും ബുദ്ധിമാനുമായ മകൻ വേണോ, ദീർഘായുസ്സും അല്പബുദ്ധിയുമായ മകനെ വേണോ എന്ന് ഭഗവാൻ ചോദിച്ചു.. മൃകണ്ഡു അല്പായുസ്സും ബുദ്ധിമാനും ആയ പുത്രനെയാണ് ആവശ്യപ്പെട്ടത്. വരം കൊടുത്തു ഭഗവാൻ അപ്രത്യക്ഷനായി.
അങ്ങനെ ജനിച്ച ശിവഭക്തനാണ് മാർക്കണ്ഡേയൻ..
ചെറുപ്പം മുതലേ അതീവ ശിവഭക്തനായ മാർക്കണ്ഡേയൻ, തന്റെ അല്പായുസ്സിന്റെ രഹസ്യം അച്ഛനമ്മമാരിൽ നിന്ന് മനസ്സിലാക്കി, ശിവഭജനം തുടർന്നുകൊണ്ടേയിരുന്നു.
അങ്ങനെ ആയുസ് തീരാറായി.
പതിനാറാമത് വയസ്സിലെ അവസാന ദിവസം കാലനെ കണ്ട് ഭയന്ന് ഓടിയ മാർക്കണ്ഡേയൻ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിലേക്ക് ഓടിക്കയറി..
"തൃപ്പങ്ങോടേക്കു പൊയ്ക്കോളൂ മഹാദേവൻ രക്ഷിക്കും" എന്നൊരു അശരീരി ക്ഷേത്രത്തിൽ നിന്നും കേട്ട മാർക്കണ്ഡേയൻ, ഉടനടി തൃപ്രങ്ങോട്ടേക്ക് ഓടുവാൻ തുടങ്ങി.!! കാലപാശവുമായി കാലനും പിന്തുടർന്നു..!! അത്യന്തം ദയനീയവും, അതിലുപരിയായ ഭക്തിപാരവശ്യവും കണ്ട് ക്ഷേത്രവഴിയിലെ കൂറ്റൻ പേരാൽ മരം പോലും പിളർന്ന് വഴി മാറി കൊടുത്തു..!!
പേരാലിനെ ചുറ്റിയോടുമ്പോൾ സമയം അതിക്രമിച്ച് കാലപാശത്തിൽ പെടാതിരിക്കാനാണ് തന്നാൽ കഴിയുന്ന ഉപകാരം പേരാൽ ചെയ്തത്..!! അവിടെ നിന്നും ഓടി തൃപ്പങ്ങോട് ക്ഷേത്രമതിക്കെട്ടിനകത്ത് ഇന്ന് കാണുന്ന വടക്ക് കിഴക്കേമൂലയിൽ പടിഞ്ഞാറോട്ട് ദർശനമായിരിക്കുന്ന ശിവലിംഗത്തിൽ മരണവെപ്രാളത്തോടെ മാർക്കണ്ഡേയൻ കെട്ടിപ്പിടിച്ചു..!!
അതേ നിമിഷത്തിലാണ് കാലൻ തൻറെ മരണപാശം മാർക്കണ്ഡേയനെ ലക്ഷ്യമാക്കി ചുഴറ്റിയെറിഞ്ഞത്..!! എറിഞ്ഞ പാശം മാർക്കണ്ഡേയനുമീതെയും, കെട്ടിപ്പിടിച്ച ശിവലിംഗത്തിലുമായി കുരുങ്ങി..!! ശിവലിംഗത്തിൽ പാശം പെട്ടതറിയാതെ കാലൻ ശക്തിയായി വലിച്ചു..!! തന്റെ മേലെ കാലപാശമെറിഞ്ഞ കാലനുമുമ്പിൽ സംഹാരരുദ്രനായ ശ്രീപരമശിവൻ ഉഗ്രകോപത്തോടെ പ്രത്യക്ഷപ്പെട്ട് തൃശ്ശൂലത്താൽ കാലനെ വധിച്ചു..!!
അങ്ങനെ തന്റെ ഭക്തനായ മാർക്കണ്ഡേയനെ ഭഗവാൻ രക്ഷിച്ചു..!! അങ്ങനെയാണ് ഭൂമിയിൽ കാലനില്ലാത്ത കാലം സംജാതമായതെന്നു ഐതിഹ്യം..!!
കാലനെ വധിച്ചതിനു ശേഷം മൂന്നു ചുവടുകൾ വച്ച് നാലാമത് സ്ഥലത്ത് കുടികൊള്ളൂന്നതിനാൽ തൃപ്പാദങ്ങൾ വച്ച ഈ മൂന്നു സ്ഥലത്തും ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മുനികുമാരന്‍ ശിവലിംഗത്തെ കെട്ടിപ്പിടിച്ച സ്ഥലം മൂലസ്ഥാനമായി ''കാരണത്തിൽ ശിവൻ '' എന്ന പേരിൽ തുടരുന്നു.
മൂർത്തീ സങ്കൽപ്പത്തിലുള്ള നന്ദികേശ്വരൻ നമസ്കാര മണ്ഡപത്തിലുണ്ട്. കിഴക്കേ നടയിൽ മുൻപുണ്ടായിരുന്ന ''നടു പിളർന്ന ആൽ മരം'' ഇപ്പോഴില്ല.
കാലസംഹാരത്തിന് ശേഷം സംഹാരരുദ്രൻ ഒരു വൃദ്ധമാനുഷരൂപം പൂണ്ട് കുളത്തിലിറങ്ങി ജലം കോരി ശിരസ്സിൽ ഒഴിക്കുന്നത് ഒരു വിപ്രബാലൻ കണ്ടു..!! പ്രായാധിക്യത്താൽ സ്നാനം ചെയ്യാൻ വിഷമിക്കുന്നതു പോലെ തോന്നിയ വൃദ്ധനെ വിപ്രബാലൻ സഹായിക്കാൻ തയ്യാറായി..!! അദ്ദേഹം അതിന് അവനെ അനുവദിച്ചു..!!
അനന്തരം അവനോട്, ഇനി തന്നെ ഇവിടെ കാണാൻ കഴിയാത്ത പക്ഷം ഇവിടെ കാണുന്ന ശിവലിംഗത്തിൽ മുടങ്ങാതെ ശംഖാഭിഷേകം കഴിക്കണമെന്ന് അരുളിച്ചെയ്തു..!! ശംഖാഭിഷേകത്തിനുള്ള രഹസ്യതത്ത്വങ്ങൾ അവനെ ഉപദേശിച്ചു..!! ഇപ്രകാരം നിയോഗിതനായ വിപ്രബാലൻറെ പിൻമുറക്കാരാണത്രെ കൽപ്പുഴ നമ്പൂതിരിമാർ..!!
കുറേ കാലത്തോളം വെട്ടത്തു രാജാക്കന്‍മാരുടെ ആസ്ഥാനവും തൃപ്രങ്ങോട് തന്നെയായിരുന്നു. രാജകുടുംബത്തിന്‍റെ കോവിലകത്തിന്‍റെ ഭാഗങ്ങളായ കോവിലകത്തുതറ, കോവിലകത്തുവളപ്പ് എന്നിവയുടെ അവശിഷ്ടങ്ങള്‍ തൃപ്രങ്ങോട് ക്ഷേത്രത്തിനു സമീപം ഇപ്പോഴുമുണ്ട്. 13-ാം ശതകത്തില്‍ കോഴിക്കോട് സാമൂതിരി മലബാറിലെ ശക്തനായ ഭരണാധികാരിയായി ഉയരുകയും ക്രമേണ വെട്ടത്തുനാട് സാമൂതിരിയുടെ അധീശത്വം സ്വീകരിക്കുകയും ചെയ്തു.
18-ാം ശതകത്തിന്‍റെ അന്ത്യത്തോടുകൂടി വെട്ടം രാജവംശം അന്യംനിന്നു. 13-ാം ശതകത്തില്‍, സാമൂതിരി തിരുനാവായ മാമാങ്കത്തിന്‍റെ അധ്യക്ഷപദവി പിടിച്ചെടുക്കുവാന്‍ വള്ളുവക്കോനാതിരിക്കെതിരായി നടത്തിയ പടയോട്ടത്തില്‍, സാമൂതിരിയുടെ സൈന്യം താവളമടിച്ചിരുന്നത് തൃപ്രങ്ങോട്ട് ആയിരുന്നു.
വള്ളുവക്കോനാതിരി മരണംവരേയും പോരാടാൻ സന്നദ്ധനായ ധീരയോദ്ധാക്കളെ തിരഞ്ഞെടുത്ത്, മാമാങ്കാഘോഷത്തിനിടെ സാമൂതിരിയെ വധിക്കാനായി അയക്കുമായിരുന്നു; അവരെ ചാവേറുകൾ എന്ന് പറഞ്ഞുവന്നു. ചാവേർ പണിക്കന്മാർ ചാകുംവരെ യുദ്ധം ചെയ്യുമെന്ന്‌ പ്രതിജ്ഞയെടുത്തിരുന്ന ക്ഷേത്രമാണ് തൃപ്രങ്ങോട്ട്‌ ശിവക്ഷേത്രം.
തിരുമാന്ധാംകുന്നിൽ ഭജനമിരുന്ന്‌ ചാവേർപണിക്കന്മാർ തൃപ്രങ്ങാട്ട്‌ ദേവസന്നിധിയിലേക്ക്‌ പോകും. അവിടെവെച്ചാണ്‌ പ്രതിജ്ഞയെടുക്കുന്നത്‌. അതിനുശേഷം സാമൂതിരിയെ വധിക്കാൻ ക്ഷാത്രവ്യൂഹത്തിലേക്ക്‌ കടക്കും. വള്ളുവക്കോനാതിരിയും സാമൂതിരിയും ബദ്ധശത്രുക്കളായിരുന്നു.
തിരുനാവായ മണൽപ്പുറത്ത് വച്ച് നടന്നിരുന്ന 'മാമാങ്കത്തിന് ' ശേഷം കോഴിക്കോട്ടേക്ക് മടങ്ങുന്നതിനു മുൻപ് സാമൂതിരിപ്പാട് പരിവാര സമേതം ഘോഷയാത്രയായി വന്നു ഈ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നു നിർബന്ധമായിരുന്നു.
നിത്യേന അഞ്ചുപൂജകളും മൂന്നു ശീവേലികളുമുള്ള ക്ഷേത്രത്തിൽ രാവിലെ 4 മണിതൊട്ട് ഉച്ചയ്ക്ക് 12 മണിവരെയും വൈകീട്ട് 4 മണിതൊട്ട് രാത്രി 9 മണി വരെയും നട തുറന്നിരിക്കും. താന്ത്രിക കർമ്മങ്ങൾ വടക്കേടത്ത്, തെക്കേടത്ത് എന്നീ കൽപുഴ നമ്പൂതിരിമാരിൽ നിക്ഷിപ്തമാണ്.
ശംഖാഭിഷേകമാണ് പ്രധാന വഴിപാട്. ക്ഷേത്രക്കുളത്തിലെ ജലം വലമ്പിരിശംഖിൽ നിറച്ച് ശിവലിംഗത്തിൽ അഭിഷേകം നടത്തുന്നു. ധാര, മൃത്യുഞ്ജയ ഹോമം , ഉമാമഹേശ്വരപൂജ, സന്താന ലബ്ദിക്കായി കുട്ടിയും തൊട്ടിലും സമർപ്പണം, പിൻവിളക്ക്, കതിനവെടി എന്നിവയും വഴിപാടുകളിൽപ്പെടും.
മൃത്യുഞ്ജയ സന്നിധിയായത് കൊണ്ട് ദീർഘായുസ്സിനു വേണ്ടിയുള്ള വഴിപാടുകൾ ആണ് കൂടുതലും നടക്കുന്നത്.
പ്രധാന ആഘോഷം ധനുമാസത്തിലെ കൊടിയേറ്റ് ഉത്സവവും, അഷ്ടമിരോഹിണി, പ്രതിഷ്ഠാദിനവും, ശിവരാത്രിയുമാണ്. ശിവരാത്രിയോടനുബന്ധിച്ചുള്ള മൂന്നു ദിവസം ഉത്സവാഘോഷങ്ങൾ നടത്തപ്പെടുന്നു. ഇടവമാസത്തിലെ പുണർതം നാളാണ് പ്രതിഷ്ഠാദിനമായി ആഘോഷിക്കുന്നത്.
ഉപദേവന്മാര്‍ : വാമുകുന്ദൻ, അയ്യപ്പൻ, ഗോശാലകൃഷ്ണൻ, വേട്ടയ്ക്കൊരു മകൻ, ദുർഗ്ഗ, ഗണപതി, ശ്രീപാർവതി, വൃഷഭം, എന്നിവരാണ് .
വലതുഭാഗത്ത് വലിയൊരു ക്ഷേത്രക്കുളമുണ്ട്. എന്നാൽ ക്ഷേത്രക്കുളത്തിനടുത്തുള്ള രണ്ടു തീർത്ഥക്കുളങ്ങളിലെ താപനില വ്യത്യസ്തമാണെന്നും പറയുന്നു. ക്ഷേത്ര മതിൽക്കകത്ത് കാണുന്ന തീർത്ഥങ്ങൾ പൂർവികരായ സിദ്ധന്മാരുടെ യജ്ഞ കുണ്ഠങ്ങൾ പിൽക്കാലത്ത് കുളങ്ങളായി പരിണമിച്ചിട്ടുള്ളതാണ്.
വെട്ടത്ത് രാജകുടുംബത്തിന്‍റെ അന്ത്യം വരെ ഭരണകർത്താവ് വെട്ടത്ത് രാജാവായിരുന്നു. തുടർന്ന് ക്ഷേത്രഭരണം നമ്പൂതിരിമാരിൽ എറ്റെടുത്തു. അവർക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം ക്ഷേത്രഭരണം കോഴിക്കോട് സാമൂതിരിപ്പാടിന്‍റെ ഉടമസ്ഥതയിലായി. ഇന്നും എച്ച്.ആർ.ആന്റ് സി.ഇ. യുടെ മേൽനോട്ടത്തിൽ സാമൂതിരി രാജാ ട്രസ്റ്റിയായി ഭരണം നടത്തുന്നു. ക്ഷേത്രത്തിലെ മേൽശാന്തിമാരും കീഴ്ശാന്തിമാരും കുറുമ്പനാട് താലൂക്കിൽ നിന്നുള്ളവരാണ് .
തിരൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഇവിടേക്ക് 8 കിലോമീറ്ററും തിരുനാവായ നിന്ന് 5 കിലോമീറ്ററും ദൂരയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
തൃപ്രങ്ങോട് ശിവക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, ആലത്തിയൂര്‍ പെരുംതൃക്കോവില്‍ ഹനുമാന്‍കാവ്, ഗരുഡന്‍കാവ് എന്നീ പൌരാണികക്ഷേത്രങ്ങള്‍ തൃപ്രങ്ങോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...