ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ കരുമാടി ഗ്രാമത്തിലാണ് " ചലിക്കുന്ന കൽവിളക്ക് " സ്ഥിതി ചെയ്യുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ശങ്കരനാരായണമൂർത്തി ക്ഷേത്രം.
അമ്പലപ്പുഴ ക്ഷേത്രത്തേക്കാളും പഴക്കം അവകാശപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ തിരുമുൻപിൽ സ്ഥിതിചെയ്യുന്ന ചലിക്കുന്ന കൽവിളക്ക് ഭക്തർക്ക് അത്ഭുത കാഴ്ചയാണ്..!
ഈ കൽവിളക്ക് സ്വയം തിരിഞ്ഞ് പിറകിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.ചരിത്ര ഗവേഷകർ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.ഏതാണ്ട് ഇരുപതു വർഷം കൊണ്ട് ഈ കൽവിളക്ക് ഒന്നര മീറ്ററോളം സ്ഥാനം മാറിയെന്നു നാട്ടുകാർ പറയുന്നു.നൂറ്റാണ്ടുകൾക്കു മുമ്പ് ഇത് ശിവ വൈഷ്ണവ ക്ഷേത്രം ആയിരുന്നു .
ഇന്ന് വൈഷ്ണവ ആരാധനയാണ് പ്രാധാന്യം .അക്കാലത്ത് വിദേശ ആക്രമണം ഉണ്ടായപ്പോൾ കൊള്ളയടിക്കപ്പെടാതെയിരിക്കാനായി ഇവിടുത്തെ സ്വർണക്കൊടിമരം ഈ കൽവിളക്ക് ഇരുന്ന സ്ഥാനത്ത് കുഴിച്ചിട്ടുവെന്നും ആരുടേയും ശ്രദ്ധയിൽപ്പെടാതിരിക്കാനായി ആ ഭാഗത്ത് കൽവിളക്ക് സ്ഥാപിച്ചുവെന്നും വിശ്വസിക്കുന്നു ..
ദേവപ്രശ്നം വച്ചപ്പോൾ ഈ കൽവിളക്ക് സ്ഥാനം മാറി തൊട്ടടുത്ത യക്ഷിയമ്പലത്തിനു സമീപം എത്തുമെന്നും അപ്പോൾ സ്വർണക്കൊടിമരം ഉയർന്നുവരുമെന്നും പ്രവചിച്ചത്രെ.അത്ഭുതത്തിന്റെ പിന്നിലെ ഐതീഹ്യം എന്തുതന്നെയായാലും വിളക്ക് ചലിക്കുന്നു എന്നതിന് ഇവിടെ രണ്ടുപക്ഷമില്ല.
ഈ ക്ഷേത്രത്തോട് ചേർന്ന് തന്നെയാണ് ചരിത്ര പ്രസിദ്ധമായ കരുമാടിക്കുട്ടൻ . തോട്ടുവക്കത്ത് ധ്യാനനിമഗ്നനായി ഇരിക്കുന്ന പ്രതിമയാണ് കരുമാടിക്കുട്ടൻ. ബുദ്ധപ്രതിമയാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമത കേന്ദ്രം അമ്പലപ്പുഴയ്ക്ക് തെക്കുമാറിയുള്ള പുറക്കാടായിരുന്നത്രേ.
അങ്ങനെയായിരിക്കണം നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്.
അങ്ങനെയായിരിക്കണം നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്.
എന്നാൽ ഈ കരുമാടിക്കുട്ടൻ സാക്ഷാൽ കൃഷ്ണഭഗവാനാണെന്നാണ് ഭക്തരുടെ വിശ്വാസം. പ്രതിമയില് പണ്ട് ഒരു ആനകുത്തിയതായും കുത്തേറ്റ് കുട്ടന്റെ ശരീരത്തിന്റെ പകുതി ഭാഗം അടർന്നുപോയി ശരീരം പകുത്തുപോയതണെന്നും പറയപ്പെടുന്നു.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ