ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെറുകുന്ന്_അന്നപൂർണ്ണേശ്വരി_ക്ഷേത്രം




കേരളത്തിലെ കണ്ണൂർ ജില്ലയിലെ ചെറുകുന്ന് എന്ന സ്ഥലത്താണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രധാനപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും പ്രാധാന്യം അന്നപൂർണേശ്വരി ദേവിക്കാണ്.
സ്ഥലത്തെ ഐതിഹ്യങ്ങൾ അനുസരിച്ച് പരശുരാമൻ ആണ് ഈ ക്ഷേത്രം നിർമ്മിച്ചത്.കാശിയിലെ അന്നപൂർണ്ണേശ്വരി ദേവി മൂന്നു തോഴിമാരും ഒരുപാട് ഭക്തരുമായി ഒരു കപ്പലിൽ ഇങ്ങോട്ടു വന്നു എന്നും പിന്നീട് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ദേവി വന്നു എന്നും ആണ് വിശ്വാസം.
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിൽ നിന്നും പരമശിവൻ തന്റെ ഭാര്യയായ അന്നപൂർണ്ണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്കു ശേഷം ചെറുകുന്നിലെത്തുമെന്നാണ് സങ്കല്പം.ഇവിടെ ര‍ണ്ട് നേരം പ്രസാദ ഊട്ട് ഉണ്ട്. ഇവിടത്തെ പ്രധാന വഴിപാട് അന്നദാനം ആണ്.
ക്ഷേത്ര നിർമ്മാണം
വല്ലഭൻ രണ്ടാമനാണ് അന്നപൂർണ്ണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്. കാലപ്പഴക്കത്താൽ ക്ഷേത്രം നശിക്കാറായപ്പോൾ 1866ൽ അവിട്ടം തിരുനാൾ രാജാവ് ക്ഷേത്ര പുനർനിർമ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കേരളവർമ്മ രാജാവ് പണിപൂർത്തിയാക്കി.
ഉത്സവങ്ങൾ
ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്. ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ഭജന, കഥാപ്രസംഗം, ഓട്ടൻ‌തുള്ളൽ തുടങ്ങിയ കലാപരിപാടികൾ നടക്കുന്നു.
വിഷുവിളക്ക്
വിഷു വിളക്കു ഉൽസവമാണ് ഇവിടെ പ്രധാനം. എഴു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണിത്. മേട സംക്രമം മുതൽ മേടം ഏഴാം തീയതി വരെയാണ് ഉത്സവം. മേടം രണ്ടാം തീയ്യതി ചെറുകുന്ന്, മൂന്നാം തീയ്യതി കണ്ണപുരം, നാലാം തീയ്യതി ഇരിണാവ്, ആറാം തീയ്യതി പറശ്ശിനി എന്നീ ദേശവാസികളുടെ വക കാഴ്ച വരവും വെടിമരുന്നു പ്രയോഗവും ഉണ്ടാകാറുണ്ട്.
ഈ ഉൽസവത്തിലെ പ്രധാന ആകർഷണം, ക്ഷേത്രതിനു മുന്നിലും ചുറ്റിലുമായി നിർമ്മികുന്ന വട്ടപന്തലാണ്. വട്ടപ്പന്തലിന് തുടക്കം കുറിക്കുന്നത് എല്ലാ വർഷവും മലയാളമാസം ധനു രണ്ടാം തീയതിയാണ്. പന്തലിനാവശ്യമായ 111 തേക്കിൻ തൂണുകൾ നാട്ടുകാരുടെ ശ്രമദാനമായി ഉയർത്തുകയും ചെയ്യും.
തുടർന്ന് 7500 മടൽ മെടഞ്ഞ ഓല, 2000ത്തോളം മുള എന്നിവ ഉപയോഗിച്ച് ഏകദേശം 100ൽപ്പരം മനുഷ്യാധ്വാനം പന്തലിന്റെ പൂർത്തീകരണത്തിന് ആവശ്യമാണ്. ഏകദേശം ഒരു മാസത്തോളം സമയമെടുത്താണ് വട്ടപ്പന്തൽ നിർമ്മിക്കുന്നത്.
ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...