ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ ചാമുണ്ഡിദേവി ക്ഷേത്രം

ശ്രീ ചാമുണ്ഡിദേവി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ നഗരാതിര്‍ത്തിയില്‍ വടക്കുകിഴക്കുമാറിയുള്ള തൊഴുവന്‍കോട്ടാണ്‌ പുരാതനമായ ശ്രീ ചാമുണ്ഡിദേവി ക്ഷേത്രം. മാര്‍ത്താണ്ഡവര്‍മ്മയുടെ ആരാധനാമൂര്‍ത്തിയായ ഈ അമ്മയെ കാണാന്‍ മഹാരാജാവ്‌ മാസത്തിലൊരിക്കല്‍ ഇവിടെ എത്തുമായിരുന്നു. വട്ടിയൂര്‍ക്കാവിനോട്‌ ചേര്‍ന്നുള്ള ശാലീനസുന്ദരമായ പ്രദേശമാണ്‌ തൊഴുവന്‍കോട്‌. നിബിഡ വൃക്ഷങ്ങള്‍ നിറഞ്ഞ ഈ സ്ഥലം തൊഴുവന്‍കാട്‌ എന്നാണ്‌ ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്നത്‌. പരാശക്തിയായ ചാമുണ്ഡിദേവി ഇവിടെ കുടികൊണ്ടുകഴിഞ്ഞപ്പോഴാണ്‌ ഈ ദിവ്യസ്ഥാനം തൊഴുവന്‍കോട്‌ എന്നായി മാറിയത്‌. അസുര നിഗ്രഹത്തിനുശേഷം അലഞ്ഞുനടന്ന ദേവി ഒടുവില്‍ ഒരുവാതില്‍കോട്ടയിലുള്ള മേക്കാട്‌ തറവാട്ടിലെത്തുകയാണുണ്ടായത്‌.അതിനുശേഷമാണ്‌ അമ്മ ഇവിടെ വാസമുറപ്പിച്ചത്‌. അതിനു പിന്നില്‍ തിരുവിതാംകൂര്‍ രാജകുടുംബവും എട്ടുവീട്ടില്‍പിള്ളമാരും അമ്മയുടെ ഭക്തനും കളരി ആശാനുമായ മേക്കാട്‌ പണിക്കരുമായും ബന്ധപ്പെട്ടതാണ്‌ ക്ഷേത്രത്തിന്റെ ഐതിഹ്യം. എട്ടുവീട്ടില്‍ പിള്ളമാരില്‍പ്പെട്ട കഴക്കൂട്ടത്തുപിള്ളയുടെ ആശ്രിതനായിരുന്നു കളരിപണിക്കര്‍. അദ്ദേഹം ആരാധിച്ചിരുന്ന വിഗ്രഹമായിരുന്നു ചാമുണ്ഡേശ്വരിയുടേത്‌. കഴക്കൂട്ടത്തുപിള്ളയെ വകവരുത്താനുള്ള ശ്രമം ദേവിയുടെ ശക്തികൊണ്ട്‌ നടക്കാതെ വന്നപ്പോള്‍ പ്രാര്‍ത്ഥനയുടെ വഴിതേടി. പ്രാര്‍ത്ഥനയുടെ ഫലമായി ത്രിമൂര്‍ത്തികള്‍ പ്രതൃക്ഷപ്പെട്ടു. അവരുടെ ആവശ്യപ്രകാരം പിള്ളയുടെ ഭവനത്തില്‍ നിന്നും അമ്മ അകന്നുപോവുകയും ത്രിമൂര്‍ത്തികളാല്‍ കാട്ടില്‍ കൂടിയിരുത്തപ്പെടുകയും ചെയ്തു. അങ്ങനെയാണ്‌ തൊഴുവന്‍കോട്ടെ പ്രതിഷ്ഠയ്ക്ക്‌ വഴിയായതെന്ന്‌ ഐതിഹ്യം. പരമഭക്തനായ പണിക്കര്‍ പിന്നീടുള്ള കാലം അമ്മയെ പൂജിച്ചുകഴിയുകയും ഒടുവില്‍ യോഗീശ്വരനായി മാറുകയും ചെയ്തു. നഗരത്തില്‍ നിന്നും വരുന്നവര്‍ പടിഞ്ഞാറേ നടിയിലാണ്‌ എത്തുക. ക്ഷേത്രത്തോട്‌ അടുക്കുന്തോറും വിസ്മയാവഹമായ കാഴ്ചകള്‍. വര്‍ണപ്രഭയില്‍ തെളിയുന്ന ബിംബങ്ങള്‍ വലിയ ഗോപുരങ്ങള്‍. മതിലുകള്‍പോലും ആകര്‍ഷകം. അതിലൊന്നില്‍ ഗീതോപദേശം ചെയ്യുന്ന ഭഗവാന്റെയും അര്‍ജ്ജുനന്റേയും ചിത്രം. അതിനുമുകളില്‍ "സംഭവാമി യുഗേ, യുഗേ" എന്ന്‌ ആലേഖനം ചെയ്തിരിക്കുന്നു. കടഞ്ഞെടുത്ത ചന്ദനത്തടിപോലെ മതിലില്‍ പറ്റിപിടിച്ചുവളരുന്ന വടവൃക്ഷത്തിന്റെ വേരുകള്‍ ആരെയും ആകര്‍ഷിക്കും. ഇവിടെയുള്ള തൂണുകള്‍പോലും ശില്‍പചാതുര്യം വഴിഞ്ഞൊഴുകുന്നവ-കോവിലുകളും മണ്ഡപങ്ങളും ഭക്തിഭാവം തുളുമ്പുന്ന ബിംബങ്ങളാല്‍ അലംകൃതവുമാണ്‌. ശ്രീകോവിലില്‍ ദേവി ചാമുണ്ഡേശ്വരി കൂടെ മോഹിനിയക്ഷിയമ്മയുമുണ്ട്‌. ക്ഷേത്രത്തില്‍ ശ്രീകോവിലിനകത്ത്‌ യോഗീശ്വരന്‍. ഗണപതി, വീരഭദ്രന്‍, ഭൈരവന്‍, കരിങ്കാളി, ദേവി, തമ്പുരാന്‍, ഗന്ധര്‍വന്‍, യക്ഷി അമ്മ, നാഗര്‍, മറുത, ഭുവനേശ്വരി, ദുര്‍ഗ്ഗ, ബ്രഹ്മരക്ഷസ്‌ കൂടാതെ നവഗ്രഹ പ്രതിഷ്ഠയും ഗന്ധര്‍വ്വനും കന്നിച്ചാവും ഉപദേവന്മാരായിട്ടുണ്ട്‌. രാവിലെ അഞ്ചരയ്ക്ക്‌ നടതുറന്നാല്‍ പന്ത്രണ്ട്‌ മണിവരെയും വൈകിട്ട്‌ നാലരയ്ക്ക്‌ തുറന്നാല്‍ എട്ടുമണിവരെയും ദര്‍ശനമുണ്ടാകും. ശത്രുസംഹാരാര്‍ച്ചനയും സഹസ്രനാമാര്‍ച്ചനയും നവഗ്രഹാര്‍ച്ചനയും പ്രധാന വഴിപാടുകളാണ്‌. ഗണപതിക്കും നാഗര്‍ക്കും പ്രത്യേകം അര്‍ച്ചനയുണ്ട്‌. മംഗല്യപുഷ്പാര്‍ച്ചനയും പൊങ്കാല നിവേദ്യവുമുണ്ട്‌. അതിനുപുറമെ കോഴിയും ആടും പശുകുട്ടികളും നേര്‍ച്ചയായി ക്ഷേത്രത്തില്‍ എത്തുന്നുമുണ്ട്‌. പ്രതിഷ്ഠവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഉത്സവം പ്രസിദ്ധം. കുംഭമാസത്തിലെ കാര്‍ത്തികയ്ക്കാണ്‌ പതിനൊന്നുദിവസം നീണ്ടുനില്‍ക്കുന്ന ഈ മഹോത്സവം. ഉത്സവകാലത്ത്‌ പകല്‍ സമയത്ത്‌ അടയ്ക്കുന്ന പതിവുമില്ല. ഈ ദിവസങ്ങളിലെല്ലാം പൊങ്കാലയും അന്നദാനവുമുണ്ട്‌. അവസാനദിവസം ഉച്ചയ്ക്കാണ്‌ തിരുപൊങ്കാല മഹോത്സവം. ഉത്സവത്തോടനുബന്ധിച്ച്‌ താലപ്പൊലിയും ഉരുള്‍ വഴിപാടും ഉണ്ടായിരിക്കും. താലപ്പൊലി നടക്കുന്നസമയത്ത്‌ ക്ഷേത്രത്തിനകത്ത്‌ പുരുഷന്‍മാര്‍ക്ക്‌ പ്രവേശനമുണ്ടായിരിക്കില്ല. ഉത്സവത്തിന്റെ സമാപനദിവസം നടക്കുന്ന ഹാരാര്‍പ്പണത്തിന്‌ അത്ഭുതപൂര്‍വ്വമായ പ്രശസ്തി. ആരെയും അതിശയിപ്പിക്കുംവിധം ബൃഹത്തായ രണ്ട്‌ റോസ്‌ ഹാരങ്ങള്‍. ഈ പടുകൂറ്റന്‍ ഹാരങ്ങള്‍ മധുരയില്‍ നിന്നും രണ്ടു ലോറികളിലായിട്ടാണ്‌ ഇവിടെ കൊണ്ടുവരുന്നത്‌. നഗരവീഥിയിലെ മേലത്തുമേലെ ജംഗ്ഷനില്‍ നിന്നും ഈ വമ്പന്‍ഹാരങ്ങളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വഴിനീളെയുള്ള സ്വീകരണങ്ങളേറ്റു വാങ്ങികൊണ്ട്‌ കടന്നുപോകും. ഹാരഘോഷയാത്രയ്ക്ക്‌ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും താലപ്പൊലി, മുത്തുക്കുട, ബാന്റ്മേളം, നെയ്യാണ്ടിമേളം, കടുവകളി, കോല്‍ക്കളി, മയില്‍ നൃത്തം എന്നിവയുടെയും അകമ്പടിയുണ്ടാകും. അവിടെനിന്നും ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരവാതിലിലൂടെ അകത്തു പ്രവേശിച്ച്‌ ശ്രീകോവിലിന്‌ പ്രദക്ഷിണം വച്ച്‌ അമ്മയേയും കരിങ്കാളി ദേവിയേയും ഹാരം അണിയിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള പൂജ കഴിഞ്ഞ്‌ രാത്രി ഗുരുതിയോടെ നട തുറക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...