കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം...
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിൽ കതിരൂര്‍ എന്ന സ്ഥലത്താണ് അത്യപൂർവ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ ശ്രീ സൂര്യനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിഷ്ണു സങ്കല്പത്തിലുള്ള സൂര്യഭഗവാന്‍ (കതിരവന്‍) ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ്വ പ്രതിഷ്ഠയാണ് ഇത്.
ഉപദേവതകളായി ശ്രീ പരമേശ്വരനും ശ്രീ ഗണപതിയും ഈ ക്ഷേത്രത്തില്‍ അനുഗ്രഹം ചൊരിയുന്നു...
മേടമാസത്തിലെ രോഹിണി നാളിലാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്...
കതിരൂര്‍ പണ്ട് കതിരവന്‍റെ ഊര് അല്ലെങ്കില്‍ കതിരവപുരം എന്നു അറിയപ്പെട്ടിരുന്നുവെന്നും, ഇതില്‍ നിന്നാണ് കതിരൂര്‍ എന്ന സ്ഥലനാമം ലഭിച്ചതെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിനു ഐശ്വര്യം നല്‍കിക്കൊണ്ട് ഒരേക്കറോളം വിസ്തൃതിയുള്ള ചിറ ( അമ്പലക്കുളം) ഇവിടെയുണ്ട്.
അപൂർവ്വത കൊണ്ടും പൗരാണികത കൊണ്ടും പ്രസിദ്ധമായ ഭാരതത്തിലെ അത്യപൂർവ്വ മഹാക്ഷേത്രമായ കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം വർത്തമാനകാല
ഘട്ടത്തിൽ ആദിത്യ കോപത്താൽ ഉണ്ടാകുന്ന മനോദുഃഖം, സന്താനസുഖം, കുടുംബ കലഹം, ഇത്യാദി ദുരിതങ്ങളിൽ ഉഴലുന്ന ആയിരങ്ങൾക്ക് അഭയസ്ഥാനമായി നിലകൊള്ളുകയാണ്.
ഘട്ടത്തിൽ ആദിത്യ കോപത്താൽ ഉണ്ടാകുന്ന മനോദുഃഖം, സന്താനസുഖം, കുടുംബ കലഹം, ഇത്യാദി ദുരിതങ്ങളിൽ ഉഴലുന്ന ആയിരങ്ങൾക്ക് അഭയസ്ഥാനമായി നിലകൊള്ളുകയാണ്.
ത്രേതായുഗത്തിൽ വനവാസകാലത്ത് ശ്രീരാമൻ രാവണനെ നിഗ്രഹിക്കാൻ പോകും വഴി അഗസ്ത്യമുനി രാവണനുമായുള്ള യുദ്ധത്തിൽ ജയിക്കാൻ ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് കൊടുത്തത് കതിരപുരം എന്ന ഈ സ്ഥലത്താണ് എന്നും യുദ്ധത്തിൽ വിജയശ്രീലാളിതനായ ശ്രീരാമൻ കലിയുഗത്തിൽ മനുഷ്യകുലത്തിനു പ്രാർത്ഥനയ്ക്കായി കതിരൂരിൽ ശ്രീ സൂര്യനാരായണ പ്രതിഷ്o നടത്തി എന്നാണ് ഐതീഹ്യം..
അതുകൊണ്ട് തന്നെ രാമായണവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്...
ഏതോ ചിത്രകാരന്‍ കണ്ട സ്വപ്നം പോലെയാണ് കതിരൂര്‍ ഗ്രാമം. എങ്ങും ചിത്രങ്ങള്‍... നാല്‍ക്കവലകളില്‍, നാട്ടുവഴികളില്‍, വായനശാലകളില്‍, സ്കൂള്‍ ചുവരുകളില്‍, ബസ്സ്റ്റോപ്പുകളില്‍...അങ്ങനെ നോക്കുന്നിടത്തെല്ലാം ചിത്രങ്ങള്‍. ഒരു നാടും സാധാരണക്കാരായ നാട്ടുകാരും ഒരുകൂട്ടം ചിത്രകാരന്മാരും ഒന്നിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് അസാധാരണമൊരു ചിത്രചരിതം.
കണ്ണൂര്‍ ജില്ലയില്‍ പാട്യവും കോടിയേരിയും കൂത്തുപറമ്പും പിണറായിയും അതിരിടുന്ന കതിരൂര്‍ ഗ്രാമം. വടക്കന്‍ പാട്ടിന്‍െറ ഈരടികളില്‍ ചുവന്നു തുടുത്ത മണ്ണ്. എതിരിട്ടവരോട് ചുരികത്തലപ്പു കൊണ്ട് മറുപടി നല്‍കിയ കളരിവീരന്മാരുടെ നാട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ