ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം



ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം
ആലപ്പുഴ ജില്ലയില്‍ ചെട്ടികുളങ്ങര പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം. കെട്ടുകാഴ്ചയില്‍ മുന്നിട്ടുനില്‍ക്കുന്ന ചെട്ടികുളങ്ങര ഭരണിക്ക്‌ ഏറെ പ്രസിദ്ധി. ഉത്സവകാലത്തെ ഭരണിചന്ത പണ്ടുമുതല്‍ ഇന്നാടിന്റെ സമൃദ്ധി വിളിച്ചറിയിച്ചുപോരുന്നു. ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്ത്‌ റോഡ്‌. കിഴക്കുവശത്ത്‌ നെല്‍പ്പാടങ്ങളും തെങ്ങിന്‍ നിരകളുമുള്ള പ്രകൃതി രമണീയമായ ഭൂഭാഗം. വടക്കുവശത്ത്‌ ക്ഷേത്രകുളം. കുളക്കരയില്‍ നിന്ന്‌ ഉയരത്തിലേക്ക്‌ നോക്കുന്ന കരിമ്പന. തെക്കുഭാഗത്ത്‌ ശ്രീദേവി വിലാസം ഹിന്ദുമതകണ്‍വെന്‍ഷന്‍ മന്ദിരവും അതേവശത്ത്‌ സനാതനധര്‍മ്മ സേവാസംഘം ഓഫീസും കാണാം. ക്ഷേത്രമുന്നില്‍ പതിമൂന്നുതട്ടുള്ള ആല്‍വിളക്ക്‌. ആയിരത്തിയൊന്ന്‌ തിരികള്‍ കത്തുന്ന ഈ വിളക്കിന്റെ തട്ടുകള്‍ ഓരോന്നും ഓരോ കരകളെ പ്രതിനിധീകരിക്കുന്നുവെന്ന്‌ സങ്കല്‍പം. ചെമ്പുമേഞ്ഞ നാലമ്പലത്തിന്റെ നടവാതിലും ക്ഷേത്രഭിത്തികളിലും മനോജ്ഞമായ ശില്‍പങ്ങള്‍. ശ്രീകോവിലില്‍ ഭഗവതി-ഭദ്രകാളി, ദാരു വിഗ്രഹം. മൂലബിംബം-കണ്ണാടി വിഗ്രഹം. കിഴക്കോട്ട്‌ ദര്‍ശനം. ഉപദേവന്മാരായി വടക്കേനടയിടല്‍ ബാലകനും അകത്തും പുറത്തും ഗണപതിയുമുണ്ട്‌. വലതുവശത്ത്‌ യക്ഷിയും കളത്തട്ടോട്‌ ചേര്‍ന്ന്‌ പടിഞ്ഞാറ്‌ മുഹൂര്‍ത്തിയും മൂലസ്ഥാനത്തിനു പുറകിലായി രക്ഷസുമുണ്ട്‌. തേവാരമൂര്‍ത്തിയും കണ്ണമ്പള്ളി ഭഗവതിയും തെക്കു പടിഞ്ഞാറുഭാഗത്തും ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറേ കോണില്‍ നാഗരാജാവും നാഗയക്ഷിയും പിന്നിലായി സര്‍പ്പക്കാവുമുണ്ട്‌. പണ്ട്‌ ചെട്ടികുളങ്ങരയില്‍ നിന്നും നാലുപേര്‍ അതിനടുത്തുള്ള കൊയ്പള്ളി കാരാഴ്മ ക്ഷേത്രത്തിലെ ഉത്സവത്തിനുപോയി. ഇവര്‍ ചെമ്പോലി, മേച്ചേരി, മങ്ങാട്ട്‌, കാട്ടൂര്‌ എന്നീ തറവാട്ടില്‍പ്പെട്ടവരായിരുന്നു. ഉത്സവസ്ഥലത്തുവച്ച്‌ അവിടത്തുകാരില്‍ ചിലര്‍ ഇവരെ കളിയാക്കി. തങ്ങള്‍ക്കും ഉത്സവം കാണാന്‍ ഒരു ക്ഷേത്രമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു എന്നവര്‍ക്കു തോന്നി. ആ ദു:ഖഭാരത്തോടെയാണ്‌ അവര്‍ കൊടുങ്ങല്ലൂരിലേക്ക്‌ പുറപ്പെട്ടത്‌. അവര്‍ അവിടെ ഭജന മിരുന്നു. പ്രതൃക്ഷയായ ഭഗവതി ഇവിടേക്കുവരികയും ഇപ്പോഴത്തെ ക്ഷേത്രത്തിനു തെക്കുവശത്തുള്ള ഇല്ലം മേഞ്ഞുകൊണ്ടിരുന്നവര്‍ക്കൊപ്പം കഞ്ഞിയും മുതിരപുഴുക്കും കഴിക്കുകയും അതിനുശേഷം അപ്രതൃക്ഷയാവുകയായിരുന്നുവെന്നും ഐതിഹ്യം. ദേവീ സാന്നിധ്യം ബോധ്യമായതോടെ അവിടെ ക്ഷേത്രവും ഉയര്‍ന്നു. ക്ഷേത്രത്തില്‍ മൂന്നുനേരം പൂജ. ചാന്താട്ടവും കുത്തിയോട്ടവും പ്രധാന വഴിപാടുകള്‍. അതുപോലെ അര്‍ച്ചനയും തുലാഭാരവും തുടങ്ങി നിരവധി വഴിപാടുകള്‍ വേറെയുമുണ്ട്‌. തേക്കിന്‍ തടിയില്‍ നിന്നെടുക്കുന്ന ദ്രാവകം ഒന്‍പതു കുടങ്ങളിലാക്കി പൂജിച്ച്‌ ഉച്ചപൂജാസമയത്ത്‌ ദാരുവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുന്നതാണ്‌ ചാന്താട്ടം. ദിവസന്തോറും ഏഴും എട്ടും ചാന്താട്ടം വഴിപാട്‌ നടക്കാറുണ്ട്‌. മകരഭരണിനാളില്‍ അവസാനിക്കാത്തവിധം സപ്താഹയജ്ഞവും സമൂഹസദ്യയും ഉണ്ടാകും. കൂടാതെ പ്രതിമാസ ഭാഗവതപാരായണവും നടക്കും. ഇതെല്ലാം സനാതനധര്‍മ്മ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പരിപാടികളാണ്‌. വൃശ്ചികമാസം പിറന്ന്‌ ഭരണിയായാല്‍ ചെട്ടികുളങ്ങരയില്‍ ഉത്സവമായി. വൃശ്ചികഭരണിക്ക്‌ കൈവെള്ളയിലാണ്‌ എഴുന്നെള്ളത്തെങ്കില്‍ ധനുമാസം മുതല്‍ മീനത്തിലെ അശ്വതിവരെ ജീവതയിലാണ്‌. മകരത്തിലെ ഭരണി കഴിഞ്ഞുവരുന്ന മകയിരം നാളിലാണ്‌ കൈനീട്ടപ്പറ. ഈ ഏകപറ ചെമ്പോലില്‍ തറവാട്ടില്‍ നിന്നാണ്‌. പൂയം മുതല്‍ പറയ്ക്കെഴുന്നെള്ളിപ്പാകും. പറയെടുപ്പ്‌, അന്നദാനം, പുരാണപാരായണം തുടങ്ങിയവ ഭക്തിനിര്‍ഭരമായ ചടങ്ങുകളാകാന്‍ നേതൃത്വം നല്‍കുന്നത്‌ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ്‌. കുംഭ ഭരണി നാളില്‍ നടത്തുന്ന പ്രധാന വഴിപാടാണ്‌ കുത്തിയോട്ടം. പത്തുവയസ്സിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളാണ്‌ കുത്തിയോട്ടക്കാര്‍. ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടിയുടെ വ്രതാനുഷ്ഠാനം തുടങ്ങും. ആരാണോ കുത്തിയോട്ടം നേര്‍ച്ചയായി നടത്തുന്നത്‌ അവരുടെ തറവാട്ടുമുറ്റത്ത്‌ പാട്ടും ചുവടും വയ്ക്കുന്ന ചടങ്ങുണ്ട്‌. ചുവന്ന പട്ടുടുത്ത്‌ മാലയണിഞ്ഞ്‌ താലപ്പൊലിയുടെ അകമ്പടിയോടെ ഘോഷയാത്രയായിട്ടാണ്‌ കുത്തിയോട്ടകാരന്റെ ക്ഷേത്രത്തിലേക്കുള്ള പുറപ്പാട്‌. ഈ ദിവസങ്ങളിലെല്ലാം ആയിരക്കണക്കിനാളുകള്‍ പങ്കെടുക്കുന്ന സദ്യയുമുണ്ട്‌. ഈ ദിവസങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം ചെട്ടിക്കുളങ്ങര അമ്മ ഭക്തര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ ഇവിടത്തെ ഭക്ഷണം ആരും നിരസിക്കാറില്ല. ആ സമയത്ത്‌ ആര്‍ക്കും ഇല്ലെന്നു പറയാറുമില്ല. കൂടാതെ നിത്യവും ക്ഷേത്രത്തില്‍ അന്നദാനവുമുണ്ട്‌. ചെട്ടികുളങ്ങര ഭരണിക്ക്‌ കെട്ടുകാഴ്ചകൊണ്ട്‌ വിശ്വപ്രശസ്തി. വലിയ എടുപ്പുകുതിരകളും തേരുകളും ഉരുളുന്ന ദൃശ്യം ആരെയും ആകര്‍ഷിക്കും. ഈരേഴതെക്ക്‌, ഈരേഴവടക്ക്‌, കൈതതെക്ക്‌, കൈതവടക്ക്‌, പേള, നടയ്ക്കാവ്‌ എന്നീ കരക്കാരുടെ വകയായി കുതിരകളും കണ്ണമംഗലം തെക്ക്‌, കണ്ണമംഗലം വടക്ക്‌, കടവൂര്‍, ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീ കരകളില്‍ നിന്ന്‌ തേരും മറ്റും വടക്ക്‌ കരക്കാരുടെ ഭീമനും മറ്റും തെക്ക്‌ കരയുടെ ഘടോര്‍ക്കജനുമാണ്‌ കെട്ടുകാഴ്ചകളില്‍ പ്രധാനം. ആഞ്ഞിലിപ്രകരക്കാരുടെ തേര്‌ ക്ഷേത്രാങ്കണത്തില്‍ വച്ചാണ്‌ കെട്ടുക. ബാക്കിയെല്ലാം അതാതു കരകളില്‍ വച്ചു കെട്ടി ആഘോഷത്തോടെ ക്ഷേത്രത്തിലെത്തും. വൈകിട്ട്‌ ഏഴുമണിയോടെ വയലില്‍ കാഴ്ചയ്ക്ക്‌ തയ്യാറാകും. വെളുപ്പിന്‌ രണ്ടുമണിയോടെ ഭഗവതി ഓരോ കരക്കാരുടെയും ഊരുക്കളുടെ മുമ്പില്‍ എഴുന്നെള്ളി തിരിച്ച്‌ അവരുടെ കരകളിലേക്ക്‌ മടങ്ങിപോകും. ഇത്‌ കുംഭ ഭരണി വിശേഷം. കുംഭ ഭരണി കഴിഞ്ഞ്‌ പത്തുദിവസത്തിനുശേഷം ഓരോ കരക്കാരുടെയും പതിമൂന്നു ദിവസത്തെ എതിലേല്‍പ്പ്‌ മഹോത്സവം വിവിധ പരിപാടികളോടെ നടക്കും. ഈ ദിവസങ്ങളിലെല്ലാം തോറ്റം പാട്ടുണ്ടാകും. മീനമാസത്തിലെ അശ്വതിക്ക്‌ ഈ പതിമൂന്നുകരകളിലും പ്രാന്തപ്രദേശങ്ങളില്‍ നിന്ന്‌ കുട്ടികളുടെ വഴിപാടായി തേര്‌, കുതിര തുടങ്ങിയ വിവിധ രൂപങ്ങള്‍ ഉച്ചയ്ക്കുശേഷം വയലില്‍ എത്തിചേരും. അശ്വതിക്ക്‌ ഉത്സവ സമാപനം. ഭരണിക്ക്‌ ക്ഷേത്രം അടക്കും. -

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...