പൂവാറിലേക്ക്, കാണാം കാഴ്ചകൾ
തിരയും തീരവും ചുംബിച്ചിണങ്ങുന്ന, കേരളത്തിൻെറ തെക്കേയറ്റത്തെ ജില്ലയായ തിരുവനന്തപുരത്തിെൻ്റ തെക്കേയറ്റത്തുളള സ്ഥലമാണ് പൂവാർ. പൂവാറിൽ നിന്നും വളരെ കുറച്ച് കിലോമീറ്റർ കൂടി യാത്ര ചെയ്താൽ തമിഴ്നാട് സംസ്ഥാനമായി. കൃത്യമായി പറഞ്ഞാൽ 5 കിലോമീറ്റർ കഴിഞ്ഞാൽ പൊഴിയൂരായി. വിഴിഞ്ഞം തുറമുഖപദ്ധതി നടപ്പിലാക്കുന്നതിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പൂവാർ, തിരുവനന്തപുരം കാണാനെത്തുന്ന സഞ്ചാരികൾക്ക് നയനമനോഹരമായ കാഴ്ച സംഭാവന ചെയ്യുന്നു. മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഒരു ടൂറിസ്റ്റ് സ്പോട്ട് എന്ന് പൂവാറിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല.
പ്രധാന കാഴ്ചകൾ അറബി കടലും പൊഴിമുഖവും ബോട്ട് സവാരിയുമാണ്. ബോട്ടിൽ മാത്രമാണ് പൂവാറിൽ സഞ്ചരിക്കാൻ കഴിയുക. ശാന്തതയും മനഃശ്ശാന്തിയും ആഗ്രഹിക്കുന്നവർക്ക് പൂവാർ ഒരു മുതൽക്കൂട്ടാണ്. പ്രാചീനവും അകളങ്കിതവുമായ പ്രദേശം. പൂവാറിലെത്തുന്ന ഓരോ വിനോദസഞ്ചാരികളെയും കാത്ത് നിരവധി യുവാക്കൾ അനവധി ഓഫറുകളുമായി കാത്തിരിക്കുന്നുണ്ടാകാം. അവരിൽ ചിലരെയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. കബളിപ്പിക്കപ്പെടരുത്! ഇൻ്റർനെറ്റിൽ നോക്കി സൗകര്യങ്ങൾ മനസ്സിലാക്കി നമ്പർ തരപ്പെടുത്തി വിളിച്ച് ബുക്കിംഗ് നടത്തിയ ശേഷം പൂവാറിലെത്തുന്നതാണ് ഉത്തമം. ബോട്ടിൻെറ വലിപ്പമനുസരിച്ച് 750 രൂപ മുതൽ 2000 രൂപ വരെ ഒരു മണിക്കൂർ ചാർജ്ജ് ചെയ്യാറുണ്ട്. ടൗണിനോട് അടുത്തുളള ബോട്ട് സർവ്വീസുകൾ അൽപ്പം ചാർജ്ജ് കൂടും. എന്നാൽ പൂവാറിൽ നിന്നും ഒന്നോ രണ്ടോ കിലോമീറ്റർ മാറിയുളള സ്ഥലങ്ങളിൽ നിന്നുളള സർവ്വീസുകൾ ചെറുതായൊന്ന് അഡ്ജസ്റ്റ് ചെയ്ത റേറ്റിൽ സവാരി നടത്താറുണ്ട്. ഒരു മണിക്കൂറിെൻ്റ റേറ്റാണ് പറഞ്ഞതെങ്കിലും രണ്ടു മണിക്കൂർ വേണമെങ്കിലും സർവ്വീസ് നടത്തും, ചാർജ് കൂടുമെന്ന് മാത്രം.
പൂവാറിലെത്താൻ
തിരുവനന്തപുരത്ത് തമ്പാനൂരിൽ നിന്നും പൂവാറിലേക്ക് ബസ് സർവ്വീസ് നടത്തുന്നുണ്ട്. റോഡ് മാർഗം – 33 കിലോമീറ്റർ.
െട്രയിനിൽ തിരുവനന്തപുരത്തോ നെയ്യാറ്റിൻകരയിലോ ഇറങ്ങാവുന്നതാണ്. നെയ്യാറ്റിൻകരയിൽ നിന്നും 10 കിലോമീറ്റർ.
െട്രയിനിൽ തിരുവനന്തപുരത്തോ നെയ്യാറ്റിൻകരയിലോ ഇറങ്ങാവുന്നതാണ്. നെയ്യാറ്റിൻകരയിൽ നിന്നും 10 കിലോമീറ്റർ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ