484 വർഷമായി എരിയുന്ന കെടാവിളക്ക്
അസമിലെ ഒരു വൈഷ്ണവ ക്ഷേത്രത്തിലെ കെടാവിളക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്‌സിൽ സ്ഥാനം പിടിച്ചു. ഈ വിളക്ക് കഴിഞ്ഞ 484വർഷമായി അണയാതെ എരിയുകയാണ്.
അസമിലെ ജോർഹട്ടിലെ ദേക്കിയഖോവ ബോർനാംഖറിലാണ് കെടാവിളക്ക് സൂക്ഷിച്ചിരിക്കുന്നത്, അസമിലെ ദിവ്യന്മാരായ ശ്രീ ശ്രീ മാധബ് ദേവയും, ശ്രീമന്ത ശങ്കർദേവയും ചേർന്ന് 1528ൽ നിർമിച്ച ക്ഷേത്രമാണ് ഇത്. അന്ന് മുതൽ ഈ ദീപം കെടാതെ സൂക്ഷിച്ചിരിക്കുകയാണത്രെ,
കെടാവിളക്കിനെ കുറിച്ചുള്ള കഥ ഇങ്ങനെ,,,,,
മാധബ് ദേവ വൈഷ്ണവ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി അസമിലെ ജോർഹാട്ടിൽ എത്തിച്ചേർന്നു, അദ്ദേഹം ദരിദ്രയായ ഒരു സ്ത്രീയുടെ കുടിലിൽ ആണ് വിശ്രമിച്ചത്. പാവപ്പെട്ട ഗൃഹനാഥക് സന്യസി വര്യനെ നന്നായി സൽക്കരിക്കണമെന്നുണ്ടായിരുന്നു. എന്നാൽ അവരുടെ പക്കൽ അൽപ്പം ചോറും ധെക്കിയ എന്ന ഇലക്കറിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ മടിച്ചു മടിച്ചു അത് വിളമ്പി,
സന്യാസിവര്യനാവട്ടെ വിഭവം വളരെ ആസ്വാദ്യമായി തോന്നി, അവിടെ അടുത്ത് തന്നെ ക്ഷേത്രം നിർമിച്ച മാധബ് ദേവ അതിന് ധെക്കിയഖോവ ബോർനാം ഖർ എന്ന പേരും നൽകി. ക്ഷേത്രത്തിൽ കൊളുത്തിയ വിളക്ക് അണയാതെ സൂക്ഷിക്കാൻ ആ സാധു സ്ത്രീയെ തന്നെ ഏർപ്പെടുത്തുകയും ചെയ്തു

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ