ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം..




വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം...
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിലാണ് പെരുവാരം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരശുരാമനാൽ സ്ഥാപിതമായ കേരളത്തിലെ അറുപത്തിനാലു ഗ്രാമങ്ങളിലൊന്നായ പറവൂരിന്‍റെ ഗ്രാമക്ഷേത്രമാണ് പെരുവാരം.
പുരാതനമായ ഈ ക്ഷേത്രത്തിൽ കിഴക്കോട്ട് ദർശനമായി ശ്രീപരമേശ്വരനേയും പടിഞ്ഞാറോട്ട് ദർശനമായി ശ്രീപാർവ്വതീദേവിയേയും ഒറ്റ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ശ്രീകോവിൽ വൃത്താകൃതിയിലാണ്.
ശ്രീപരമേശ്വരൻ തന്‍റെ പരിവാരങ്ങളോടെ കുടികൊള്ളുന്നതിനാൽ പരിവാരം എന്നത് ലോപിച്ച് പെരുവാരം ആയതാണെന്ന് പറയപ്പെടുന്നു. ക്ഷേത്രത്തിന്‍റെ പേരു തന്നെയാണ് സ്ഥലത്തിനും. പറവൂർ തമ്പുരാന്‍റെ ഇഷ്ടദേവനായിരുന്നു പെരുവാരത്തപ്പൻ.
ഉത്സവകാലത്തൊഴിച്ച് എല്ലാദിവസവും ശ്രീമഹാദേവന് സഹസ്രകുംഭാഭിഷേകം നടത്തപ്പെടുന്നുവെന്നുള്ളത് ഈ ക്ഷേത്രത്തിന്‍റെ മാത്രം പ്രത്യേകതയാണ്. മിക്കദിവസങ്ങളിലും ക്ഷീരധാര, കളഭം തുടങ്ങിയ വഴിപാടുകളും നടത്തപ്പെടുന്നു.
പറവൂർ തമ്പുരാൻ (പിണ്ടിനിവട്ടത്ത് സ്വരൂപം) പണി കഴിപ്പിച്ചതാണീ ക്ഷേത്രം എന്നു പറയപ്പെടുന്നു. ക്ഷേത്ര നിർമ്മാണ രീതിയും കൊത്തുപണികളുടെ ശൈലിയും നോക്കിയാൽ ഉദ്ദേശം 600-800 വര്‍ഷത്തെ പഴക്കം കണക്കാക്കുന്നു.
മൈസൂര്‍ സുല്‍ത്താന്‍ ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് ക്ഷേത്രത്തിലെ സ്വർണ്ണക്കൊടിമരം പിഴുതെടുക്കുകയും എന്നാൽ കൊണ്ടുപോകുവാൻ കഴിയാതെ അമ്പലത്തിന്‍റെ വടക്കു വശത്തുള്ള പുല്ലംകുളം എന്ന സ്ഥലത്ത് കുഴിച്ചിട്ടുവെന്നും പറയപ്പെടുന്നു. ടിപ്പു തകർത്ത പെരുംകുളങ്ങര കാവ് എന്ന കാവും ക്ഷേത്രത്തിനു വടക്കായി സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിൽ നിന്നും ഏകദേശം ഒരു മൈൽ കിഴക്കായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മന്ദം സുബ്രഹ്മണ്യക്ഷേത്രത്തിനും പെരുവാരം മഹാദേവ ക്ഷേത്രത്തിനും ഇടയിലായി വാണിയക്കാട് ഉള്ള ഒരു ചെറിയ ക്ഷേത്രമാണ് കുന്നത്ത് അമ്പലം. ഈ മൂന്ന് ക്ഷേത്രങ്ങളെക്കുറിച്ചും ഒരു കഥ നിലവിലുണ്ട്.
ഈ മൂന്നു ക്ഷേത്രങ്ങളും ഒറ്റ രാത്രികൊണ്ട് പണി തീർക്കാനാണത്രേ ഉദ്ദേശിച്ചിരുന്നത്. എന്നാൽ പെരുവാരം ക്ഷേത്രം പണി തീരുന്നതിനു മുമ്പായി നേരം വെളുത്തുപോയി. പണിക്കാർ പണി തുടരാതെ നിർത്തപോയികളഞ്ഞു.അതുകൊണ്ടാണത്രേ ഇപ്പോഴും ,എന്തെങ്കിലും ക്ഷേത്രവുമായി ബന്ധപ്പെട്ട പണികൾ അവിടെ എപ്പോഴും കാണും. മന്ദം , കുന്നം , പണി തീരാ പെരുവാരം ഈ രീതിയിലുള്ള ഒരു ചൊല്ലും മൂന്നു ക്ഷേത്രങ്ങളെ കുറിച്ച് പറയാറുണ്ട്.
മന്ദത്തപ്പന്‍റെ പുറപ്പാട്: - വൈക്കത്തപ്പന് ഉദയനാപുരമെന്ന പോലെ പെരുവാരത്തപ്പന് കിഴക്കുവശത്തായി മന്ദം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. വർഷത്തിലൊരുദിവസം മാത്രം മന്ദത്തപ്പൻ തന്‍റെ അച്ഛനായ പെരുവാരത്തപ്പന്‍റെ തിരുവുത്സവത്തിന് എത്തിച്ചേരുന്ന അപൂർവ്വ ചടങ്ങ്. വലിയവിളക്ക് (ഒൻപതാം ഉത്സവം) ദർശിക്കാനെത്തുന്ന മന്ദത്തപ്പൻ വാദ്യമേളങ്ങളോടും, തെയ്യം തുടങ്ങിയ നാടൻ കലാരൂപങ്ങളോടും താലവുമായി പെരുവാരത്തപ്പന്‍റെ തിരുസന്നിധിയിൽ എത്തിച്ചേർന്ന് ഉത്സവത്തിൽ പങ്കാളിയാകുന്നു. പെരുവാരം മഹാദേവ ക്ഷേത്രോല്‍സവത്തോടനുബന്ധിച്ച്‌ വലിയവിളക്ക്‌ ദിവസത്തില്‍ ഒമ്പത്‌ ഗജവീരന്മാരെ അണിനിരത്തി നടത്താറുള്ള പൂരത്തില്‍ വാദ്യരംഗത്തെ കുലപതികളുടെ മേളപ്പെരുമഴ കാണാന്‍ ആയിരങ്ങള്‍ എത്താറുണ്ട് .
കൊല്ലവർഷപ്രകാരം കേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനം നടക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് ഇവിടുത്തേത്.
പെരുവാരത്ത് മേടമാസത്തിലെ തിരുവാതിര ആറാട്ടായി ഉത്സവം പത്തുദിവസം ഗംഭീരമായി ആഘോഷിച്ചു വരുന്നു.
ഉപദേവതകളായി കന്നിമൂലയിൽ ഗണപതിയും വെളിയിൽ വടക്കുവശത്ത് പാലച്ചുവട്ടിൽ യക്ഷിയും തെക്കുവശത്ത് ധർമ്മശാസ്താവും കുടികൊള്ളുന്നു. പെരുവാരം മഹാദേവ ക്ഷേത്രത്തിനു കീഴിൽ ചെറുവല്യാകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ നിലവിലുണ്ട്...
ക്ഷേത്രത്തിന്‍റെ താന്ത്രികാവകാശം വേഴപ്പറമ്പ് മനയ്ക്കാണ്. മേൽശാന്തി പുറപ്പെടാ ശാന്തിയാണ്. ചെറുവല്ല്യാകുളങ്ങര വാര്യം, വയലിൽ വീട് എന്നിവിടത്തേയ്ക്കാണ് കാരായ്മ കഴകം.
ആലുവ - പറവൂർ സംസ്ഥാന പാതയിൽ മനയ്ക്കപ്പടി എന്ന സ്ഥലത്ത് വേഴപ്പറമ്പ് മന സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനോട് ചേർന്ന് പടിഞ്ഞാറായി മേൽശാന്തിയുടെ മഠവും വടക്കു വശത്തായി വയലിൽ വീടും 250 മീറ്റർ തെക്കു പടിഞ്ഞാറായി ചെറുവല്യാകുളങ്ങര വാര്യവും സ്ഥിതി ചെയ്യുന്നു.
ക്ഷേത്രത്തിന്‍റെ കിഴക്കുവശത്തും പടിഞ്ഞാറു വശത്തും ഓരോ കുളം വീതമുണ്ട്.
വേട്ടയ്ക്കൊരുമകൻ സ്വാമി ക്ഷേത്രം പെരുവാരം ക്ഷേത്രത്തിനു തൊട്ടു പടഞ്ഞാറു വശത്തായി സ്ഥിതി ചെയ്യുന്നു. കേരളത്തിലെ അപൂർവ്വം വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണിത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ക്ഷേത്രം.
ഓം നമ:ശിവായ ...

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...