തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം
തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങിൾ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ നാലു കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന, ‘ഭീമസേന തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.
അജ്ഞാത വാസകാലത്ത് പഞ്ചപാണ്ഡവർ ചെങ്ങന്നൂരിനടുത്തുള്ള പാണ്ഡവൻ പാറ എന്ന കുന്നിൽ താമസിച്ചെന്നും അവിടെ നിന്നും ഓരോരുത്തരും അടുത്തുള്ള ഓരോ ക്ഷേത്രങ്ങളിൽ ആരാധന നടത്തിയെന്നുമാണ് ഐതിഹ്യം.അതിൽ ഭീമൻആരാധിച്ച മഹാവിഷ്ണുവാണ് തൃപ്പുലിയൂരപ്പൻ. യുധിഷ്ഠിരൻ- തൃച്ചിറ്റാറ്റും അർജ്ജുനൻ തിരുവാറന്മുളയിലും, നകുലൻ തിരുവൻ വണ്ടൂരും, സഹദേവൻ- തൃക്കൊടിത്താനത്തുമായിരുന്നു ആരാധനകൾ നടത്തിയത് എന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ മുതുകുളത്തിനടുത്തുള്ള പാണ്ഡവർകാവ് എന്ന ക്ഷേത്രത്തിൽ കുന്തിയും ആരാധന നടത്തിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഒരു ദിവസം തന്നെ ഈ ആറു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് ഭക്തജനങ്ങൾ പുണ്യമായി കരുതുന്നു.
ഇതിൽ തൃപ്പുലിയൂരിലെ പ്രസ്തുത ക്ഷേത്രം സപ്തർഷികളാണ് പ്രതിഷ്ഠനടത്തിയതെന്നും വ്യാഘ്രപാദമഹർഷി പിന്നീട് ഇവിടെ വസിച്ച് പൂജകൾ നടത്തിയിരുന്നെന്നും അങ്ങനെയാണ് സ്ഥലനാമം പുലിയൂർ എന്ന് വന്നതെന്നും മറ്റും ഐതിഹ്യങ്ങളിൽ കാണുന്നു. മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽപ്പങ്ങളാലും പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ വാഴുന്നത്. ഗണപതി, അയ്യപ്പൻ, ശിവൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, നാഗങ്ങൾ, രക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്.
തിരുമൂഴിക്കുളം ശ്രീ
ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, Ernakulam.
ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, Ernakulam.
ഏറണാകുളം ജില്ലയിൽ
ചാലക്കുടിപ്പുഴയുടെ തീരത്തു
സ്ഥിതിചെയ്യുന്ന അതിപുരാതനവും
ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ്
തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെ
രുമാൾ ക്ഷേത്രം
ചാലക്കുടിപ്പുഴയുടെ തീരത്തു
സ്ഥിതിചെയ്യുന്ന അതിപുരാതനവും
ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ്
തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെ
രുമാൾ ക്ഷേത്രം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ