ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഗൃഹപ്രവേശനം'

ഗൃഹപ്രവേശനം'

വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന മംഗള മുഹൂര്‍ത്തം; സന്തോഷപ്രദമായ ഒരു യാത്രയുടെ തുടക്കം കൂടിയാണ്‌. പുതിയ വീട്ടിലേക്കുള്ള താമസംമാറലിന്റെ ആചാരങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.
വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലും, സന്തോഷവും ഇതോടൊപ്പംതന്നെ ഉണ്ടായാല്‍ പുതിയതായി താമസമാരംഭിക്കുന്ന ഗൃഹത്തിന്‌ ഐശ്വര്യവും ആയുസ്സും ആഭിജാത്യവും വന്നുചേരുമെന്ന്‌ പറയേണ്ടതില്ലല്ലോ?
എങ്ങനെ തുടങ്ങണം?
ഏതൊരു വീടിന്റെയും നിര്‍മ്മിതിക്ക്‌ അഹോരാത്രം പ്രയത്നിക്കുകയും നമ്മുടെ ആഗ്രഹത്തിനും അഭിലാഷങ്ങള്‍ക്കും ഇഷ്‌ടങ്ങള്‍ക്കും ചേരുംവിധം വീട്‌ നിര്‍മ്മിച്ച്‌ നല്‍കുകയും ചെയ്യുന്ന നിര്‍മ്മാണത്തൊഴിലാളികള്‍ ഒരു പ്രധാന ഘടകം തന്നെയാണ്‌.
അവരുടെ അദ്ധ്വാനവും വിയര്‍പ്പും പ്രയത്നങ്ങളും മാത്രമാണല്ലോ യഥാര്‍ത്ഥത്തില്‍ ഏതൊരു വീടും സ്‌ഥാപനവും കെട്ടിടവുമെല്ലാം. അതുകൊണ്ടുതന്നെ ഗൃഹപ്രവേശനത്തിന്‌ നാം ആദ്യമായി ക്ഷണിച്ചു തുടങ്ങേണ്ടത്‌ നമ്മുടെ പണിക്കാരെ തന്നെയാണ്‌.
അവരെ തൃപ്‌തിപ്പെടുത്തിയും വസ്‌ത്രവും ചെറിയതായ ദക്ഷിണയും നല്‍കി അവരില്‍നിന്ന്‌ വീടിനെ സന്തോഷത്തോടെ ഏറ്റെടുക്കണം. പിന്നീട്‌
ക്ഷണിക്കേണ്ടത്‌ അയല്‍വാസികളെയും ഏറ്റവുമടുത്ത സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയുമൊക്കെയാണ്‌.
ക്ഷണിക്കുക എന്നത്‌ വെറുതെ ഒരു ചടങ്ങായി ചെയ്യാനുള്ളതല്ല. നിര്‍ബ്ബന്ധമായും അവരുടെ സാന്നിധ്യം ആ ചടങ്ങില്‍ക്കൂടിയേ തീരൂവെന്ന്‌ സ്‌നേഹത്തോടെ അവരെ ബോധ്യപ്പെടുത്തണം. ക്ഷണിക്കുന്നത്‌ ആത്മാര്‍ത്ഥതയോടെയായിരിക്കണം.
ഇനി വേണ്ടത്‌ ചെറുതെങ്കിലും മതാചാരപ്രകാരമുള്ള ചടങ്ങുകളാണ്‌. ഏത്‌ ജാതി മത വിഭാഗങ്ങളാണെങ്കിലും അതാത്‌ മതാചാര്യരെ ഈ ചടങ്ങുകളിലേക്ക്‌ ക്ഷണിച്ച്‌ ചടങ്ങ്‌ ഭംഗിയാക്കിത്തരാനായി നേരില്‍ക്കണ്ട്‌ ക്ഷണിക്കുകയും ദൈവകൃപയാല്‍ എല്ലാം പൂര്‍ത്തിയാവണമെന്ന്‌ അഭ്യര്‍ത്ഥിക്കുകയും ചെയ്യണം.
ആദ്യമായി വീട്ടില്‍ കയറേണ്ടത്‌
പണികളെല്ലാം കഴിഞ്ഞ്‌, വീട്‌, ഗൃഹപ്രവേശനത്തിന്‌ തയ്യാറായാല്‍ എല്ലാ സാധനങ്ങളും ഫര്‍ണീച്ചറും മറ്റ്‌ ഉപകരണങ്ങളുമെല്ലാം അതാതിന്റെ സ്‌ഥാനത്ത്‌ ഒതുക്കിപ്പെറുക്കി വളരെ അടുക്കോടെയും ചിട്ടയോടെയും വയ്‌ക്കുക.
അടുക്കളയും വീടിന്റെ ഹാളും വൃത്തിയാക്കി സൂക്ഷിക്കുക. സ്‌ഥലമുണ്ടെങ്കില്‍ അടുക്കളയില്‍ത്തന്നെയോ, ഇല്ലെങ്കില്‍ ഹാളിലോ ഗണപതിഹോമത്തിന്റെ ഹോമകുണ്ഡം തീര്‍ക്കാനും പുജാദികള്‍ ചെയ്യാനും സ്‌ഥലം ഒഴിച്ചിടുക.
ആദ്യമായി വീട്ടില്‍ കയറുന്നത്‌ ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ തന്നെയാണെന്ന്‌ ഉറപ്പ്‌ വരുത്തുക. ഇതിനായി പച്ചക്കറികള്‍, പഴങ്ങള്‍, നെല്ല്‌, അരി, ജലം, കോടിവസ്‌ത്രം, നാളികേരം, പുസ്‌തകം, പേന, സ്വര്‍ണ്ണം-നായണം, വെറ്റില- പുഷ്‌പം, ഇത്യാദികളെല്ലാം വലിയ ഒന്നോ, രണ്ടോ താലങ്ങളിലോ ഒതുക്കിവയ്‌ക്കുക.
കുടുംബിനിയുടെ കൈയില്‍ 5 അല്ലെങ്കില്‍ 2 നെയ്‌ത്തിരികള്‍ ഇട്ട നിലവിളക്ക്‌ കത്തിച്ചതും കൊടുത്ത്‌ ഗൃഹനാഥ മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലുമായി വീടിനെ മൂന്ന്‌ തവണ വലംവയ്‌ക്കുക.
ഈ സമയം അടുക്കള വാതില്‍ അടച്ചിടുകയും മുന്‍ വാതില്‍ ചാരി അതില്‍ നൂല്‍ബന്ധനം നടത്തി ഭൂമിയിലെ ദേവതാനുഗ്രഹവും അഷ്‌ടനാഗങ്ങളുടെ അനുഗ്രഹവും വാങ്ങി ആചാര്യ നിര്‍ദ്ദേശത്തോടെ പൂമുഖത്ത്‌ പ്രവേശിക്കണം.
ഗൃഹത്തെ പ്രദക്ഷിണം ചെയ്യുന്ന സമയത്ത്‌ ആചാര്യന്‍ ഝകട, ഇടയ്‌ക്ക ഇവ ഏതെങ്കിലും ഉപയോഗിച്ച്‌ സര്‍വ്വദേവതാ പ്രാര്‍ത്ഥനയും കുലദേവതാ പ്രാര്‍ത്ഥനയും നടത്തി, അഷ്‌ടനാഗ മന്ത്രവും വാസ്‌തുമന്ത്രവും ചൊല്ലി ആ ഭൂമിയില്‍ ഉള്ളതായ മരങ്ങളോടും ചെടികളോടും പൂക്കളോടും സമ്മതം വാങ്ങി ഗണേശാനുവാദവും വാങ്ങി ഗൃഹത്തെ ഉടമയെ ഏല്‍പ്പിക്കണം.
അകത്ത്‌ പ്രവേശിച്ച ഗൃഹനായികയോട്‌ ഗണപതിഹോമത്തിന്‌ കൊളുത്തുന്ന ആദ്യനിലവിളക്കുകൂടി തെളിയിക്കാന്‍ പറയുക. ശേഷം ഗണപതിഹോമത്തിന്റെ കളം തീര്‍ത്ത്‌ പൊടികളാല്‍ അലങ്കരിച്ച്‌ അഷ്‌ടദ്രവ്യഗണപതിഹോമമോ, മഹാഗണപതിഹോമമോ വിധിപോലെ ചെയ്യുക. ചിലയിടങ്ങളില്‍ വീട്ടുകാരെ ഉള്‍പ്പെടുത്താതെ ആചാര്യന്മാര്‍ വന്ന്‌ ഗണപതിഹോമം ചെയ്യുന്ന ഒരു രീതി കാണാനിടയായിട്ടുണ്ട്‌.
എല്ലാം കഴിഞ്ഞ്‌ തൊഴാനായി മാത്രം വീട്ടുകാരെ പ്രവേശിപ്പിക്കുന്നതും കണ്ടിട്ടുണ്ട്‌. ഇത്‌ രണ്ടും ഗണപതിഹോമത്തോടു ചെയ്യുന്ന മഹാപരാധമാണ്‌. എന്തെന്നാല്‍ ഗൃഹത്തിന്റെ ഉടമകള്‍ക്കാണ്‌ (ഗൃഹനാഥ, ഗൃഹനാഥന്‍, കുട്ടികള്‍) ഗണപതിഹോമത്തിന്റെ ദര്‍ശനവും പുണ്യവും ലഭിക്കേണ്ടത്‌.
അവരെക്കൂടാതെ ഗണപതിഹോമം അപൂര്‍ണ്ണമെന്നാണ്‌ പറയുക. ആയതിനാല്‍ എല്ലാവര്‍ക്കും കാണുന്ന, കേള്‍ക്കുന്ന രീതിയില്‍ ഗണപതിഹോമം ചെയ്യുക എന്നതാണ്‌ ഒരു യഥാര്‍ത്ഥ ആചാര്യന്റെ കടമ.
ഗണപതിഹോമത്തിന്‌ കൂട്ടുപ്രസാദവും, തൃമധുരവും, പായസങ്ങളും, അപ്പം, അട ഇവയൊക്കെയാവാം. ഗണപതിക്ക്‌ ഇരട്ടക്കദളിപ്പഴവും ഏറ്റവും ഇഷ്‌ടം തന്നെ.
അഷ്‌ടഗണപതി ഹോമത്തിന്‌ (അഷ്‌ടദ്രവ്യ ഗണപതിഹോമം) ഒന്നാമതായി മലര്‍, പഴം, എള്ള്‌, കരിമ്പ്‌, ശര്‍ക്കര, തരിപ്പണം, മോദകം, നെയ്യ്‌ ഇവയും രണ്ടാമതായി അവല്‍, തേന്‍, ഗണപതി നാരങ്ങ, കല്‍ക്കണ്ടം, നെയ്യ്‌, ശര്‍ക്കര, നാളികേരം, ഉണക്കമുന്തിരി ഇവയും മൂന്നാമതായി കരിമ്പ്‌, മലര്‍പ്പൊടി, പഴം, അവല്‍, എള്ള്‌, അട, നാളികേരം, കല്‍ക്കണ്ടം ഇവയും ഉപയോഗിക്കാം.
ഗണപതിഹോമത്തോടൊപ്പം വാസ്‌തുബലി
വാസ്‌തുബലി രണ്ട്‌ രീതികളിലാണ്‌ സാധാരണ ചെയ്യാറുള്ളത്‌. ഒന്ന്‌ ഗണപതിഹോമത്തിന്‌ തലേന്ന്‌ വൈകിട്ട്‌ (64) അറുപത്തി നാല്‌ കളം ഇട്ട്‌ ചെയ്യുന്ന വാസ്‌തുബലി. ഇതിനോടൊപ്പം സര്‍വ്വദേവതാപൂജയും ഭഗവതിപ്രീതിക്ക്‌ ഭഗവതി സേവയും ചെയ്‌ത് വരുന്നുണ്ട്‌.
എന്നാല്‍ ഇന്നിത്‌ രണ്ട്‌ ദിവസങ്ങളില്‍ അപൂര്‍വ്വമായേ സാധാരണ കാണാറുള്ളൂ. അതുകൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ ചക്ക, പഴം, കുമ്പളം, നാളികേരം ഇവയില്‍ ചെയ്യുന്ന, കല്ലില്‍ ഗുരുതി കുങ്കുമം ഒഴിച്ച്‌ ചെയ്യുന്ന വാസ്‌തുബലിയാണ്‌ ഏവരും ചെയ്‌തുവരുന്നത്
ഗൃഹപ്രവേശമെന്നാല്‍ ആചാര്യസമ്മതത്തോടെ ഗൃഹത്തില്‍ ദീപം തെളിയിച്ച്‌ പ്രവേശിച്ച്‌, ഗണപതിഹോമവും വാസ്‌തുബലിയും ചെയ്‌ത് (പഞ്ചശ്ശിരസ്‌ഥാപനം, വിഷ്‌ണുക്രിയ, ഭവാനിസേവ, ഗ്രഹദോഷ നിവാരണം ഇവയും ചെയ്യാവുന്നതാണ്‌) ആചാര്യ നിര്‍ദ്ദേശത്തോടെ പാലു കാച്ചി അത്‌ അഗ്നിയില്‍ തൂവി പൂജ അവസാനിപ്പിച്ച്‌ വീട്ടുകാര്‍ക്ക്‌ സ്‌ഥിരതാമസം തുടങ്ങാം.
ഇങ്ങനെ ഈ ചടങ്ങുകള്‍ എല്ലാം കൂടി ചേര്‍ന്നതിനെയാണ്‌ 'ഗൃഹപ്രവേശനം' എന്ന്‌ പറയുന്നത്‌. അല്ലാതെ ഗൃഹത്തില്‍ ആദ്യമായി കയറുന്നതിനെയല്ലെന്ന്‌ മനസ്സിലാക്കുക.
💎💎 താളിയോല💎💎വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്ന മംഗള മുഹൂര്‍ത്തം; സന്തോഷപ്രദമായ ഒരു യാത്രയുടെ തുടക്കം കൂടിയാണ്‌. പുതിയ വീട്ടിലേക്കുള്ള താമസംമാറലിന്റെ ആചാരങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...