ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സര്‍പ്പക്കാവില്‍ പാലകള്‍ നാട്ടു പിടിപ്പിക്കുന്നത് എന്തിനു വേണ്ടി?



സര്‍പ്പക്കാവില്‍ പാലകള്‍ നാട്ടു പിടിപ്പിക്കുന്നത് എന്തിനു വേണ്ടി?
എന്തിനു വേണ്ടി സര്പ്പകാവിൽ പാലകൾ വെച്ച് പിടിപ്പിക്കുന്നു.
പുരാതന തറവാടുകാർ ഉപേക്ഷിച്ചതും കണ്ടാൽ ഭീകരത തോന്നിക്കുന്നതുമായ സർപ്പകാവുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്. മനുഷ്യ ജീവനുകൾ ഭയപ്പെടുന്ന ചില കാവുകളിൽ ഞാൻ അന്തിയുറങ്ങിയട്ടുണ്ട്. നല്ല ഉറക്കം ലഭിക്കും എന്നതാണ് അതിലെ പരമ സത്യം . യെക്ഷിയെ നേരിൽ കണ്ടിട്ടുണ്ട് ' അതിലോരുവൾ ഇന്നും എന്റെ സുഹൃത്ത് ബന്ധം വിടാതെ ജീവിക്കുന്നുണ്ട്. വെറും പാവം യക്ഷികളെ പരിചയപ്പെടുത്താം .ജീവിക്കാന്‍ വേണ്ടി കോലങ്ങള്‍ കെട്ടിയ പാവങ്ങളാകുന്നു യക്ഷികള്‍. കഥയില്‍ അല്ലാതെ ജീവിതത്തില്‍ ആരെയും കൊന്നിട്ടില്ല. പച്ചയായ മനുഷ്യരാണ് യക്ഷികള്‍.
ഭീകരരൂപം കൊടുത്തത് കഥഎഴുത്തുകാരന്റെ സൃഷ്ട്ടി മാത്രം.
യക്ഷിക്ക് താമസിക്കാന്‍ വേണ്ടിയല്ല പാലകള്‍ കാവുകളില്‍ നട്ട് വളര്‍ത്തിയത്.
പാലയിലെ വിശേഷങ്ങള്‍ കൊണ്ട് തന്നെയാണ് അവയെ സര്‍പ്പക്കാവില്‍ നാട്ടു വളര്‍ത്തിയത്
വെളുത്ത പുഷ്പ്പങ്ങൾ എല്ലാം തന്നെ രാത്രയിൽ ആണല്ലോ പുക്കുന്നത് മുല്ലപ്പു രാത്രയില് ആണ് പുക്കുന്നത്. അന്തരീക്ഷ ശുദ്ധിയാണ്‌ വെളുത്ത പുഷ്പ്പങ്ങളിലെ അത്ഭുതങ്ങള്‍. രാത്രി പൂക്കുന്ന പൂവുകള്‍ വായു മലിനമാകാതെ നമ്മെ രക്ഷിക്കുന്നു.
അതൊക്കെ പിന്നീട് എഴുതാം വെളുത്ത പുഷ്പ്പം കൊണ്ടുള്ള ശിവ പൂജയില്‍ മഹത്തായ അത്ഭുതങ്ങള്‍ ഉണ്ട് അതിലെ പൂജ ഔവ്ഷധങ്ങള്‍ എന്നെ എന്നും അത്ഭുതപ്പെടുത്തുന്നു.
പാലകള്‍ അന്തരീഷത്തിലെ വിഷം സീകരിക്കുന്ന വൃക്ഷങ്ങളുടെ ഗണത്തില്‍പ്പെടുന്നു . വൃക്ഷങ്ങള്‍ എങ്ങിനെ അത് സീകരിക്കുന്നു എന്നത് അറിയുക.
പാലകള്‍ക്ക് തൊലിയില്‍ കൂടി വിഷം സീകരിക്കാന്‍ . എങ്ങിനെ സാധിക്കുമെന്നു പറയാം .നമുക്ക് ഭയം വന്നാല്‍ നമ്മുടെ രോമങ്ങള്‍ എഴുന്നു നില്ക്കും രോമാഞ്ചം ഉണ്ടായാലും, തണുപ്പ് വന്നാലും ശരീരം കുളിര് കോരിയ അവസ്ഥയുണ്ടാകും.
ഈ മൂന്നു വികാരം വന്നാലും കുളിര്കൊരുന്നു
ഭയം വന്നാല്‍ എന്തിന് കുളിര്‍ കോരുന്നു എന്ന് ചോദിച്ചാല്‍ തണുപ്പ് കൂടുന്നത് കൊണ്ടല്ല എന്നറിയാം പിന്നെന്താണ് പ്രുകൃതിയില്‍ നിന്നും ധൈര്യം സീകരിക്കാനുള്ള ശരീരത്തിന്റെ മറ്റൊരു മാര്‍ഗ്ഗം ആണത്. .തണുപ്പ് അനുഭവപ്പെട്ടാല്‍ ചൂട് സീകരിക്കാനും . കാമ ലാളനയോടെ തഴുകുമ്പോള്‍ മൃദു വികാരം സീകരിക്കാനും വേണ്ടി ത്വക്കില്‍ കിളിര് കോരുന്ന വിശേഷം ഉണ്ടാകുന്നു.
എങ്ങിനെ എന്ന് ചോദിച്ചാല്‍ ഉത്തരം കൊടുക്കാന്‍ കഷ്ട്ടപ്പാടാണ് പ്രുകൃതിയില്‍ ചില അത്ഭുതങ്ങള്‍ ഒളിഞ്ഞിരുപ്പുണ്ട്.കൊടും തണുപ്പിലും തീ തുപ്പിക്കൊണ്ട് നടക്കുന്ന സ്ന്യാസിമാരുണ്ട്. കൊടും തണുപ്പിലെ മഞ്ഞു മഴകളില്‍ നിന്നും അവര്‍ എങ്ങിനെ അഗ്നിയെടുക്കുന്നു എന്ന് ചോദിച്ചാല്‍ ഞാന്‍ വീണ്ടും കഷ്ട്ടപ്പെട്ടു പോകും മനുഷ്യന്‍റെ ഇത്തരം വിഷിഷ്ട്ട ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിക്കില്ല.
മാജിക്കുകാരന്‍ പോലും അത്ഭുതപ്പെട്ടു പോകുന്ന പൂജകളും പൂജാരികളെയും കണ്ട് ഞാന്‍ അത്ഭുതം കൂറി നിന്നിട്ടുണ്ട് ,
പക്ഷേ അതിനൊക്കെ അവര്‍ പല ചെടികളും പൂജയില്‍ ഉപയോഗിച്ച് കാണുന്നു .
ഇതു പോലെ തന്നെയാണ് ചില വൃക്ഷങ്ങളും അവയുടെ തൊലിയുടെ ഘടനയും.
പാല മരത്തിന്‍റെ തൊലി എപ്പോഴും കുളിര്‍ കോരിയ പോലെയാണ് കാണുന്നത്.അവയിലെ തൊലിയില്‍ വലിയ വിയര്‍പ്പു ഗ്രന്ഥികള്‍ കാണുവാന്‍ നമുക്ക് കഴിയുന്നു. ആല്‍ മരത്തിന്‍റെ തൊലി മിനുസമുള്ളതും ഭിത്തിയില്‍ പുട്ടി ഇട്ടു മിനുക്കിയ പോലെയും കാണപ്പെടുന്നു നല്ല മിനുസം എന്നും പറയാം. കാവളം എന്ന മരത്തില്‍ ഉടുമ്പ് പോലും കയറില്ല നഖം അള്ളിപ്പിടിക്കാന്‍ പാറ്റാത്തത്രെയ്ക്ക് കാട്ടിയാണവയുടെ തൊലിക്ക്..കാവളമരത്തില്‍ പൂപ്പല്‍ വളരാനുള്ള സാഹചര്യമുണ്ട് . പക്ഷേ ആലില്‍ ഇത്തിക്കണ്ണി വളരുന്നത്‌ വളരെ വളരെ വിരളം മാത്രം പക്ഷെ പാലയില്‍ ഇവ രണ്ടും വളരില്ല.
പാലമരത്തിന്‍റെ തൊലിയുടെ ഘടന നമ്മുടെ വിയര്‍പ്പു ഗ്രന്ഥി പോലെയാണ് നാം ത്വക്കില്‍ കൂടി ശ്വസനം നടത്തുന്നു പോലെ പാലകള്‍ക്കും അതിനു കഴിയുന്നു അതില്‍ നിറയെ
ശ്വാസകോശങ്ങള്‍ ഉണ്ട്. ഇനി ഒന്ന് പോയി പാലയുടെ തൊലിയെ കണ്ടിട്ട് ഞാന്‍ പറയുന്നത് സത്യം ആണോ എന്ന്‍ ഉറപ്പിക്കാം .ഇതുറപ്പിക്കാന്‍ റഫറന്സ് ഗ്രന്ഥം വേണ്ടല്ലോ? പാല പല സ്ഥലത്തും ഉണ്ടല്ലോ ? പാലായിലെ നെഫ്രോണ്‍ പോലുള്ള ശ്വാസകോശo വഴി അവ പ്രുകൃതിയിലെ വിഷം സീകരിച്ചു വായു ശുദ്ധമാക്കുന്നു.ജൈവ വിഷങ്ങള്‍ നിങ്ങള്‍ പാലയിലെ തൊലിയില്‍ തേച്ചു പിടിപ്പിക്കുക.രണ്ടു ദിവസം കൊണ്ട് അത് ചുവട്ടിലെ ജലം പോലെ പാല വലിച്ചെടുക്കുന്നു. പ്ലാവ് ആഞ്ഞിലി അവയ്ക്കും ഈ കഴിവുകള്‍ ഉണ്ട് .
ഇനി സര്‍പ്പ കാവിലെ പാലകളെ കുറിച്ച് രണ്ടു വാക്ക് ഭുമിലെ സകല വിഷ ജീവികളും പാലയുടെ ചുവട്ടില്‍ ചെന്ന് ദേര്‍ശനം നടത്തിയാണ് വിഷം കുറക്കുന്നത്.
രാതി കാലങ്ങളില്‍ പാലയുടെ ചുവട്ടില്‍ സര്‍പ്പങ്ങള്‍ വന്നു കിടക്കാറുണ്ട്.എന്തിനു വേണ്ടി എന്ന് കൂടി പറയുന്നു. വായുവിലെ വിഷം സീകരിക്കാന്‍ വിഷ നാഗത്തിനു കഴിയുന്നു . വിഷം അവയുടെ ശരീരത്തില്‍ കൂടുതല്‍ ആയാല്‍ ശ്വസന ക്രീയ കൊണ്ട് തന്നെ അവ പുറത്തു കളയുന്നു. യോഗയില്‍ ശരീരത്തിനകത്തുള്ള മലിനത്തെ പുറം തള്ളാന്‍ ക്രീയ ഉണ്ടല്ലോ അത് പാമ്പിനും സാധ്യമാണ്അത്തരം ക്രീയ വഴി അധിക വിഷം പാമ്പും പുറത്തു വിടുന്നു.
പാലകൾക്ക് വിഷം സീകരിക്കാൻ കഴിവുണ്ട് എന്ന് പറഞ്ഞല്ലോ. ഏഴിലം പലകല്ക്ക് വേരിലൂടെ വിഷം കളയാൻ പ്രകൃതി അനുവദിക്കുന്നില്ല. ഇവയുടെ പൂക്കളിൽ ആണ് ഈ വിഷമെല്ലാം എത്തപെടുന്നത്.
ഇതു പുഷ്പ്പിക്കുമ്പോൾ മാസ്മര സുഗെന്ധം ആണ് നമ്മൾ അനുഭവിക്കുന്നത്. നല്ല സുഗെന്ധം തന്നെ...
.
എന്നാൽ വിഷം സീകരിക്കാൻ കഴിവുള്ള ഏഴിലം പാലകള്‍ സാക്ഷാൽ സർപ്പ വിഷം തന്നെ ആണ് ഈ സുഗേന്ധത്തിലൂടെ പുറത്ത് വിടുന്നതും പരത്തുന്നതും . ആ ഗെന്ധം നമ്മുടെ ശരീരവും തലച്ചോറും ആദ്യമൊക്കെ ഇഷ്ട്ടപെടും. ഇവ കൂട്ടമായി നില്ക്കുന്ന വനത്തിലെല്ലാം പൂക്കളിൽ നിന്നും കഠിനമായ മാസ്മരിക ഗെന്ധം ഉണ്ടാകും അത് അധികനേരം ശ്വോസിക്കുവാനുള്ള കഴിവ് മനുഷ്യനില്ലെന്നു അറിയുക.
ഒന്നോ രണ്ടോ പാലമരം നിന്നാല്‍ മനുഷ്യനെ തളര്‍ത്തുന്ന ഗന്ധം ഉണ്ടാകില്ല.
പക്ഷെ ഏഴിലം പാല അതിന്‍റെ പൂര്‍ണ്ണ വളര്‍ച്ചയില്‍ കമ്പിനികളുടെ പുകക്കുഴലു പോലെ വളരെ ഉയരത്തിൽ ആണ് വളരുന്നത്‌
ഇതു പുറപ്പെടുവിക്കുന്ന വിഷം താഴെ എത്തരുത് എന്ന് ഈ വൃഷവും അഗെഹിക്കുന്നു
പുകക്കുഴലും ഉയരത്തിൽ വെക്കുന്നതും ഇതുകൊണ്ടല്ലേ? അത് പോലെ ഏഴിലം പാലയും പുകക്കുഴൽ പോലെ വിഷ ഗന്ധം ആകാശ മാർഗത്തിൽ വമിപ്പിക്കുന്നു.
ഒന്ന് കുടി വിവരിക്കു മനസിലാകുന്ന വിതത്തിൽ
കേട്ടുകൊള്ളുക ഇവിടെ യെക്ഷിയുടെ അക്രമെനം മൂലം മരിച്ചു വീഴുന്നത് പുരുഷ പ്രജ മാത്രം ആണ് എന്ന് അറിഞ്ഞു കാണുമല്ലോ അതിനും ഒരു കാരണം ഉണ്ട്.
ഒരിക്കലും പുരുഷനിൽ നിന്നും അനാവിശമായി അവന്റെ തേജോമയമായ ഉര്ജ്ജം എന്ന ബീജം നഷ്ട്ടപെടരുത്
ആഫ്രിക്കയിലെ ഒരു എട്ടുകാലി ഇണ ചെര്ന്നതിനു ശേഷം ആണ്‍ വര്ഗ്ഗം മരണപ്പെടുന്നു.
അത് പോലെ നമ്മുടെ ചില ജീവികളും എട്ടുകാലികളും സ്കലനശേഷം മരിക്കുകയോ അല്ലെങ്കിൽ പിന്നീട് ഇണ ചേരുന്നതിനു താൽപ്പര്യ മില്ലത്തവരോ ആണ്.
എന്തിനു ''പോടാ പട്ടി''' എന്ന് വിളിക്കുന്ന കൊടിച്ചി പാട്ടി പോലും സന്താന ഉൾപ്പാതാനത്തിനു മാത്രമേ ബീജം ചിലവാക്കുകയുള്ള് അല്ലെങ്കിൽ പട്ടികൾ കുടുതൽ ഈ പ്രവര്ത്തി ചെയ്താൽ പട്ടിയില്ലാത്ത ലോകം എന്ന വിശേഷണം കൊടുക്കേണ്ടിവരും അതു മല്ലെങ്കിൽ അംഗവൈകല്യമുള്ള പട്ടികുഞ്ഞുങ്ങൾ ജെനിക്കും.
ആന പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം പ്രസവിക്കുന്നു അപ്പോള്‍ കൊമ്പനാന വിരളമായി മാത്രം ഇണയെ തേടുന്നു അല്ലെങ്കില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഇണയെ തേടിയെക്കാം പക്ഷേ ആനയുടെ ശക്തിയുടെ ഉറവിടം ബീജo നഷ്ട്ടമാക്കുന്നില്ല എന്നതിനെ അശ്രേയിച്ചു നില്ക്കുന്നു. ചിന്താ ശക്തി ഉണ്ടെങ്കിൽ ആനയുടെ ശക്തിയുടെ കാരണം കണ്ടു പഠിക്കുക.
മനുഷ്യന് സ്കലന ശേഷം തളര്ച്ച അനുഭവപ്പെടുന്നു സ്ത്രിയെ പോലെ പെട്ടന്നൊരു രതിക്ക് പുരുഷന് സാദിക്കില്ലല്ലൊ.
പണ്ടൊക്കെ നിബിഡ വനപ്രേദേശത്തു അനാശാസ്യ ബന്ധം നടന്നിരുന്നു ഈ സമയങ്ങളിൽ പുരുഷനിൽ നിന്നും ഉണ്ടാകുന്ന ഉച്ചനിശോസം കൂടുന്നു അവസാനം തളര്ച്ചയും ഷീണം മൂലം അവൻ അവിടെ തന്നെ കഴിച്ചു കൂട്ടിയാൽ മരണം തന്നെ കൂടപ്പിറപ്പ്.
മറ്റൊന്ന് പാല പൂക്കുന്നത് വൃചികം മുതലാണ്‌ ഈ കാലങ്ങളിൽ മനുഷ്യനു വൃതം ആണ് പ്രുകൃതി നിച്ചയിചിരിക്കുന്നത് ശബരിമല പഴനി ഓരോ മത വിശോസം പോലെ അല്ത്മീയ യാത്രകൾ ആണ് വേണ്ടതും.
ഇതൊക്കെ ഇങ്ങിനെയുള്ള പ്രതിവിധി ആയി കാണുന്നവന് ഇതൊക്കെ പറഞ്ഞാൽ മനസ്സിലാകും.
വായനക്കാര്‍ ഇതൊന്നും പാടെ വിശ്വസിക്കേണ്ട അനുഭവം ഉള്ളവന്‍ പിന്തുടരുക.
എന്റെ വിജ്ജാന ദാഹം മാറുന്നില്ല.ബാക്കി കൂടി പറയട്ടെ
പാലയുടെ ഗന്ധം കൂടുതല്‍ ശോസിക്കുന്നവനിൽ ബോധം നശിക്കും ബോധം നശിക്കുന്നതിനോടൊപ്പം കാലുകൽ മരവിക്കുന്നു. നടക്കാൻ പറ്റാത്ത അവസ്ഥ വന്നു ചേരുന്നു. യെക്ഷി എന്ന നാമത്തിൽ പണ്ടൊക്കെ അറിയപ്പെട്ടിരുന്നത് ജീവിക്കാന്‍ വേണ്ടി സമ്പത്ത് തേടി വനത്തില്‍ വന്നിരുന്ന സ്ത്രികളെ ആയിരുന്നു. രാത്രിയുടെ മറ തേടി അവരെ പ്രാപിക്കാന്‍ പുരുഷന്മാരും വനത്തില്‍ എത്തുമായിരുന്നു. ലുങ്കിയോ കളര്‍ വസ്ത്രങ്ങളോ ഇല്ലാത്ത കാലം വെള്ള വസ്ത്രം തന്നെയാണ് സ്ത്രികളും ഉടുത്തിരുന്നു. പുരുഷന്‍റെ രതിനിര്‍വേദം കഴിഞ്ഞാല്‍ ഇവളും അവശയായി മുടിയഴിച്ചിട്ട് വീട് തേടുന്നു.അസമയത്ത് മറ്റ് മനുഷ്യനെ കണ്ടാല്‍ മാന്യത നശിക്കാതിരിക്കാന്‍ ഇവള്‍ ഭയപ്പെടുത്തും.പാവം യ്ക്ഷികളുമായി സുരതം ചെയ്തവനിൽ തളർച്ച ഉണ്ടാകുന്നു . പൌര്‍ണ്ണമിയിലെ. ബ്രഹ്മ മുഹൂര്‍ത്തത്തില്‍ പ്രകൃതി നിച്ചലമാകുന്നു ഈ സമയം കാറ്റ് വീശുന്നില്ല പൌര്‍ണ്ണമിയില്‍ ഔവ്ഷധങ്ങള്‍ക്ക് വീര്യം കൂടുന്ന പോലെ പാലയിലെ വിഷത്തിനും വീര്യം കൂടുന്നു. കാറ്റ് വീശിയില്ലെങ്കില്‍ വിഷ ഗന്ധങ്ങള്‍ താഴെ എത്തും രതി ക്രിയക്ക് ശേഷം പാലയുടെ ചോട്ടിൽ തളർന്നു ഉറങ്ങുന്നവനെ എളുപ്പം മരണം പിടികൂടുന്നു.
കൂട്ടം കൂടി നില്ക്കുന്ന പാലകളില്‍ നിന്നും വിഷങ്ങള്‍ താഴെ എത്തുന്നു.അത് ശ്വസിക്കുന്നവന്‍ തളര്‍ന്നു പാലയുടെ ചോട്ടിൽ തന്നെ വീഴുന്നു. അപകടമരണ സമയങ്ങളില്‍ നമ്മളിൽ ഉജെലമായി ആറാമിന്ദ്രിയo പ്രവര്‍ത്തിക്കും. ഈ വിഷ ഗെന്ധത്തെ തടയാൻ മൂക്കുകൾ പൊത്തി പിടിക്കാൻആറാമിന്ദ്രിയം ആജ്ഞാപിക്കുന്നു.കൈകള്‍ ഈ പ്രവര്‍ത്തി ചെയ്യാന്‍ ശ്രെമിക്കും .പക്ഷേ മുഖം വികൃതമാക്കാനെ കൈകള്‍ക്ക് സാധിക്കൂ. പാലയുടെ വിഷം ശ്വസിക്കുന്നവന്‍ മുഖം മാന്തി പൊളിക്കുന്നു.
കണ്ണുകള് പോലും തുറക്കാൻ പറ്റാത്ത ഈ അവസ്ഥയിൽ മുഖത്തേക്ക് പോലും കൈകളെത്തില്ല. ശേഷിച്ച ബലത്താൽ കൈകളെത്തപെട്ടാൽ നഖങ്ങൾ മുഖം മാന്തി പൊളിചു വികൃതമാക്കുനേ അപ്പോൾ സാദിക്കൂ ..മരണ ശേഷം ആ മുഖം ആര് കണ്ടാലും ഭയക്കും.
ഈ മരണ വെപ്പ്രാളത്തിലും ഒരു തുള്ളി ജലം പോലും കിട്ടാതെ അവന്റെ അവസാന നിമിഷം അസ്തമിക്കും.. അവൻ അവസാന നിമിഷം വരെ വരെ ശോസിക്കുന്നതും പാല പുറത്തുവിടുന്ന വിഷം തന്നെ എന്നതും കഷ്ട്ടം തന്നെ. അപസ്മാര രോഗിയുടെ അവസ്ഥ വന്നു മരിക്കും. ഈ സമയം ശരീരം വിഷം തള്ളാന്‍ ശ്രമിക്കും . പാലയുടെ വിഷം ഏറ്റവനിലും വായില്‍ നുരയും പതയും കാണുന്നു. വികൃതമായൊരു മരണം അവസാനം സമ്മാനിക്കും . വിറങ്ങലിച്ചു കണ്ണുകൾ തള്ളി നാക്ക് കടിച്ചു കിടക്കുന്നൊരു ശവം നിങ്ങള്ക്ക് കാണാം.
ഈ മരണം ഒരു മനുഷ്യനും കണ്ടുനിക്കാൻ പോലും സാദിക്കില്ല.
ഇപ്പോള്‍ വായനക്കാര്‍ ഒരിമിച്ചു പറയും ഞങ്ങളിതു കേള്‍ക്കില്ല നിർത്തു എനിക്കിതു വിശോസിക്കാൻ പറ്റുന്നില്ല.
ഞാൻ പറയുന്നത് മുഴുവനും വിഴുങ്ങണ്ട . നിന്റെ കഴിവും ചിന്തയും കലർത്തി മനസിലാക്കുക.
പണ്ടൊക്കെ നാട്ടിൽ സര്ക്കസുകാര് വന്ന് മനുഷ്യനെ കുഴി കുഴിച്ചു മീതെ പലകയിട്ട് മൂടും ജീവിക്കാന്‍ അവര്‍ കണ്ടെത്തുന്ന വഴികള്‍ ആണത് കുഴിയില്‍ ഇട്ടു മൂടുന്നവന്റെ കൂടെ നാല് പാമ്പിനെയും കൂട്ടും എന്തിനാണ് പാമ്പിനെ കൂട്ടിനു വിടുന്നത് ഇതൊക്കെ നിങ്ങളും കണ്ടതല്ലേ?? കുഴിയിലെ വായു ശുദ്ധമാക്കാന്‍ വേണ്ടിയാണ് പാമ്പിനെ കൂടെ വിടുന്നത് നാഗത്തിന് വായു ശുദ്ധികരിക്കാന്‍ കഴിവുണ്ട് ഇതു ഭാരതീയന് നല്ല വണ്ണം അറിയാം. നിങ്ങൾ എതിർക്കുന്നെങ്കിൽ ഞാൻ നിർത്താം .പക്ഷേ ബാക്കി നിങ്ങൾ പറയണം. അത് കൊണ്ടിത് പൂര്‍ണ്ണ മായും വായിക്കണം,
ആകട്ടെ ഇതൊക്കെ പറയാന്‍ എന്താണ് താങ്കള്‍ പറയുന്ന ശാസ്ത്ര ഗ്രന്ഥം അമേരിക്ക ഇതൊന്നും ആംഗി കരിക്കുന്നില്ല ഇതൊക്കെ വിശ്വസിക്കാന്‍ എവിടെ തെളിവുകള്‍ നിരത്തുക അല്ലെങ്കില്‍ ഇതൊന്നും ഞങ്ങള്‍ വിശ്വസിക്കില്ല.
ആരും ഇതൊന്നും വിശ്വസിക്കരുത് കാരണം നിങ്ങള്‍ക്ക് ഇതിനൊക്കെ തെളിവുകള്‍ വേണമല്ലോ .
വിശോസിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അപ്പോഴും എന്റെ നിലപാട് എന്റെ മുഖത്തു രൂഷതയോടെ നോക്കി അഥര്‍വ്വവേദം അലയടിക്കും വിധം തുടർന്ന്.
നീ വിശോസിക്കണം എന്ന് എനിക്കും നിര്ബന്ധമില്ല ഇക്കാണുന്ന ആയുർവേദ മരുന്നുകളെല്ലാം മഹർഷിമാർ ഏതെങ്കിലും നിരീഷനശാലയിൽ പരീഷിച്ചുവോ? / നിരീഷിച്ചുവോ? / ഗെവേഷിച്ചോ? അതിനു ശേഷമാണോ ഇതിന്റെ ഗുണം അവരെല്ലാം നമുക്ക് വെളിപ്പെടുത്തിയത്.?
ലോകത്ത് ആയുർവേദം പോലെയൊന്ന് നിനക്ക് കാട്ടിത്തരാൻ സാധിക്കുമോ ??
മഹാഭാരതം പോലെ മറ്റൊന്ന് നീ കണ്ടിട്ടുണ്ടോ ??
വ്യാസനെ പോലൊരു ചിന്തകൻ ലോകത്ത് ഇനി ഉണ്ടാകാൻ പോകുന്നില്ല ;;;
അങ്ങിനെ സംഭവിച്ചാൽ ഭഗവാന്റെ പുനർ ജന്മം എന്ന് കണ്ടാൽ മതി ;;
ഓരോ ചെടിയും പരീക്ഷണാർത്ഥം സൂഷ്മ പഠനം നടത്തി അതിലെ ഔവ്ഷധം എന്താണെന്നും . അതിന്റെ ഔവ്ഷധ ഗുണം അടങ്ങിയിരിക്കുന്നതു വേരിലോ ഇലയിലോ അല്ലെങ്കിൽ തൊലിയിലോ എന്നും. ഇനി വടക്കോട്ട്‌ പോയ വേരിൽ ഉണ്ടെങ്കിൽ അത് പോലും നമുക്ക് വെളിപ്പെടുത്തിയത് മഹർഷി മാരാണ്.
അതും ഈ ഭാരതത്തിൽ തുണി യുടുക്കാതെ മുഴുത്ത ലിന്ഗവും കാട്ടി നടന്നവർ . മുഴുത്ത മുലകൾ കണ്ട് അവർക്കൊന്നും കാമം ജനിച്ചില്ല . ഒരു സ്ത്രിയെ പോലും അവർ കടന്നു പിടിച്ചില്ല.
നീയെന്താ യുക്തി വാദികളെ പോലെ ശാസ്ത്രിയതഉണ്ടോ? ചാത്രം''' ചാത്രം''' ചാത്രം ഉണ്ടോ എന്ന് ചോദിക്കുന്നെ ?
ഈ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക മഞ്ഞളിന് വിഷം ശേമിപ്പിക്കാൻ കഴിവുണ്ട് എന്ന് കണ്ടു പിടിച്ചു
അതിനു മുന്പും കൊളംബസ് അമേരിക്ക കണ്ടു പിടിക്കുന്നതിനും മുന്പും ഇതു മനസ്സിലാക്കി നമ്മളെല്ലാം മഞ്ഞള് ഉപയോഗിച്ച് വന്നു.
ഉണ്ണിയാര്ച്ച മഞ്ഞളരച്ചു അവളുടെ ഏതൊക്കെ ഭാഗത്ത് തേച്ചു എന്ന് നിനക്ക് അറിയാമോ പുല്ലേ ''''
എടാ അനിൽ വൈദികാ.. നിന്നെ പോലെ വിഡ്ഢികൾ ആയിരുന്നില്ല മഹർഷികൾ അവർ ഇന്നും ഗെംഗയുടെ തീരങ്ങളിൽ തുണിയുടുക്കാതെ നടക്കുന്നു .
ഈ പുണ്യ സേവകർ തന്ന മരുന്നുകളുടെ അറിവുകൾക്കപ്പുറം ആരും പോയട്ടില്ല ,,,,പറഞ്ഞിട്ടില്ല.... ;
ഈ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക ഒരു സംഭവം കണ്ടു പിടിച്ചു അതെന്താണെന്നോ സൂര്യനില്‍ പലഭാഗത്തും കറുത്ത പാടുകള്‍ ഉണ്ടെന്നു .
രാമായണത്തില്‍ രാമദേവന്‍ അനുജന്‍ ലക്ഷമണനോട് പറയുന്ന ഭാഗം നോക്കുക
ഹ്ര സ്വോ രൂക്ഷോ/പ്രശസ്ഥച്ച പരിവേഷസ്തു ലോഹിത;
ആദിദി ത്യ വിമലേ നീലം ലക്ഷ്യoലക്ഷ്മണ ദ്ര ഷ്യതേ
യുദ്ധ കാന്ധം 23/9
ലക്ഷ്മണ സൂര്യനില്‍ ഒരു കറുത്ത പാട് കാണുന്നു അത് നീയും കണ്ടു കൊള്‍ക എന്ന് പറയുന്നു
ഈ ശാസ്ത്രം ആരാണ് ലോകത്തിനു കാഴ്ച വെച്ചത് അമേരിക്കയാണോ?
ഇവിടത്തെ യുക്തന്മാരെല്ലാം മഞ്ഞളിന്റെ ചാത്രീയം അമേരിക്ക പറഞ്ഞപ്പോളാണത്രെ അറിയുന്നത് .അപ്പോൾ മാത്രമേ അവരെല്ലാം ഇതു ആസനത്തിൽ തേക്കാൻ തുടങ്ങിയത്. ആസനം പുകഞ്ഞപ്പോൾ യുക്തമൂപ്പനും ഉറക്കെ നിലവിളിച്ചു
എരിയുന്നേ ''''' അയ്യോ''' എരിയുന്നേ'''' മഞ്ഞളിന് എരിവുണ്ടേ '''
പോടാ എന്റെ മുമ്പിന്നു ഒരു വൈദികനായ ചാത്രന്ജൻ വന്നേക്കുന്നു ഫു ''''
നീയൊക്കെ എന്ത് പറഞ്ഞാലും എതിർക്കും അത് മാത്രമേ നിനക്കൊക്കെ സാധിക്കൂ ;;
എന്റെ അഥര്‍വ്വ വേദമേ ഒന്ന് സമാധാനപ്പെടൂ ഞാൻ എതിർത്തൊന്നും പറഞ്ഞില്ലല്ലോ ഒരു സംശയം അല്ലെ ചോദിച്ചുള്ളൂ ?? ദയവായി ഇനിയും അറിയാന്‍ ആഗ്രഹമുണ്ട് അവിടുന്ന് ബാക്കി കൂടി പറഞ്ഞാലും.
നീയിനി ഒന്നും കേള്‍ക്കണ്ട അനില്‍ വൈദികന്‍ സ്ഥലം വിട്ടു കൊള്‍ക ഒരു വിഡ്ഢി യോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും വിശേഷം ഒരു ബുദ്ധി മാനോടൊപ്പം നരകത്തില്‍ കഴിയുന്നതാണ്.
സമസ്ഥ വേദമേ ഞാന്‍ കേഴുന്നു ദയവായി ഈ വിഡ്ഢി എന്തെങ്കിലും പോഴത്തം പറഞ്ഞെങ്കില്‍ അടിയനു മാപ്പ് തരിക തുടരു വിദ്യയുടെ ദേവാ ഇതു ലോകരുടെ അപേക്ഷയാണ്!!
മനസ്സില്ലാ മനസോടെ അഥര്‍വ്വ ത്തിന്‍റെ താളി യോലകള്‍ മറിച്ച് വീണ്ടും മധുര വാക്കുകള്‍ ചൊരിഞ്ഞു
ശെരി ;; എങ്കിൽ ബാക്കി കൂടി കേട്ട്കോൾകൂ
പൂച്ചയെ പാല് കാക്കാനയി ഇരുത്തുന്നത്‌ പോലെ എന്നെ പരീക്ഷിക്കരുതേ
പരീക്ഷിക്കുന്നില്ല ഇതു ഭാരതമെന്ന അടിത്തറയുടെ ഉറച്ച പാറയാകുന്നു ഇതൊരിക്കലും നഷ്ട്ടപെടില്ല താങ്കൾ കേട്ടുകൊള്ളുക കൂടുതൽ സമര്ത്തനെന്നു സ്വയം തോന്നുന്നവൻ വഞ്ചിക്കപെടും നിങ്ങളുടെ സ്ഥാനത്ത് നിങ്ങളിരുന്നാൽ ആരും നിങ്ങളെ എഴുന്നേല്പ്പിക്കില്ല.
!!!ത്വക് രോഗം ഉണ്ടാക്കുന്ന കാവുകൾ !!
പാലകള്‍ ഇല്ലാതായാല്‍ എന്ത് സംഭവിക്കും.
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു കടന്നലും കുറയുന്നു.
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് '''തീപ്പാല''' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു ഇതിന്റെ ഉണങ്ങിയ കമ്പുകൾ രാത്രിയില്‍ പ്രകാശിക്കും വനവാസിയുടെ ടോർച്ച് എന്നാണ് ഇതറിയപ്പെടുന്നത്. ഈ മരം ഉണങ്ങി നിന്നാല്‍ കത്തി നില്ക്കുന്നതായി തോന്നും. ചിലപ്പോള്‍ ഈ കാഴ്ച ഭയപ്പെടുത്തും കൊടും വനത്തിലെ രാഷസ രൂപമാണ് തീപ്പാല. ചുടു കുടുന്ന പോലെ ഇവയും കുറയുന്നു അതിന്റെ കൂടെ രാജ വെബാലയും കുറയുന്നു.
ദെന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും.
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ് .അത്തരം ജീവികൾ പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു .ആ വിഷം പാലകൾ സീകരിക്കുകയും ചെയ്യുന്നു. വിഷം നിർ വീര്യമാക്കാനും .വീര്യo കുറയ്ക്കാനും പാലകല്ക്ക് കഴിയുന്നു .ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.
. ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം വീര്യo കുറച്ച് വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു. ഈ വാസ്ഥവം നിങ്ങൾ മനസ്സിലാകുക. സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനുകൂടി വേണ്ടിയാണ്. കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ പാലകളെ സഹായിക്കുന്നു .
ഇതൊക്കെ നാളെ ശാസ്ത്രം തെളിയിക്കും .അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത് .ഇത് പണ്ടും ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.
അങ്ങിനെ പാലയിലൂടെ വിഷം ജലാശയത്തിൽ എത്തുന്നു . വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ ഇവയുടെ സമീപമുള്ള കിണറ്റിലെ വെള്ളം കുടിക്കുന്നത് ആരാണോ അവര്‍ക്ക് മാരകമായ ത്വക് രോഗങ്ങൾ വരുന്നു.കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു .ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു . ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ മാത്രം ചെയ്‌താല്‍ മാറില്ല. പൂജയില്‍ ഔവ്ഷധങ്ങള്‍ കൂടി കത്തിയാല്‍ നന്ന്.
അഗ്നിഹോത്രം ശാസ്ത്രീയം ആണെന്ന് ഞാനും പറയുന്നില്ല. വസ്തുത അറിഞ്ഞു പൂജ ചെയ്യുന്നവന്‍ ശാസ്ത്രികള്‍ ആണ് തമിഴ് സിദ്ധരില്‍ ഇപ്പോഴും ശാസ്ത്രികള്‍ ഉണ്ട് എന്നെ അഥര്‍വ്വം പഠിപ്പിക്കുന്നതും ഈ പുണ്യസേവകര്‍ തരുന്നത് നല്ലത് എന്ന് തോന്നിയാല്‍ മാത്രം നിങ്ങളും സീകരിക്കുക.
സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ ജലത്തിന് നിറ മാറ്റം ഉണ്ടെങ്കില്‍ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .ഇതൊന്നും എപ്പോഴും സംഭവിക്കില്ല എന്നതും ഓര്‍ക്കണം . അത് കൊണ്ട് കിണറിന്റെ അരികില്‍ പാലകള്‍ ഒന്നും തന്നെ പാടില്ല
ഇത്തരം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്.കാവില്‍ പൂക്കുല വെക്കുന്നതിന്റെ വകുപ്പുകള്‍ ഇപ്പോള്‍ പറയുന്നില്ല .
ചിലർക്ക് ഈ കുളി കൊണ്ട് കടുത്ത ആസ്മ വരും ഇവരുടെ വിഷമം പിടിച്ച ശ്വസനം നാഗത്തിന്റെ ശീല്ക്കാരം പോലെ തോന്നും . അത് കൊണ്ട് ഇതിനെയും സർപ്പ ദോഷത്തിൽ പെടുത്തിയിരിക്കുന്നു . ഒരിക്കലും മാറാത്തതായാണ് ഈ ആസ്മ എന്ന് പലരും ധരിക്കുന്നുണ്ട് എന്നാൽ ഇതിന്റെ പ്രേധി വിധിയായി വേദങ്ങൾ വിധിക്കുന്നത് വള്ളിപാലയുടെ ഓരോ ഇല വീതം ദിനവും ഭക്ഷിക്കുക എന്നാണ്. ഒട്ടു മിക്ക ആസ്മയ്ക്കും കറുവള്ളി (ഇലകൾ അല്പ്പം കറുത്തത് ) പാലായില കഴിച്ചാൽ മതി.
.
ഈ സത്യം നമ്മളും മനസിലാക്കണം ഈ രോഗത്തെ സര്പ്പ കോപം എന്ന് തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത പൂജകൾ ചെയ്യരുത് അല്പ്പം ചിന്തിച്ചാല്‍ പൂജകള്‍ നല്ലൊരു ചില്‍ത്സ എന്ന് നമുക്ക് മനസ്സിലാകും. നമ്മള്‍ അഥർവ്വം പഠിച്ചാൽ ഈ പൂജകൾ ശാസ്ത്രീയ മായി ചെയ്യാം.ജനത്തിനു ഗുണം ചെയ്യും
അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു .സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് അറിയപ്പെടുന്നവര്‍ ഇതു കൂടി മനസിലാക്കുന്നുണ്ട് എന്നു കരുതുന്നു ഇല്ലെങ്കില്‍ മനസിലാക്കണം എന്ന് അപേക്ഷിക്കുന്നു. .
വാസ്തു ശാസ്ത്രത്തിൽ കിണരിനരുകിൽ പാല പാടില്ല എന്നു വെക്ത്തമായി പറയുന്നുണ്ട് വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട്‌ . വാസ്തു ദോഷം തീർക്കുക എന്നത് വലിയ സംഭവമല്ല .
ദോഷം ഉണ്ട് എന്ന് തോന്നുന്നവര്‍ക്കു ഇത്തരം അറിവുകള്‍ എത്തിക്കുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...