ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശുശ്രുത മഹർഷി , ശാസ്ത്രക്രീയയുടെ പിതാവ്‌"

ശുശ്രുത മഹർഷി , ശാസ്ത്രക്രീയയുടെ പിതാവ്‌"





ഷെയര്‍ ചെയ്യുക..നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇത് കാണില്ല ..കാരണം ഇത് ഭാരതീയമായതു ആണല്ലോ ...? നമ്മുടെ പുസ്തകം എഴുതിയ കമ്മുണിസ്റ്റു ബുദ്ധിജീവികള്‍ ഭാരതീയമായത് ഒന്നും ഇല്ലായിരുന്നു എന്നും എല്ലാം വിദേശി പരയുന്നത് ആണ് ശരി എന്നും കഴിഞ്ഞ അറുപതു വര്‍ഷം ആയി നമ്മളെ പഠിപ്പിക്കുന്നു ...എന്നാല്‍ സത്യം അതിനും അപ്പുറം ആണ് ..
MUST SHARE AND EDUCATE OUR CHILDREN
ശുശ്രുത മഹർഷി :- ഏകദേശം 3000 വർഷങ്ങൾക്ക്‌ മുൻപ്‌ ഭാരതത്തിൽ ജീവിച്ചിരുന്ന ശുശ്രുത മഹർഷി
"ശാസ്ത്രക്രീയയുടെ പിതാവ്‌" എന്ന് അറിയപ്പെടുന്നു. ആയുർവേദ അടിസ്ഥാന ഗ്രന്ഥങ്ങളിൽ ഒന്നായ ശുശ്രുത സംഹിത രചിച്ചത്‌ ഇദ്ദേഹം ആണ്‌. ഹിമാലയ താഴ്‌വാരങ്ങളിലും, കാശ്മീർ, കാശി, വാരണാസി എന്നീ പുരാതന നഗരങ്ങളിൽ അദ്ദേഹം വസിച്ചിരുന്നതായി "ബോവർ" ലിഖിതങ്ങൾ പറയുന്നു. വ്യത്യസ്തങ്ങളായ എട്ട്‌ തരത്തിലുള്ള ശാസ്ത്രക്രീയാ മാർഗ്ഗങ്ങളെ പറ്റി ആഴത്തിൽ വിവരിക്കുന്നുണ്ട്‌ ശുശ്രുത സംഹിതയിൽ. പൂർവ തന്ത്ര, ഉത്തര തന്ത്ര എന്ന് രണ്ടായി വിഭജിച്ചിരിക്കുന്ന ഈ സംഹിതയിൽ 184 അദ്ധ്യായങ്ങളിലായി 1120 തരം രോഗങ്ങളെ കുറിച്ചും അവയുടെ ചികിത്സാ രീതികളെ കുറിച്ചും വിവരിക്കുന്നുണ്ട്‌. പ്രകൃതി ദത്തവും, ജന്തുജന്യവുമായ പലതരം മരുന്നുകൾ ഉണ്ടാക്കുന്ന വിധവും പറഞ്ഞു തരുന്നു. അക്കാലത്ത്‌ ശാസ്ത്രക്രീയാ ഉപകരണങ്ങൾ ഉണ്ടാക്കുന്ന വിധവും അതിന്റെ പേര്‌ സൂചിപ്പിക്കുന്ന ചിത്രവും കാണുക. മനുഷ്യ ശരീരത്തിലെ രക്ത ചംക്രമണത്തെ കുറിച്ചും ഓരോ അവയവങ്ങളുടെ വ്യക്തമായ ധർമ്മത്തെകുറിച്ചും അന്നുള്ളവർക്ക്‌ അറിയാമയിരുന്നു, വൃക്കയില്ലെ കല്ല് ശാസ്ത്രക്രീയയിലൂടെ പുറത്തെടുക്കുന്നത്‌ മുതൽ യുദ്ധത്തിലും മറ്റും സംഭവിക്കുന്ന എല്ലുകളുടെ പൊട്ടൽ ചികിത്സിക്കുന്ന രീതികൾ വരെ വ്യക്തമായി എഴുതിയിരിക്കുന്നു. തുകൽ സഞ്ചികളിൽ വെള്ളം നിറച്ചും, ചത്ത മൃഗങ്ങളിൽ ശാസ്ത്രക്രീയ നടത്തിയും ശിഷ്യന്മാർക്ക്‌ പരിശീലനം കൊടുക്കുന്നതായി പറയുന്നു.
വൈൻ പോലുള്ള ലഹരി പാനീയങ്ങളോ വിഷാശമുള്ള പച്ചില മരുന്നുകളോ കൊടുത്ത്‌ ശരീരത്തെ ശസ്ത്രക്രീയക്ക്‌ പാകമാക്കുകയും പിന്നീട്‌ സഞ്ചീവനി പോലുള്ള പച്ചമരുന്ന് കൊടുത്ത്‌ ഉണർത്തുന്നതും വിവരിക്കുന്നതിലൂടെ അക്കാലത്ത്‌ വൈദ്യശാസ്ത്രത്തിൽ ഭാരതീയർ നേടിയ അറിവിനു മുൻപിൽ അറിയാതെ നമിച്ചുപോകും.
8ാ‍ം നൂറ്റാണ്ടിൽ അറബി ഭഷയിലേക്ക്‌ തർജ്ജമ ചെയപെട്ട ഈ സംഹിത Kitab i-Susurud എന്ന് അറിയപ്പെട്ടു അവിടെ നിന്ന് ഗ്രീക്കിലേക്കും മറ്റ്‌ യൂറോപ്പ്യൻ ഭാഷകളിലേക്കും തർജ്ജമ ചെയപ്പെട്ടു.
ബി സി 1200 ൽ ശുശ്രുത മഹർഷി എഴുതിയ സംഹിത എ ഡി 300 ൽ ശുശ്രുതൻ എന്ന അതേ പേരുള്ള വെദ്യ ശാസ്ത്രഞ്ഞനും, എ ഡി 600 ൽ നാഗാർജ്ജുനൻ എന്ന് പേരുള്ള മുനിയും പരിഷ്കരിച്ചിട്ടുണ്ട്‌ ഇതുപോലുള്ള പരിഷ്കരണങ്ങൾക്ക്‌ പിന്നീട്‌ സാഹചര്യം ഉണ്ടായില്ല എന്ന് തോന്നുന്നു വൈദേശിക ആക്രമണങ്ങൾ അതിന്‌ അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി...?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...