തമ്പുരാട്ടിക്കാവ്.....
********************
പെരുനാട് പുതുക്കടയ്ക്കും ളാഹയ്ക്കും ഇടയിലുള്ള സ്വയംഭൂ ക്ഷേത്രം ആണ് തമ്പുരാട്ടിക്കാവ്. വർഷങ്ങൾക്കു മുൻപ് പന്തളം കൊട്ടാരത്തിൽ നിന്നും വന്ന ശബരിമല ദർശന സംഘാംങ്ങൾ വിരിവെച്ചുറങ്ങുകയും നേരം വെളുത്ത് പുറപ്പെടാൻ തുടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ഇളയ തമ്പുരാട്ടിയുടെ വസ്ത്രത്തിൽ ചുമപ്പു നിറം കാണാനിടയായി .അത് കുട്ടി ആദ്യമായി ൠതുമതി ആയ ലക്ഷണം ആണെന്ന് ഗുരുസ്വാമി വിലയിരുത്തി. ഇളയതമ്പുരാട്ടിയുടെ യാത്ര അവിടെ അവസാനിപ്പിച്ച് ഒരു പാറയിൽ കയറ്റിയിരുത്തി യാത്ര തുടർന്നു. തലേദിവസം തേക്കിലയുടെനാമ്പിലയിൽ കിടന്നുറങ്ങിയതിന്റെ ചുവപ്പ് കറയാണ് വസ്ത്രത്തിൽ കണ്ടത്. തെറ്റിദ്ധരിച്ച് കുട്ടിയെ വനത്തിൽ ഇരുത്തിപോയ സംഘാംഗങ്ങൾ ദർശനം കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ല. രാത്രിയിൽ വന്യജീവി ഉപദ്രവം ഉണ്ടാവുന്ന സാഹചര്യത്തിൽ കുട്ടി പാർവതി ദേവിയെ കഠിനമായി പ്രാർത്ഥിക്കുകയും ദേവി പ്രത്യക്ഷപെട്ടൂ വന്യജീവകളെ ശിലയാക്കിമാറ്റുകയും ഇളയതമ്പുരാട്ടി ശിലയിൽ വിലയം പ്രാപിക്കുകയും ചെയിതു. ആ ശില അഞ്ചു തലയുള്ള അനന്തന്റെ രൂപത്തിൽ ഇന്ന് നില നില്ക്കുന്നു. അതിൽ ദേവിരൂപവും കാണാം.അഭീഷ്ടകാര്യസിദ്ധിയുള്ള ദേവിയായി അറിയപ്പെടുന്ന തമ്പുരാട്ടികവിലമ്മ ഉഗ്രശക്തി സ്വരൂപിണിയാണ്. ഇന്നലെ വരെ പറഞ്ഞുകേട്ട് കഥകളിൽ മാത്രം അറിഞ്ഞിരുന്ന ചുരുക്കം ചില നാട്ടുകാരാൽ പരിപാലിക്കപെട്ടുപോന്ന ക്ഷേത്രം ഇപ്രാവ്യശ്യം നടന്ന വിഷു ഉത്സവത്തിൽ ശബരിമല രാജപ്രതിനിധിയും പന്തളം കൊട്ടാരം പ്രധിനിധികളും പന്തളം കൊട്ടാരത്തിലെ താളിയോല ഗ്രന്ഥശേഖരത്തിൽ നിന്നും യാദൃശ്ചികമായി കണ്ടെത്തിയ തമ്പുരാട്ടികവിലമ്മയുടെ താളിയോല ഗ്രന്ഥം ക്ഷേത്രം തന്ത്രിക്ക് കൈമാറി. അത്യപൂർവമായ ആ ചടങ്ങ് നാളിതുവരെ പറഞ്ഞു മാത്രം കേട്ടിരുന്ന കഥക്ക് ആധികാരികതയും വിശ്വാസവും ഉണ്ടാക്കുന്ന ഒന്നായി. ഈ
ക്ഷേത്രം ലോകപ്രശസ്തമാകുന്നതിന്റെ തുടക്കം ആയി ആചാര്യൻമാർ ഇതിനെ വിലയിരുത്തുന്നു.🙏
--------------------------

ദേവീ ശരണം.....🙏
🌸
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ