ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം; പത്തനംതിട്ട ജില്ല




തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം;
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പട്ടണത്തിലുള്ള പുരാതനമായ ക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം.59ആം ആണ്ടിൽ നിർമ്മിച്ചു എന്നു വിലയിരുത്തപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിലെ പഴക്കം കൊണ്ടും, വിസ്തീർണ്ണം കൊണ്ടും വലിയ ആരാധനാലയങ്ങളിൽ ഒന്നാണ്‌. പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവും നല്ല കാഴ്ചപ്പാട് നൽകുന്നവൻ എന്നർഥമുള്ള ഉഗ്രഭാവമാർന്ന സുദർശനമൂർത്തിയുമാണ് പ്രധാന പ്രതിഷ്ഠകൾ. മഹാവിഷ്ണു ഇവിടെ "ശ്രീവല്ലഭൻ" എന്ന പേരിൽ അറിയപ്പെടുന്നു. ഈ പേരിൽ നിന്നാണ് 'തിരുവല്ല' എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. ഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 വൈഷ്ണവ ദേവാലയങ്ങളിലൊന്നാണ് തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം.കേരളത്തിന്റെ തനതുകലാരൂപമായ കഥകളി ഇവിടെ പ്രധാനപ്പെട്ട ഒരു വഴിപാടാണ്. കഥകളിയുടെ ഉദ്ഭവകാലം തൊട്ടുതന്നെ ഇവിടെ പ്രധാനപ്പെട്ട ഒരു വഴിപാടായി നടത്തിവരുന്നു. ദിവസവും വൈകീട്ട് ക്ഷേത്രത്തിലെ കിഴക്കേ നടയിലെ മണ്ഡപത്തിൽ കഥകളി നടത്തിവരുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഉത്സവക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും മാത്രമേ കഥകളിയുള്ളൂ. ഒരിയ്ക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുവന്ന വില്വമംഗലം സ്വാമിയാർ ശ്രീലകത്ത് ഭഗവാനെ കണ്ടില്ലെന്നും തുടർന്ന് അന്വേഷിച്ചപ്പോൾ കഥകളിപ്പന്തലിൽ ബ്രാഹ്മണവേഷത്തിൽ കണ്ടുവെന്നും കഥ വരെയുണ്ട്. തുകലാസുരവധം, ശ്രീവല്ലഭചരിതം, ശ്രീവല്ലഭവിജയം തുടങ്ങിയവയാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രധാന ആട്ടക്കഥകൾ. ക്ഷേത്രത്തോടനുബന്ധിച്ച് കഥകളി വിദ്യാപീഠവുമുണ്ട്. ആദ്യകാലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പത്തില്ലത്തിൽ പോറ്റിമാർക്കായിരുന്നു. എത്രയോ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ തിരുവല്ല ഒരു പ്രധാനപ്പെട്ട തീർത്ഥാടനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ഇതുകൂടാതെ മികച്ച ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയായിരുന്നു തിരുവല്ല. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടുവരെ ക്ഷേത്രത്തോടനുബന്ധിച്ച് 'തിരുവല്ല ശാല' എന്ന പേരിൽ ഒരു വിദ്യാഭ്യാസസ്ഥാപനം നടന്നുവന്നിരുന്നു. വേദങ്ങൾ, വേദാന്തങ്ങൾ, തർക്കം, വ്യാകരണം, മീമാംസ, ജ്യോതിഷം, ആയുർവേദം, കളരിപ്പയറ്റ് തുടങ്ങിയവ ഇവിടെ പഠിപ്പിച്ചിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ആയുർവേദശാലയും ഇവിടെയുണ്ടായിരുന്നു. പത്തിലത്തിൽ പോറ്റിമാരുടെ കാലത്ത് ക്ഷേത്രത്തിൽ 15 മേൽശാന്തിമാരും 180 കീഴ്ശാന്തിമാരും സ്ഥിരമായും 108 ശാന്തിക്കാർ താത്കാലികമായും ഇവിടെയുണ്ടായിരുന്നു. ഭക്തർക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഭക്ഷണത്തിനും താമസത്തിനുമുള്ള സൗകര്യങ്ങൾ അന്ന് ക്ഷേത്രത്തിലുണ്ടായിരുന്നു. ദരിദ്രർക്ക് അന്നദാനവും ദിവസവും നടത്തിവന്നിരുന്നു. അക്കാലത്ത് 45 പറ അരി കൊണ്ടാണ് ഭഗവാന് നിവേദ്യമൊരുക്കിയിരുന്നതുപോലും. 1752-ൽ തിരുവല്ല ആക്രമിച്ച അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ക്ഷേത്രം പത്തിലത്തിൽ പോറ്റിമാരിൽ നിന്ന് പിടിച്ചെടുക്കുകയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി രാമയ്യൻ ദളവ ഇവിടത്തെ സ്വത്തുക്കൾ മുഴുവൻ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. അതോടെ തിരുവല്ല ക്ഷേത്രത്തിന്റെ പ്രാധാന്യം അസ്തമിയ്ക്കുകയും ചെയ്തു. പിന്നീട്, 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലവിൽ വന്നപ്പോൾ ക്ഷേത്രം അതിന്റെ കീഴിലുള്ള പ്രത്യേക ദേവസ്വമായി മാറി. ഇന്ന് തിരുവല്ല ക്ഷേത്രത്തിൽ മികച്ച നടവരവുണ്ട്. ഇതുകൊണ്ട് ക്ഷേത്രക്കമ്മിറ്റി ധാരാളം പ്രവർത്തനങ്ങൾ നടത്തിവരുന്നുമുണ്ട്.നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നടതുറന്നുകഴിഞ്ഞാൽ ആദ്യം നിർമ്മാല്യദർശനമാണ്. തുടർന്ന് അഭിഷേകവും മലർ നിവേദ്യവും നടക്കുന്നു. അഞ്ചുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് ഉഷഃശീവേലിയും എട്ടുമണിയ്ക്ക് പന്തീരടിപൂജയും നടത്തുന്നു. ക്ഷേത്രമൂലസ്ഥാനമായ ശങ്കരമംഗലത്ത് മനയിലാണ് പന്തീരടിപൂജ നടക്കുന്നത്. അതിനാൽ ഇത് 'ശങ്കരമംഗലത്ത് പൂജ' എന്നും അറിയപ്പെടുന്നു. പതിനൊന്നുമണിയോടെ ഉച്ചപ്പൂജയും പതിനൊന്നരയ്ക്ക് ഉച്ചശീവേലിയും നടത്തി ഉച്ചയ്ക്ക് പന്ത്രണ്ടുമണിയ്ക്ക് നടയടയ്ക്കുന്നു. വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന. തുടർന്ന് ഏഴുമണിയ്ക്ക് നാലാം പൂജയും ഏഴരയ്ക്ക് അഞ്ചാം പൂജയും നടത്തുന്നു. തുടർന്ന് അത്താഴശീവേലിയും കഴിഞ്ഞ് രാത്രി എട്ടുമണിയ്ക്ക് വീണ്ടും നടയടയ്ക്കുന്നു. കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പഞ്ചരാത്ര സംഹിതയിലെ ദുർവ്വാസാസംഹിതയനുസരിച്ചാണ് ഇവിടെ പൂജകൾ നടക്കുന്നത്. തന്ത്രസമുച്ചയം ഇവിടെ ബാധകമല്ല. പുരുഷനാരായണപൂജയാണ് ഇവിടെയുള്ളത്. അതനുസരിച്ച്, മറ്റ് വിഷ്ണുക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭഗവാനെ മഞ്ഞവസ്ത്രം ധരിപ്പിയ്ക്കാറില്ല. ആദ്യപൂജയിൽ ബാലനും; രണ്ടാമത്തെ പൂജയിൽ ബ്രഹ്മചാരിയും മൂന്നാമത്തെ പൂജയിൽ ഗൃഹസ്ഥനും നാലാമത്തെ പൂജയിൽ വാനപ്രസ്ഥിയും അവസാന പൂജയിൽ സന്ന്യാസിയുമായി ഭഗവാനെ സങ്കല്പിയ്ക്കുന്നു. വെള്ളയും കാവിയും വസ്ത്രങ്ങളാണ് ഈയവസരങ്ങളിൽ ഭഗവാനെ ധരിപ്പിയ്ക്കുന്നത്. സുദർശനമൂർത്തിയ്ക്ക് അഹിർബുധ്ന്യസംഹിതയനുസരിച്ചാണ് പൂജകൾ നടക്കുന്നത്. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായി നിത്യേന ഭഗവാന് പള്ളിക്കുറുപ്പുമുണ്ട്. ദേവീസമേതനായാണ് ഭഗവാനെ പള്ളിയുറക്കുന്നത്. ഭഗവാനെ പള്ളിയുണർത്തിയ ശേഷമാണ് നടതുറക്കുന്നത്. അതിനായി ക്ഷേത്രത്തിൽ പള്ളിയറയുമുണ്ട്. ഇവിടെയും തിരുവഞ്ചിക്കുളത്തും മാത്രമാണ് പള്ളിയറകളുള്ളത്. ക്ഷേത്രത്തിലെ തന്ത്രാധികാരം തിരുവല്ല കുഴിക്കാട്ട് ഇല്ലക്കാർക്കാണ്. ഇവർ രണ്ടുശാഖകളായി പിരിഞ്ഞാണ് തന്ത്രാധികാരം നിർവ്വഹിയ്ക്കുന്നത്. ആമ്പള്ളി, അന്നങ്കല, കാരക്കാട്, ശ്രീവല്ലി, നെടുമ്പുറത്ത് എന്നീ അഞ്ച് ഇല്ലക്കാരാണ് മേൽശാന്തിമാർ. 50 വയസ്സ് കഴിഞ്ഞ ഗൃഹസ്ഥരായ നമ്പൂതിരിമാരാണ് ഇവിടെ മേൽശാന്തിമാരാകുക. അത് നിർബ്ബന്ധവുമാണ്. പ്രമുഖ കവിയും അദ്ധ്യാപകനുമായ പ്രൊഫ. വിഷ്ണുനാരായണൻ നമ്പൂതിരി 1997-ൽ ഇവിടെ മേൽശാന്തിപദം അലങ്കരിച്ചിരുന്നു. ശ്രീവല്ലി കുടുംബത്തിലെ അംഗമായ അദ്ദേഹം മേൽശാന്തിയായിരിയ്ക്കേ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലേയ്ക്ക് പോയത് വൻ വിവാദമായിരുന്നു. ഇതെത്തുടർന്ന് അദ്ദേഹത്തിന്റെ മേൽശാന്തിസ്ഥാനം തെറിച്ചു. എന്നാൽ, മൂന്നുമാസങ്ങൾക്കുശേഷം തന്ത്രി തന്നെ അദ്ദേഹത്തെ വീണ്ടും മേൽശാന്തിയാക്കി. തുളു ബ്രാഹ്മണരും പത്തിലത്തിൽ പോറ്റിമാരുമാണ് ഇവിടെ കീഴ്ശാന്തിപ്പണി ചെയ്യുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...