മഞ്ഞനാടി
ശ്രീഭദ്രകാളി ക്ഷേത്രം ചെത്തിക്കോട്
കാഞ്ഞിരമറ്റം
എറണാകുളം ജില്ല
..........................
ശ്രീഭദ്രകാളി ക്ഷേത്രം ചെത്തിക്കോട്
കാഞ്ഞിരമറ്റം
എറണാകുളം ജില്ല
..........................
മഞ്ഞനാടി ഭദ്രകാളി
മഹാൽമ്യം
മഹാൽമ്യം
സർവ്വവിദ്യപ്രദായിനി
സർവൈശ്വര്യ ഗുണദായികേ
കാരുണ്യകര വാഹിനി
മഞ്ഞനാടി ഭദ്രകാളി നമോസ്തുതേ!
സർവൈശ്വര്യ ഗുണദായികേ
കാരുണ്യകര വാഹിനി
മഞ്ഞനാടി ഭദ്രകാളി നമോസ്തുതേ!
മഞ്ഞനാടി ഭഗവIതിക്ക് ആരാധന ക്രമം ആരംഭിച്ചിട്ട് ഏകദേശം 236 വർഷത്തെ പഴക്കമായ്.
മറ്റ് ഭദ്രകാളി ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടത്തെ ചൈതന്യം.
ശംഭുസ്ഥയെന്ന വസ്ഥയിൽ കിഴക്കോട്ട് ദർശനമേകി ശ്രീപാർവ്വതി ദേവി കാളീമയ രൂപഭാവത്തോടെ ശാന്തസ്വരൂപിണിയായ് മഞ്ഞനാടി ഭദ്രകാളീയായ് വാണരുളുന്ന ക്ഷേത്രത്തിൽ'ഭഗവതി ദേശത്തിനും ഭക്തജനങ്ങൾക്കും സർവ്വൈശ്യങ്ങളും ' പ്രദാനം ചെയ്ത് 'ദേശ നാഥയായ് കുടികൊള്ളുന്നു.
ശ്രീപരമശിവന്റെ മാറിടത്തിൽ വസിക്കുന്നവളും കൈകളിൽ ആയുധങ്ങൾ ' ധരിച്ചവളും സർവ്വാലങ്കാര ഭൂഷിതയുമായ മഞ്ഞനാടി ഭദ്രകാളി ശിവ എന്ന പേരിലും അറിയപ്പെടുന്നു. ശിവഗുണമേറേ യുള്ളവളായതിനാൽ മംഗല്യ സൗഭാഗ്യം, സന്താനഭാഗ്യം എന്നിവയ്ക്ക് ഇവിടെ പൂജ നടത്തി പ്രാർത്ഥിച്ചാൽ ഫലപ്രാപ്തി കിട്ടുമെന്നുള്ളതാണ് അനുഭവം.
മഞ്ഞനാടി ഭഗവതി ധ്യാനശ്ലോകത്തിലെ കപാലം എന്നത് വിജ്ഞാനത്തെ പകർന്ന് നൽകുന്ന ഒന്നാണ്. സംസ്കൃത ഭാഷയിലെ 52 അക്ഷരങ്ങളേയും ശിവശക്തി സംയോഗത്തെയുമാണ് കപാലം പ്രതിനിധാനം ചെയ്യുന്നത്. അകത്തിരിക്കുവനെ അങ്കത്തട്ടിലിറക്കി അകവും പുറവും 'ശുദ്ധി ചെയ്ത് സർവ്വവിദ്യകളും പ്രദാനം ചെയ്യുന്ന വിദ്യാദേവതയായും ഭഗവതി ഇവിടെ കുടികൊള്ളുന്നു. കപാലത്തിൽ നിന്ന് പകർന്ന് കിട്ടിയ വിജ്ഞാനമാണ് വിശ്വവിജയിയാക്കുവാൻ കാളിദാസനെ പ്രാപ്തമാക്കിയത്.
മഞ്ഞനാടി ഭഗവതി ധ്യാനശ്ലോകത്തിലെ കപാലം എന്നത് വിജ്ഞാനത്തെ പകർന്ന് നൽകുന്ന ഒന്നാണ്. സംസ്കൃത ഭാഷയിലെ 52 അക്ഷരങ്ങളേയും ശിവശക്തി സംയോഗത്തെയുമാണ് കപാലം പ്രതിനിധാനം ചെയ്യുന്നത്. അകത്തിരിക്കുവനെ അങ്കത്തട്ടിലിറക്കി അകവും പുറവും 'ശുദ്ധി ചെയ്ത് സർവ്വവിദ്യകളും പ്രദാനം ചെയ്യുന്ന വിദ്യാദേവതയായും ഭഗവതി ഇവിടെ കുടികൊള്ളുന്നു. കപാലത്തിൽ നിന്ന് പകർന്ന് കിട്ടിയ വിജ്ഞാനമാണ് വിശ്വവിജയിയാക്കുവാൻ കാളിദാസനെ പ്രാപ്തമാക്കിയത്.
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ മാന്ദ്യം നേരിടുന്നവർക്കും മഞ്ഞനാടി ക്ഷേത്രത്തിൽ ദർശനം നടത്തി യഥാവിധി ശക്തി വഴിപാടുകൾ കഴിച്ചാൽ ഉന്നത സ്ഥാനം കൈവരിക്കുവാൻ കഴിയുമെന്നുള്ളത് ഇവിടത്തെ വിശ്വാസമാണ്.
മീനമാസത്തിലെ ഉത്രം നാളിലാണ് ക്ഷേത്രത്തിലെ മുടിയേറ്റ് മഹോത്സവം. ഉൽസവ ദിവസങ്ങളിൽ കളമെഴുത്ത് പാട്ട്, ഇഷ്ട കാര്യസിദ്ധിക്കായ് ഭക്തജനങ്ങൾ നടത്തുന്ന വഴിപാടാണ്. വർഷങ്ങളുടെ പഴക്കമുണ്ട് ഇവിടത്തെ മുടിയേറ്റിന്. ദുഷ്ടശക്തികളെ നിഗ്രഹിച്ച് സർവ്വ ദോഷങ്ങളു മകറ്റി കുടുംബഭദ്രതയും ആഗ്രഹസാഫല്യത്തിനു മായ് മുടിയേറ്റ് നടത്തുന്നു.
ഇടവമാസത്തിലെ ചോതി നാളിലാണ് ഇവിടത്തെ പ്രതിഷ്ഠാദിനം.
ഉപദേവതമൂർത്തികളായി വിഷ്ണു രക്ഷസ്സ് സർപ്പങ്ങൾ, പഞ്ചമൂർത്തികൾ(അന്തിമഹാകാളൻ, അയയക്ഷി, വെള്ളാം ഭഗവതി, ശിവൻ, ശാസ്താവ്) എന്നിവർ ക്ഷേത്ര സംരക്ഷകരായ് ഇവിടെ കുടികൊള്ളുന്നു.
എല്ലാ മലയാള മാസഒന്നാം തീയതിയാണ് പ്രധാന നട തുറപ്പ്.
പ്രതിഷ്ഠാദിനം, പൂജവെയ്പ്പ്, മണ്ഡലപൂജ എന്നിവയാണ് ' മറ്റ് പ്രധാന നട തുറപ്പ് ദിനങ്ങൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ