ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച പള്ളിപ്പാന


 അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച പള്ളിപ്പാന
പള്ളിപ്പാന
ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തിൽ ആരംഭിച്ച ഒരു ഉത്സവമാണ് പള്ളിപ്പാന. ക്ഷീണിതനായ മഹാവിഷ്ണുവിനെ പരമശിവൻ വേലന്റെ രൂപത്തിൽ എത്തി കൊട്ടിപ്പാടിയതാണ് ആദ്യ പള്ളിപ്പാനയെന്നാണ് ഐതിഹ്യം. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനാണ് പള്ളിപ്പാന തുടങ്ങിവെച്ചത്. ആദ്യത്തെ പാന നടന്നത് കൊ.വ 841-ലാണ്. ഇന്നും ഇത് തുടർന്നു വരുന്നു. 12 വർഷത്തിലൊരിക്കലാണ് പള്ളിപ്പാന നടത്തപ്പെടുന്നത്. വേലൻ സമുദായത്തിൽ പെട്ടവരാണ് പള്ളിപ്പാന നടത്തുന്നതിലെ പ്രധാനികൾ. ഇതിന്റെ അനുബന്ധമായാണ് ഈ ക്ഷേത്രത്തിൽ പള്ളിപ്പാന നടത്തുന്നത്. ശരശയ്യയിൽ കിടക്കുന്ന ഭീഷ്മരെ സാക്ഷിയാക്കിയാണ് ഇത് നടത്തുന്നത്. ഓത്തും മുറോത്തുമാണ് പള്ളിപ്പാനയിലെ പ്രധാന ചടങ്ങുകൾ.
ഐതിഹ്യം
എല്ലാ വർഷവും മകരമാസത്തിലെ പന്ത്രണ്ടാം നാൾ പന്ത്രണ്ടു കളഭം എന്ന ആചാരം നടന്നു പോകുന്നു, അങ്ങനെ പന്ത്രണ്ട് പന്ത്രണ്ടു കളഭങ്ങൾക്കു ശേഷമാണ് ഒരു പള്ളിപ്പാന നടത്തുന്നത്. വിഗ്രഹത്തിലെ അശുദ്ധികൾ നീക്കം ചെയ്യുവാനും അതിൻറെ ശക്തി പുനർപ്രതിഷ്ട്ടിക്കുവാനുമാണ് ഈ ആചാരം നടത്തുന്നത്. വേലന്മാരാണ് പാനപ്പാട്ടുപാടി വിഗ്രഹത്തിനു ശക്തി പകരുന്നത്. ആദ്യത്തെ വേലൻ പരമശിവനാണെന്ന വിശ്വാസം ഇന്നും നിലനിൽക്കുന്നു. അതിനു പിന്നിലെ കഥ ഇങ്ങനെയാണ്, പണ്ടൊരിക്കൽ മഹാവിഷ്ണുവിന് അദ്ധ്വാനഭാരം മൂലം തളർച്ച ബാധിക്കുകയും അദ്ദേഹം ഉറങ്ങിപ്പോവുകയും ചെയ്തു. ജ്യോതിഷത്തിന്റെ ദേവനായ സുബ്രഹ്മണ്യൻ അദ്ദേഹത്തെ ഉണർത്തുവാൻ വേണ്ടി പള്ളിപ്പാന നടത്തുവാനായി ആവശ്യപ്പെട്ടു. ഒടുവിൽ പരമശിവനും പാർവതിയും വേലനും വേലത്തിയുമായി അവതരിച്ച് പള്ളിപ്പാന നടത്തുകയും മഹാവിഷ്ണുവിനെ ഉണർത്തുകയും ചെയ്തു. അതിനാൽ പാനപ്പാട്ടുകളിൽ ആദ്യം പരമശിവനെ സ്തുതിക്കുകയാണ് പതിവ്, മാത്രമല്ല പാട്ടിനൊപ്പം ശൈവവാദ്യോപകരണങ്ങളാണ് ഉപയോഗിക്കാറുള്ളത്.
ഓത്തും മുറോത്തും
ഓത്തും മുറോത്തും പള്ളിപ്പാനയിലെ രണ്ടു പ്രധാന ആചാരങ്ങളാണ്‌. ഓത്ത് പകൽസമയത്ത് വേലന്മാരാണ് നടത്തുന്നത്, മുറോത്ത് രാത്രിസമയത്ത് വേലത്തികളും. ഈ ആചാരത്തിൽ പങ്കെടുക്കുന്ന വേലന്മാർ രണ്ടായി തിരിയുന്നു. ഒരു വിഭാഗം ഓത്ത് അനുഷ്ഠിക്കുകയും(കുട്ടാടികൾ) മറ്റൊരു വിഭാഗം രസികന്മാരായി(പുരാനടികൾ) പ്രവർത്തിക്കുകയും ചെയ്യും. പുരാനടികൾ യഗ്നസ്ഥലത്തിനുചുറ്റും ഇലഞ്ഞിപ്പൂക്കളും ഓലകൊണ്ടുള്ള തൊപ്പിയും ധരിച്ച് മുഖത്ത് ചായം പൂശി ഓടിനടന്നു കുട്ടാടികളിൽ നിന്നും ആളുകളുടെ ശ്രദ്ധ തിരിക്കുന്നു. ഇവരെ പരമശിവന്റെ ഭൂതഗണങ്ങളായി കണക്കാക്കുന്നു. ക്ഷേത്രത്തിലെ പ്രധാനതന്ത്രി കൊയ്മാവതി (ദൈവികശക്തി സൂചിപ്പിക്കുന്ന ഒരു ദണ്ഡ്‌) പുറത്തുകൊണ്ടുവന്നു പള്ളിപ്പന്തലിൽ വയ്ക്കുന്നതോടുകൂടിയാണ് ചടങ്ങ് ആരംഭിക്കുന്നത്. അതിനുശേഷം പ്രധാനതന്ത്രി കുട്ടാടികൾക്ക് ഓത്ത് തുടങ്ങാനുള്ള അനുമതി നല്കുന്നു. വൈകിട്ട് 5:30 വരെ ഓത്ത് നടക്കും. ദീപാരാധനയ്ക്കു ശേഷമാണ് മുറോത്ത് തുടങ്ങുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...