കോഴിക്കോട്
ബാലുശ്ശേരി കോട്ട വേട്ടക്കൊരുമകൻ ക്ഷേത്രം
കേരളത്തിലെ വേട്ടക്കൊരുമകൻക്ഷേത്രങ്ങളിൽ ഒരു പ്രധാനപെട്ട ക്ഷേത്രമണ് ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം.
വേട്ടക്കൊരുമകനോടൊപ്പം ഉപദേവൻമാരായി ഭഗവതി, അയ്യപ്പൻ,ഗണപതി, സുബ്രഹ്മണ്യൻ തുടങ്ങിയ ദേവതകളും ഇവിടെ കുടി കൊള്ളുന്നു. എല്ലാ വർഷവും ധനുമാസത്തിൽ വേട്ടക്കൊരുമകനു പന്തീരായിരം തേങ്ങയേറോടെ പാട്ട് മഹോത്സവം നടത്തി വരുന്നു. ബാലുശ്ശേരി ടൗണിൽ നിന്ന് ഏകദേശം ഒരു കി.മീ. അകലത്തിൽ കോട്ടനട പുഴയുടെ തീരത്തായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. മലബാറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വേട്ടക്കൊരുമകൻ ക്ഷേത്രങ്ങളിൽ ഒന്നാണു ബാലുശ്ശേരി കോട്ട.

ഐതിഹ്യം
അർജ്ജുനന്റെ തപസ്സിൽ സംപ്രീതരായ പരമശിവനും പാർവതി ദേവിയും കിരാത രൂപം ധരിച്ച് അർജജുനന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു എന്നാണൈതിഹ്യം. കിരാതരൂപികളായ അവർക്ക് ജനിച്ച പുത്രനാണു വേട്ടക്കൊരുമകൻ എന്ന് വിശ്വസിക്കപ്പെടുന്നു.
പ്രത്യേകതകൾ
വേട്ടക്കൊരു മകനുള്ള പ്രധാന വഴിപാട് പന്തീരായിരം തേങ്ങയേറാണു. എല്ലാ വർഷവും വൃശ്ചിക മാസം ബാലുശ്ശേരി കോട്ടയിൽ പാട്ടു മഹോത്സവവും പന്തീരായിരം തേങ്ങയേറും നടത്തപ്പെടുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ