ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമ്മച്ചിവീട് മൂർത്തി ക്ഷേത്രം കൊല്ലം ജില്ല




അമ്മച്ചിവീട് മൂർത്തി ക്ഷേത്രം


🌹
കൊല്ലം ജില്ലയിലെ അമ്മച്ചിവീട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന മൂർത്തി ആധിപരാശക്തി എന്നും അരൂപി എന്നുമാണ് വിശ്വാസം. ഗായത്രി യിൽ 24 അക്ഷരങ്ങൾ. ഇതിലെ ഓരോ അക്ഷരത്തിനും ഓരോ ശക്തി ദേവതയുണ്ട്. ആദ്യത്തെ അക്ഷരത്തിനു ആദ്യ ശക്തി യാണ് ദേവത.ഇവിടെ ഈ ശക്തിയായിരിക്കാം എന്നാണ് സങ്കൽപ്പം. കിഴക്കോട്ട് ദര്ശനമയ ഈ ക്ഷേത്രത്തിന്റെ തന്ത്രികവിധി പുതുമന ഇല്ലക്കരുടേതാണ്.ഇവിടെ അഞ്ചു പൂജയാണ് ഉള്ളത്. ഉപദേവതകൾ:ഗണപതി, രക്തചാമുണ്ഡി, പരമ്പരു,രക്ഷസ്,മറു ത, യക്ഷി,ഗന്ധർവ്വൻ, മാടൻ,ബ്രഹ്മരക്ഷസ്,വേതാളം,യോഗീശ്വരന്മാർ,കൂടാതെ പുറത്ത് ഒരു ജിന്ന്.ഒരു കുടുംബ പോരിൽ എതിർത്ത കുടുംബതിലെ കുട്ടിയെ നശിപ്പിക്കാൻ നാലാംവേദക്കാരനെ സമീപിച്ചു.ഇതിനു വേണ്ടി തടസ്സം നിന്ന ദേവിയെ സ്തംഭിപ്പിച്ചു ഹോമിക്കാൻ തയ്യാറായി.മറ്റേ കുടുംബക്കാർ തപസ് ചെയ്ത് സുദർശന ചക്രം കൊണ്ട് സ്തംഭനഅവസ്ഥ നീക്കി ദേവിയെ ഹോമിക്കാൻ തയ്യാറാക്കിയ ഹോമാകുണ്ഡത്തിൽ നാലാംവേദക്കാരനെ ഹോമിച്ചു.ഇയാളുടെ ആത്മാവിനെയാണ് ജിന്നായി ഈ ക്ഷേത്രത്തിനു മുൻപിലെ ഇലഞ്ഞി യുടെ ചുവട്ടിൽ കുടിയിരുത്തിയിട്ടുള്ളത്.നേരത്തെ ഈ ക്ഷേത്രത്തിൽ ആടിനെയും കോഴിയേയും വെട്ടിയിരുന്നു.മൽസ്യം കിട്ടാൻ ഫിഷിംഗ് ബോട്ടുകളിലും വള്ളങ്ങളിലും ക്ഷേത്രത്തിലെ കൊടി കൊണ്ട് പോയി കെട്ടുക പതിവായിരുന്നു. ഈ ക്ഷേത്രത്തിൽ ആദ്യം പീഠം ആയിരുന്നു. പിന്നീട് പുതുക്കി പണിതു.ശ്രീകോവിലിലെ നാലടിയോളം പൊക്കമുള്ള ഗർഭഗൃഹത്തിൽ ദേവി കുടി കൊള്ളുന്നു.ഇവിടെ വിഗ്രഹം ഇല്ല എന്നുള്ള പ്രേത്യേക ഉണ്ട്.സ്വർണപീഠത്തിൽ രണ്ടു ശംഖുകൾ. ഇവയിൽ ആണ് ദേവി കുടികൊള്ളുന്നത്.വിഗ്രഹം ഇല്ലെങ്കിലും സ്വർണം കൊണ്ടുള്ള ഒരുക്കങ്ങൾക്ക് ഒട്ടും കുറവില്ല.വലിയ മാലകളും വള്ളിലതാധികൾ സ്വർണം കൊണ്ടുള്ളതാണ്.ദീപാരാധന വേളകളിൽ കണ്ടു തൊഴുതാൽ പിന്നീട് ഈ കാഴ്ച മറക്കാൻ കഴിയില്ല.സാക്ഷാൽ മഹാറാണി ആണ് ഇവിടെ ദേവി.നിവേദ്യം തിടപ്പള്ളിയിൽ നിന്നും കൊണ്ട് വരുന്നത് തന്നെ മുത്തുക്കുട ചൂടിയാണ്. അത്രക്ക് പ്രൗഢി ആണ്. ശത്രുനാശിനി ആണ് ദേവി.ആരു വിളിച്ചാലും അവരുടെ വിളിപ്പുറത് അമ്മ ഓടിയെത്തും.അമ്മച്ചിവീട് അമ്മ എന്നു പറഞ്ഞാൽ തന്നെ ഒരു ഭയപ്പാടോടു കൂടിയേ ദേവിയെ ഓർക്കാറുള്ളൂ.അത്രക്ക് ഉഗ്രമൂർത്തിയാണ്. ആഭിചാരം,കൂടോത്രം എന്നിവ ഒഴിവാക്കി രക്ഷിക്കാൻ ദേവിക്ക് പ്രേത്യേക കഴിവാണ്.ശത്രുദോഷം തീരാൻ അവിടെ ചെന്ന് പ്രാർത്ഥിച്ചാൽ മതി.ശത്രു ഏത് കേമൻ ആയാലും നിലം പതിക്കും.അത്രക്ക് ശക്തി ഉള്ള ദേവിയാണ്.ഞാൻ ഇത് ടൈപ് ചെയ്യുന്ന ത് ഒക്കെ പുള്ളിക്കാരി അറിഞ്ഞു കാണും എന്നുള്ളത് എനിക്ക് ഉറപ്പാണ്.എന്നെ നോക്കി ചിരിച്ചു കൊണ്ട് ഇരിക്കുവായിരിക്കും.ഭയങ്കര ദേഷ്യക്കാരി ആണ്. അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല.പിന്നെ ഇവിടുത്തെ പ്രധാന വഴിപാട് അമ്മയുടെ ഏറെ ഇഷ്ടമുള്ള മേനി പായസവും ബാഗ്‌ളാമുഖി രക്തപുഷ്പാഞ്ജലി യും ആണ്.ഇന്ത്യയിൽ തന്നെ അപൂർവമായി ബാഗ്‌ളാമുഖി അർച്ചന നടത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.ദശമഹാവിദ്യയിലെ ഏറ്റവും ശക്തി കൂടിയ ദേവിയാണ് മഹാദേവൻ പോലും പൂജിക്കുന്ന ദേവി ബഗ്‌ളാമുഖി.ഈ ദേവതയും ശത്രുനാശത്തിനും സ്തംഭനതിനും ഉപസകന്മാരാൽ പൂജിക്കപ്പെടുന്നു.അപ്പോൾ ആ ദേവിയുടെ പേരിൽ ഉള്ള അർച്ചനയുടെ ഫലം ഇവിടെ കിട്ടുന്നുണ്ട്.ഖേതടത്തിന് തൊട്ടടുത്തുള്ള കാവിൽ പറപ്പൂരമ്മയും നഗദൈവങ്ങളും കുടികൊള്ളുന്നുഅമ്മച്ചിവീട്ടിൽ അമ്മയുടെ അനുഗ്രഹം ഒരുപാട് തവണ എനിക് അനുഭവിക്കാൻ യോഗമുണ്ടായിട്ടുണ്ട് എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.നിങ്ങളെ ഏവരെയും 'അമ്മ അനുഗ്രഹിക്കട്ടെ എന്നു പ്രാര്ഥിച്ചുകൊണ്ടു നിർത്തട്ടെ.എന്റെ വാക്കുകളിൽ എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ എല്ലാവരും ക്ഷമിക്കുക. അമ്മചിവീട്ടിൽ അമ്മയെ ശരണം.

കൂടുതൽ പ്രതികരണങ്ങൾ കാണിക്കുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...