ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാലക്കാട് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം



പാലക്കാട്
ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം
കേരളത്തിലെ പാലക്കാട് ജില്ലയിലുള്ളകോട്ടായിക്ക് അടുത്ത് മാത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണു് ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം._* _തമിഴകത്തെ ത്രിമൂർത്തിമലയിലെ സ്വയംഭൂശിവലിംഗത്തിന്റെ അടിയിൽ ഉദ്ഭവിക്കുന്ന നിളാനദി (ഭാരതപ്പുഴ) ഈ സ്ഥലത്തെത്തുമ്പോൾ കിഴക്കുനിന്നു വടക്കോട്ട് ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുകൊണ്ട് ഇവിടുത്തെ മൂർത്തികളുടെ ചൈതന്യം വർദ്ധിക്കുന്നതായി വിശ്വസിക്കുന്നു.
ചരിത്രം
ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പ് ഏതോ മഹനീയ കരങ്ങളാൽ പ്രതിഷ്ഠിതമായ അഞ്ചുമൂർത്തികൾ - ശ്രീ ഗണപതി, ശിവൻ, പാർവ്വതി, മഹാവിഷ്ണു, ശാസ്താവ് - വ്യത്യസ്തമായ ഭാവത്തിൽ വെവ്വെറേ ശ്രീകോവിലുകളിൽ തുല്യ പ്രധാനികളായി കുടികൊള്ളുന്ന മറ്റൊരു ക്ഷേത്രവുമില്ല. വ്യത്യസ്ത ഭാവങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ശ്രീകോവിലുകളിലാണ് അഞ്ചുപ്രതിഷ്ഠകളും. ഏറ്റവും വലിയ ശ്രീകോവിൽ വലമ്പിരിയായ മഹാഗണപതിഭഗവാനുതന്നെയാണ്. രണ്ടുനിലകളുണ്ട്. പടിഞ്ഞാട്ടാണ് ദർശനം. തൊട്ടുമുമ്പിൽ മകനെ നോക്കിക്കൊണ്ട് ബാണലിംഗസ്വരൂപിയായ പരമശിവനും ശ്രീപാർവ്വതീദേവിയും പ്രത്യേകശ്രീകോവിലുകളിൽ വാഴുന്നു. ഗണപതിക്ക് സമീപം ജടാമകുടധാരിയും അമൃതകലശഹസ്തനുമായ ശാസ്താവും പിറന്ന ഉടനെ മാതാപിതാക്കൾക്ക് വിശ്വരൂപം കാണിച്ചുകൊടുക്കുന്നശ്രീകൃഷ്ണന്റെ ഭാവത്തിലുള്ള മഹാവിഷ്ണുവും വാഴുന്നു. ചതുരാകൃതിയിലാണ് അഞ്ചു ശ്രീകോവിലുകളും

ടിപ്പു സുൽത്താന്റെ പടയോട്ടത്തിനിടയിൽ തകർക്കപ്പെട്ട ഈ ക്ഷേത്രം ഒരുപാടുകാലം ആരാലും ഗൗനിക്കപ്പെടാതെ കഴിഞ്ഞുപോകുകയായിരുന്നു. 2008 ജൂലൈ മാസത്തിലാണ് ഇതിന് പുനർജ്ജന്മം ലഭിച്ചത്. ഇന്ന് ഈ ക്ഷേത്രം വളർച്ചയുടെ പാതയിലാണ്. അടുത്തുതന്നെ മഹാക്ഷേത്രം എന്ന പദവി ലഭിക്കാനുള്ള സാധ്യത ഇത് സൂചിപ്പിക്കുന്നു.തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുവരെ ഭക്തർ ഇവിടേക്ക് വരുന്നുണ്ട്.
പൂജാക്രമങ്ങളും വഴിപാടുകളും
രാവിലെ അഞ്ചുമണിക്ക് നട തുറക്കുന്നു. തുടർന്ന് നിർമ്മാല്യദർശനവും അഭിഷേകവുമാണ്. തുടർന്ന് ഉഷഃപൂജയും ഉച്ചപൂജയും നടത്തി പതിനൊന്നുമണിയോടെ നടയടയ്ക്കുന്നു. പിന്നീട് വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കുന്നു. സൂര്യാസ്തമയസമയത്ത് ദീപാരാധന. ഒടുവിൽ രാത്രി എട്ടുമണിക്ക്ഹരിവരാസനം പാടി നടയടയ്ക്കുന്നു. തമിഴ് ബ്രാഹ്മണരാണ് ക്ഷേത്രത്തിലെ പൂജാരിമാർ.
ഗണപതിക്ക് ഒറ്റയപ്പം, മോദകം, ഗണപതിഹോമം തുടങ്ങിയവയും ശിവന് ധാര, ഭസ്മാഭിഷേകം, കൂവളമാല, പ്രദോഷപൂജ, പിന്വിളക്ക് തുടങ്ങിയവയും പാർവ്വതിക്ക് കുങ്കുമാർച്ചന, പട്ടും താലിയും ചാർത്തൽ, സ്വയംവരാർച്ചന തുടങ്ങിയവയുമാണ് വിഷ്ണുവിന് വെണ്ണ, പാൽപ്പായസം, കദളിപ്പഴം, തുളസിമാല തുടങ്ങിയവയും വൈദ്യനാഥൻ കൂടിയായ ശാസ്താവിന് നീരാജനവും അരവണപ്പായസവുമാണ് പ്രധാന വഴിപാടുകൾ. അഞ്ചുമൂർത്തികളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ഈ സ്ഥലത്ത് ബലിതർപ്പണം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു.
ഗംഗാ ആരതി
ഹിന്ദുക്കൾ പുണ്യനദിയായി കണക്കാക്കുന്ന ഗംഗാനദി കാശിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നതുപോലെ ഇവിടെ ഭാരതപ്പുഴ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒഴുകുന്നു. അതിനാൽ ഈ ഭാഗത്തുവച്ച് ഭാരതപ്പുഴയെ ഗംഗാനദിയായി സങ്കല്പിച്ച് ഗംഗാ ആരതി നടക്കുന്നു. ഇതിൽ പങ്കെടുക്കുന്ന ഭക്തർക്ക് പുണ്യം ലഭിയ്ക്കുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...