ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശ്രീ അനന്ത പത്മനാഭ വിഗ്രഹചൈതന്യ രഹസ്യം





ശ്രീ അനന്ത പത്മനാഭ വിഗ്രഹചൈതന്യ രഹസ്യം
🌹
വർഷങ്ങൾക്കു മുൻപു നേപ്പാളിലെ ഗണ്ഡകി നദിയിൽ നിന്നെടുത്ത 12008 സാളഗ്രാം കൊണ്ട് പതിനെട്ടര അടി നീളത്തിലാണ് മെനഞ്ഞെടുത്തത്. രണ്ടര കൊല്ലം കൊണ്ടാണ് ഈ സാളഗ്രാം ആനകൾ ഇവിടെ എത്തിച്ചത്. ഉടൽ മൂന്നു ചുരുളുകളാക്കിക്കിടക്കുന്ന അഞ്ചു പത്തിയുള്ള അനന്തന്റെ പുറത്ത് അർധനിമീലിത നേത്രനായി യോഗനിദ്രയിൽ ശയിക്കുന്ന രൂപത്തിലാണു ഭഗവാന്റെ രൂപം. വലതു കൈയ്ക്കു താഴെ ശിവലിംഗവും ഇടത്തെകൈയിൽ താമരമുകുളവുമുണ്ട്. ഭഗവാന്റെ നാഭിയിൽ നിന്നു വിടർന്ന താമരയിൽ ബ്രഹ്മാവ് ഇരിക്കുന്നു. അങ്ങനെ ഈ മഹാക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിനുള്ളിൽ തന്നെ പുണ്യാത്മാക്കളെ നയിക്കുന്ന ബ്രഹ്മാവിഷ്ണുമഹേശ്വരന്മാർ കുടികൊള്ളുന്നു. നാഭിയിൽ പത്മമുള്ളതിനാൽ ശ്രീപത്മനാഭൻ ആയി. ശ്രീദേവി, ഭൂമിദേവി, ദിവാകരമുനി, മാർക്കണ്ഡേയമഹർഷി ഇവരുടെ ശക്തരായ വിഗ്രഹങ്ങൾ പ്രത്യേക പീഠങ്ങളാൽ മുഖാമുഖം രണ്ടു വരിയായുണ്ട്. മധ്യവാതിലിനു നേർക്ക് മഹാവിഷ്ണുവിന്റെയും ലക്ഷ്മിദേവീയുടെയും ഭൂമിദേവിയുടെയും വിഗ്രഹങ്ങൾ ഉണ്ട്.
ശ്രീരാമസാന്നിധ്യം - അനന്തപത്മനാഭനെ തൊഴുതിറങ്ങിയാൽ അവിടെത്തന്നെ വടക്കേ നടയ്ക്കു സമീപം പത്മനാഭനെ നോക്കിക്കൊണ്ടുനിൽക്കുന്ന ശ്രീരാമചന്ദ്രപ്രഭുവിന്റെയും സീതാദേവിയുടെയും ശ്രീലക്ഷ്മണന്റെയും രാജകീയവേഷ ഭൂഷാദികളോടു കൂടിയ വിഗ്രഹങ്ങൾ കാണാം. വനവാസക്കാലത്തെ ആഡംബരരഹിതമായ വിഗ്രഹങ്ങളുമുണ്ട്, ഹനുമാൻ സ്വാമിയുണ്ട്. വെള്ളിയിൽ ഗണപതിയും ഉണ്ട്. തെക്കുഭാഗത്തായി ഒരു കയർ തൊട്ടിലിൽ ഉണ്ണിക്കണ്ണന്റെ കൽവിഗ്രഹമുണ്ട്. ഇവയിൽ വണങ്ങി പ്രാർഥിക്കുന്നതു ജന്മാന്തരദുരിതം മാറാനും സർവ ഐശ്വര്യത്തിനും നല്ലതാണ്.
ഉഗ്രനരസിംഹമൂർത്തി വിഗ്രഹം
തെക്കേ നടയിലേക്കു പ്രവേശിക്കുന്നിടത്തു ചെമ്പു മേഞ്ഞ ഉപക്ഷേത്രത്തിൽ പഞ്ചലോഹനിർമിതമായ ഉഗ്രനരസിംഹ മൂർത്തി കുടികൊള്ളുന്നു. ശക്തിയും രൗദ്രവും ബോധ്യമായ അനവധി സംഭവങ്ങൾ അനുഭവസാക്ഷ്യം ഉണ്ട്.
സ്വാതിതിരുനാൾ മഹാരാജാവിന്റെ സമയത്ത് ആറാട്ടുഘോഷയാത്രയ്ക്കിടയിൽ ഒരാനയെ ആരോ വിരട്ടി. രാജാവിന്റെ നേർക്കു തിരിച്ചുവിട്ടു. തിരുമനസ്സു നിന്നിടത്തു തന്നെ നിന്നു നരസിംഹമൂർത്തിയെ ഭജിച്ചു ഗജവീരൻ രാജാവിന്റെ മുന്നിലെത്തി മുട്ടുകുത്തി നിന്നു. പൊതുജനത്തിന്റെ മുന്നിൽ തിരുമനസ്സിനെ നരസിംഹത്തിന്റെ ഭാവത്തിലാണു കണ്ടത്.
ആപത്തുകാലങ്ങളിൽ മുൻസൂചനയായി ക്ഷേത്രത്തിനുള്ളിൽ സിംഹത്തിന്റെ ഭയാനക ഗർജനം കേൾക്കാറുണ്ട്. രൗദ്രഭാവം കുറയ്ക്കുന്നതിനായി അന്നത്തെ കാലത്ത് ഒരു സന്യാസിവര്യൻ ചില ക്രിയകൾ ചെയ്യുമായിരുന്നു. അതിനു പാരിതോഷികമായി മണക്കാട് പള്ളിയുടെ അടുത്ത് കുറെ സ്ഥലം നൽകുകയും ആ സന്യാസിവര്യന്റെ ജീവൻ സമാധി നടക്കുകയും ഒരു ക്ഷേത്രം നിലനിൽക്കുകയും ചെയ്യുന്നുണ്ട്. തീരാവ്യാധികൾക്കു പ്രാർഥന നടത്തിയാൽ അനുഭവം കൃത്യമായും ലഭിക്കും.
വ്യാസമുനിയും അശ്വത്ഥാമാവും
വ്യാസമുനിയെയും അശ്വത്ഥാമാവിനെയും പ്രതിഷ്ഠിച്ച ഒരു അമ്പലം കാണാം. ശ്രീപത്മനാഭ സ്വാമിയുടെ തൃപ്പാദങ്ങൾക്കു നേരെയായിട്ടാണ് ഇവരുടെ പ്രതിഷ്ഠ.
താന്ത്രികപ്പെരുമ വില്വമംഗലം സ്വാമിയാരുടെ പിന്തുടർച്ചയായി സ്വാമിയാർ പൂജ നടത്തിവരുന്നതിന്റെ പ്രത്യേക ചൈതന്യമുണ്ട്. മന്ത്രതന്ത്രാദികൾക്കനുസൃതമായി ആചാരാനുഷ്ഠാനങ്ങൾ വ്യതിചലിക്കാതെ സ്വാമിയാരാണു പൂജ നടത്തിവരുന്നത്. തൃശൂർ മഠം, മുഞ്ചിറ മഠം എന്നിവിടങ്ങളിൽ നിന്നു സന്യാസിജീവിതം നയിക്കുന്ന ഇവർ ക്ഷേത്രഭരണച്ചുമതല വഹിക്കുന്ന എട്ടരയോഗത്തിലെ പ്രധാന അംഗങ്ങൾ കൂടിയാണ്. ഇരിങ്ങാലക്കുട ഗ്രാമത്തിലെ തരണനല്ലൂർ നമ്പൂതിരിമാർക്കാണു തന്ത്രാവകാശം. ശ്രീപരശുരാമൻ ഇവരുടെ മുൻഗാമികൾക്ക് ഉപദേശിച്ചു കൊടുത്ത സമ്പ്രദായമനുസരിച്ചാണു പൂജകൾ നടക്കുന്നത്. കുടശാന്തി (ഓലക്കുട) ധരിച്ചാണ് ഇവിടത്തെ പ്രധാന പൂജാരിമാർ എത്തുന്നത്. ആറാട്ടിനു ശീവേലിവിഗ്രഹം അകമ്പടിസേവിക്കുമ്പോൾ ഒഴികെ മറ്റു സമയങ്ങളിൽ ക്ഷേത്രത്തിനുള്ളിലും മിത്രാനന്ദപുരത്തെ നമ്പിമഠത്തിലും ആയി പുറപ്പെടാശാന്തിയാണിവർ. ചന്ദ്രഗിരിപ്പുഴയുടെ (മലബാർ) അക്കരെദേശികളും ഇക്കരെദേശികളുമായ തന്ത്രിമാരാണു പൂജ കഴിക്കുന്നത്.
തുലാമാസത്തിലും (അൽപശി) മീനമാസത്തിലും (പങ്കുനി) പത്തു നാൾ നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവാഘോഷവും തിരുമനസ്സിന്റെ അകമ്പടിയോടു കൂടി വിപുലമായ ആറാട്ടുമഹോത്സവവും ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെ പോയി സമീപത്തുള്ള ഏഴോളം ദേവീദേവന്മാരും എഴുന്നള്ളി ശംഖുമുഖം കടലിൽ ആറാട്ടു നടത്തുന്നു. ഈ ജലം കുടിച്ച് മത്സ്യങ്ങൾക്ക് മോക്ഷപ്രാപ്തി കിട്ടുന്നു. പത്തു കിലോമീറ്ററിനുള്ളിൽ ആണു വിഴിഞ്ഞം പദ്ധതി വരുന്നത്.
ആറുമാസത്തിലൊരിക്കൽ കളഭം നടത്തിവരുന്നു. പന്ത്രണ്ടു കളഭം തികയുമ്പോൾ വിശ്വപ്രസിദ്ധമായ മുറജപവും ലക്ഷദീപവും നടത്തിവരുന്നു. 24 വൈഷ്ണവകലകളുമായി ബന്ധപ്പെട്ട ചക്രാംബുജ പൂജയെന്ന ചടങ്ങും നിത്യവും നടക്കുന്നുണ്ട്. ക്ഷേത്രത്തിൽ. ദശാവതാരങ്ങളുമുണ്ട്. രണ്ടു കൊടിമരമുണ്ട്.
ശ്രീപത്മനാഭന്റെ നിവേദ്യങ്ങൾ
പാൽപ്പായസമാണു പ്രധാന നിവേദ്യം. പിന്നെ മേനിപ്പായസം, ഉണ്ണിയപ്പം, നെയ്വിളക്ക്. കറുത്ത വാവ്, ഏകാദശി, തിരുവോണം, പൊന്നിൻശീവേലി എന്നിവ കാണേണ്ടതാണ്.
ശ്രീപത്മനാഭന്റെ അനന്തശയനപ്രതിഷ്ഠ
പാലാഴിമഥനത്തിനു ശേഷം ക്ഷീണിതനായ പത്മനാഭൻ വിശ്രമിക്കാനായി സ്വയം ശയ്യയായി കിടന്നതാണ് അനന്തശയനം.
പെരുന്തമൃതു പൂജ : വർഷത്തിൽ രണ്ടു തവണ നടത്തുന്ന കളകാഭിഷേകം കഴിഞ്ഞാണു പെരുന്തമൃതു പൂജ നടക്കുന്നത്. ധനുമാസത്തിലെയും മിഥുനമാസത്തിലെയും കളഭത്തിനു പിന്നിലാണിത്. സദ്യയും നവരത്നപായസവും തന്ത്രി നടത്തുന്നു. രാവിലെ എട്ടു മണിക്ക് അഭിശ്രവണ മണ്ഡപത്തിൽ 81 സ്വർണക്കുടങ്ങൾ കലശം നടത്തുന്നു. നാടിന്റെ സമൃദ്ധിക്കു വേണ്ടിയാണ് ഈ പൂജ അനന്തപത്മനാഭനു നിവേദ്യം നടത്തുന്നത്. സ്വർണം, വെള്ളി പാത്രങ്ങളിലാണ്. അഞ്ചു കൂട്ടം പ്രഥമൻ, ശർക്കരയും തേങ്ങാപ്പാലും ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. നവരത്നപ്പായസമെന്നാണു പറയുന്നത്. ഭഗവാന് ഏറ്റവും ഇഷ്ടമുള്ള പായസവുമാണ്. നവരത്നങ്ങൾ പതിച്ച പ്രത്യേക പാത്രത്തിലാണ് ഇത് ഭഗവാനു നിവേദിക്കുന്നത്. നവരത്നങ്ങൾ പതിച്ച സ്വർണപ്പറ നിറയെ പായസമെടുത്തു മണ്ഡപത്തിൽ വച്ചാണ് ഈ നിവേദ്യം നടക്കുന്നത്. നാലു കൂട്ടം വറുത്തുപ്പേരിയോടൊപ്പം മഹാസദ്യയും ഭഗവാനു നിവേദിക്കുന്നു.
ശ്രീപത്മനാഭന്റെ എല്ലാ നിവേദ്യങ്ങളും ഒറ്റക്കൽ മണ്ഡപത്തിൽ കൊണ്ടുവച്ചു എല്ലാ ദിവസവും നിവേദ്യം നടത്തുന്നു എന്നത് എടുത്തു പറയേണ്ട വിശേഷമാണ്. സദ്യയും പായസ ഊട്ടും കണ്ടു തൊഴാനും ഈ നിവേദ്യം പ്രസാദമായി കിട്ടുവാനുമായി അമൃതസ്വരൂപികളായ ധാരാളം ഭക്തന്മാർ എത്തിച്ചേരുന്നുണ്ട്. ഈ അമൃത് കഴിക്കാനുള്ള ഭാഗ്യം കിട്ടുക എന്നതു ജന്മാന്തര സുകൃതം തന്നെയാണ്.
ചിങ്ങമാസത്തിലെ തിരുവോണം അനന്തപത്മനാഭന്റെ ജന്മദിവസം ആണ്. അതുകൊണ്ടു തിരുവോണം വിപുലമായി ആഘോഷിക്കുക. എല്ലാ ഐശ്വര്യങ്ങളും ഭഗവാൻ നൽകും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...