കണ്ണൂർ
തലശ്ശേരി ജഗന്നാഥക്ഷേത്രം
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രം._ *_1908- ഫിബ്രുവരി 13-ആം തീയ്യതിശ്രീനാരായണ ഗുരു ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചത്. നെൽവയലുകൾക്ക് നടുവിൽ മണ്ണ് ഉയർത്തിക്കെട്ടിയ പ്രതലത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പാവപ്പെട്ടവരിൽ നിന്നും പണക്കാരിൽ നിന്നും ഒരുപോലെ പണം സ്വീകരിച്ചാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. പുതിയ അമ്പലം എന്നു കൂടി അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ സമീപമായാണ് ജഗന്നാഥ ടെമ്പിൾ ഗേറ്റ് റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്.
ഈ ക്ഷേത്രത്തിലേക്ക് പട്ടിക ജാതി, പട്ടിക വർഗ്ഗത്തിൽപെട്ട ആളുകൾക്ക് 1924വരെപ്രവേശനം ഇല്ലായിരുന്നു. മൂർക്കോത്ത് കുമാരന്റെ ശ്രമഫലമായി 1924ൽ, ഗുരുദേവൻറെ സാന്നിധ്യത്തിൽ ഈ ക്ഷേത്രം ഹരിജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടെ അബ്രാഹ്മണരാണ് പൂജാകർമ്മങ്ങൾ നിർവ്വഹിക്കുന്നത്. വിവിധ മതസ്ഥർ തമ്മിലുള്ള വിവാഹങ്ങളും ഇവിടെ നടത്തപ്പെടും
കുംഭമാസത്തിലാണ്ക്ഷേത്രോത്സവം. (ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ).
സവിശേഷതകൾ
യുഗപുരുഷനായ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രംമലബാറിലെ പിന്നോക്ക സമൂഹത്തിന്റെ ആരാധന സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിലെ ഒരു സുപ്രധാന ചുവടു വെയ്പ്പ്.ശ്രീ നാരായണ ഗുരുദേവൻ ജീവിച്ചിരുന്നപ്പോൾ തന്നെ അദ്ദേഹത്തിന്റെ പ്രതിഷ്ഠ സ്ഥാപിച്ച ഏക ക്ഷേത്രം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ