ശിവജി*
*ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ*
*ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ*
ദേശങ്ങൾക്ക് അപ്പുറമുള്ളവരെ വാഴ്ത്തിപാടുന്ന നമ്മുടെ ജനത ഛത്രപതി ശിവജി മഹാരാജാവ് ആരാണെന്ന് അറിയാത്ത ഭാരതീയർ ഛത്രപതി ശിവജിക്ക് തുല്ല്യം വെക്കാൻ ലോകത്ത് തന്നെ മൊറ്റൊരാൾ ഉണ്ടാകില്ല. *സ്വന്തം പൈതൃകത്തെ ഇനിയെങ്കിലും പഠിക്കുക* .
*1674ലെ ജ്യേഷ്ഠ മാസത്തിലെ വെളുത്തപക്ഷത്തിലെ ത്രയോദശിയിലാണ് സ്വാഭിമാനത്തിന്‍റെ ആ സിംഹഗർജ്ജനം മുഴങ്ങിയത്. ശിവാജി ഛത്രപതി ശിവാജി മഹാരാജാവായി അഭിഷേകം ചെയ്യപ്പെട്ടു*.
എതിരാളികള്‍പോലും തലകുനിക്കുന്ന സ്വഭാവഗുണത്തിനുടമയായിരുന്നു ശിവാജി.
സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രവും ജനസമ്മതനും ആയിരുന്നിട്ടും സ്വച്ഛാധിപത്യത്തിന്റെയോ അഹങ്കാരത്തിന്റേയോ അംശംപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. *വിനയാന്വിതനും നീതിനിഷ്ഠനും ധൈര്യശാലിയുമായിരുന്ന ആദര്‍ശ പുരുഷനായിരുന്നു ശിവജി*
ആധുനിക പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച് കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത് ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്കരണങ്ങള്‍ ശിവാജി നടപ്പാക്കി.
പ്രാചീനമായ മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കി, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഗുണപാഠമായി ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു.
*പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി.
ശിവനേരിയിലെ സിംഹഗർജ്ജനം അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ ഉത്തേജിതരാക്കിത്തുടങ്ങി* .
ശിവനേരിയിലെ സിംഹഗർജ്ജനം അടിമത്തത്തിലാണ് കിടന്ന ഒരു സമൂഹത്തെ ഉത്തേജിതരാക്കിത്തുടങ്ങി* .
ശിവാജിയുടെ സാമ്രാജ്യം മറാത്ത ഭൂമിക്ക് പുറത്തേക്ക് വ്യാപിച്ചു. അടിമത്തത്തിന്റെ കൂരിരുട്ടിൽ നിന്ന് തേജോമയമായ ഒരു സാമ്രാജ്യം അദ്ദേഹം സൃഷ്ടിച്ചു. ഒരേസമയം സ്വദേശികളും വിദേശികളുമായ എട്ട് സാമ്രാജ്യങ്ങളോട് അദ്ദേഹം പൊരുതി നിന്നു.
രാജഭരണത്തിലുള്ള എല്ലാ തലങ്ങളേയും സ്പർശിച്ചു കൊണ്ട് ജനതയെ ജനാർദ്ദനനായിക്കണ്ട് ശിവാജി ഭരണം നയിച്ചു. *അദ്ദേഹത്തിന്റെ സൈനികർ നിഷ്ഠയോടെ മാതൃരാജ്യത്തിന്റെ കാവൽഭടന്മാരായി നിലകൊണ്ടു*. *സാധാരണ ആളുകളെക്കൊണ്ട് അസാധാരണമായ കാര്യങ്ങൾ ചെയ്യിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു . അതായിരുന്നു അദ്ദേഹത്തിന്റെ വിജയവും*.
ധീരത, വിവേകം, സാഹസികത - ഇത്രയും ചേര്‍ന്നതാണ് ശിവജിയുടെ ജീവിതത്തിന്റെ പൂര്‍ണത.
കലികാലത്തിൽ ധർമ്മപുനസ്ഥാപനത്തിനായി അവതാരം കൈകൊണ്ട കൽക്കിയായും,ഹൈന്ദവ ഏകീകരണത്തിനായി ജന്മം കൊണ്ട മൂർത്തിയായും, അദ്ദേഹത്തെ കാണുന്നു
ഭാരത്മാതാവിനെ പെറ്റമ്മയായും ആ അമ്മയേയും മറ്റു സഹോദരങ്ങളേയും സം രക്ഷിച്ച് ജീവിതം ഭാരതാംബയുടെ കാൽകീഴിൽ വച്ചു "ഛത്രപതി ശിവജി മഹാരാജ്"
*മുഗള്‍ ഭരണകാലത്ത് ഹിന്ദുരാജ്യം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ശിവജി*.
മികച്ച ഒളിപ്പോരാളിയായിരുന്ന അദ്ദേഹം തന്റെ ഇച്ഛാശക്തികൊണ്ടും മേധാശക്തികൊണ്ടും ഭാരത ചരിത്രത്തില്‍ തിളങ്ങി. *നല്ല യുദ്ധസാമര്‍ഥ്യവും ഭരണസാമര്‍ഥ്യവും പ്രകടിപ്പിച്ച അദ്ദേഹം നമ്മുടെ ചരിത്രത്തില്‍ സാഹസികമായ ഒരു അധ്യായത്തിന് തുടക്കം കുറിച്ചു*.
സയ്യദ് ബാൻഡ , ഫസൽ ഖാൻ , അംബർ ഖാൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ അൻപതിനായിരത്തോളം വരുന്ന സൈന്യമാണ് ശിവാജിയെ നേരിടാൻ തയ്യാറെടുത്തിരിക്കുന്നത്.
മുപ്പതിനായിരം കുതിരപ്പടയാളികൾ , ഇരുപതിനായിരം കാലാളുകൾ , ഒപ്പം തീ തുപ്പുന്ന തോക്കുകളുമായി ആയിരത്തഞ്ഞൂറ് യോദ്ധാക്കൾ വേറേയും .
*പ്രതാപ് ഗഡിലേക്കുള്ള പടയോട്ടത്തിനിടെ തുലജ ഭവാനി ക്ഷേത്രം അഫ്സൽ ഖാൻ തകർത്ത് തരിപ്പണമാക്കി. പന്തർപൂരിലെ വിഠോബ ക്ഷേത്രവും വിഗ്രഹവും നശിപ്പിക്കപ്പെട്ടു* .
സമാനതകളില്ലാത്ത നശീകരണ പ്രവർത്തനങ്ങളാൽ , കടന്നു വന്ന വഴികളിലെ ജനങ്ങൾക്ക് ദുഖവും ദുരിതവുമായിരുന്നു അഫ്സൽ ഖാൻ സമ്മാനിച്ചത്.
*സുശക്തമായ സൈന്യം കൂടെയുണ്ടെങ്കിലും എതിരാളിയുടെ അസാമാന്യ ധൈര്യവും യുദ്ധ വൈദഗ്ദ്ധ്യവും അഫ്സൽ ഖാനെ അലട്ടിയിരുന്നു . പുറമേയ്ക്ക് അഹങ്കാരവും ആത്മവിശ്വാസവും പ്രകടിപ്പിച്ചിരുന്നെങ്കിലും എതിരാളിയുടെ ശക്തി ബീജാപ്പൂർ യോദ്ധാവിന്റെ ഉറക്കം കെടുത്തി*.
യുദ്ധത്തിന് തനിക്ക് താത്പര്യമില്ലെന്ന ശിവജിയുടെ അറിയിപ്പിനെ അഹങ്കാരത്തോടെയാണ് അഫ്സൽ ഖാൻ സ്വീകരിച്ചത് .
*കൂടിക്കാഴ്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ശിവാജി അറിയിച്ചിരുന്നു. ശിവാജിയെ ജീവനോടെ പിടിക്കുകയോ കൊലപ്പെടുത്തി കൊണ്ടുവരികയോ ചെയ്യുമെന്ന് ബീജാപ്പൂരിൽ നിറഞ്ഞ രാജ സഭയിൽ വച്ച് താൻ ചെയ്ത പ്രതിജ്ഞ അയാളോർത്തു* .
ഇതാ ആ സമയം സമാഗതമായിരിക്കുന്നു .
അതേസമയം പ്രതാപ് ഗഡ് കോട്ടയിൽ ജയ് ഭവാനി ,ജയ് ശിവാജി മുദ്രാവാക്യങ്ങളുയർന്നു
*അഫ്സൽ ഖാൻ ഭവാനി ക്ഷേത്രം തകർത്തുവെന്ന വാർത്ത മറാത്ത യോദ്ധാക്കളെ പ്രതികാര ദാഹികളാക്കിയിരുന്നു* .
അതേസമയം പ്രതാപ് ഗഡ് കോട്ടയിൽ ജയ് ഭവാനി ,ജയ് ശിവാജി മുദ്രാവാക്യങ്ങളുയർന്നു
*അഫ്സൽ ഖാൻ ഭവാനി ക്ഷേത്രം തകർത്തുവെന്ന വാർത്ത മറാത്ത യോദ്ധാക്കളെ പ്രതികാര ദാഹികളാക്കിയിരുന്നു* .
*തുലജ ഭവാനീ ദേവീ നമ്മോടൊപ്പമുണ്ടെന്ന സന്ദേശമായിരുന്നു ശിവജി സൈനികർക്ക് നൽകിയത് . ഇത് അവരെ ആവേശഭരിതരാക്കി* .
പ്രതാപ് ഗഡ് കോട്ടയിൽ ഉയർന്നു പാറുന്ന ഭഗവ പതാകയെ ചൂണ്ടി ശിവാജി പ്രഖ്യാപിച്ചു .
*ഈ ധ്വജം നിലനിൽക്കണം. സ്വരാജ്യം കാത്തുരക്ഷിക്കപ്പെടണം. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ രണ്ടര വയസ്സുള്ള സംഭാജിയെ രാജ്യാഭിഷേകം നടത്തണം. ഏതെങ്കിലും കാരണവശാൽ അഫ്സൽ ഖാന്റെ തടവിലായാൽ ജീവൻ കൊടുത്തും അയാളെ തടയണം* “
*ഈ ധ്വജം നിലനിൽക്കണം. സ്വരാജ്യം കാത്തുരക്ഷിക്കപ്പെടണം. എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ രണ്ടര വയസ്സുള്ള സംഭാജിയെ രാജ്യാഭിഷേകം നടത്തണം. ഏതെങ്കിലും കാരണവശാൽ അഫ്സൽ ഖാന്റെ തടവിലായാൽ ജീവൻ കൊടുത്തും അയാളെ തടയണം* “
ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ ശിവാജി പ്രതാപ് ഗഡ് കോട്ടയുടെ പടികളിറങ്ങി.
*അഫ്സൽ ഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് തീരുമാനിച്ച പന്തലിലേക്ക് കാൽ നടയായി നീങ്ങി*.
പന്തലിനു ചുറ്റും ജാവലി കാടുകളിൽ മറാത്ത സൈന്യം ജാഗരൂകരായി നിലകൊള്ളുന്നത് പക്ഷേ അഫ്സൽ ഖാൻ അറിഞ്ഞില്ല.
*മോറൊപാന്ത് പിംഗളേ, നേതാജീ പാൽകർ , കന്നോജീ ജെധേ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചെറുതെങ്കിലും വിക്രമശാലികളായ സൈനികർ ശത്രുവിനെ തകർക്കാൻ തയ്യാറായി നിന്നു*.
പന്തലിന് കുറച്ചകലെ കൊമ്പു വിളിക്കാൻ ഒരാളെ തയ്യാറാക്കി നിർത്തിയിരുന്നു . പന്തലിൽ എന്തെങ്കിലും ബഹളം ഉണ്ടായാൽ ഉച്ചത്തിൽ കൊമ്പു മുഴക്കാനായിരുന്നു നിർദ്ദേശം .
കോട്ടയിൽ മൂന്ന് പീരങ്ക് തയ്യാറാക്കി നിർത്തി കൊമ്പു മുഴങ്ങിയാൽ ഉടൻ വെടി ഉതിർക്കാനായിരുന്നു ഉത്തരവ് . *ഒരെണ്ണം മാത്രം പ്രവർത്തിച്ചാൽ മതി . മുൻ കരുതലിനായാണ് മൂന്നെണ്ണം തയ്യാറാക്കി വച്ചത്*.
പത്ത് സൈനികരെ വീതം ഇരുവർക്കും കൊണ്ടു വരാമെന്നായിരുന്നു നിബന്ധന. *ഒരു അഗരക്ഷകനോടൊപ്പം മാത്രമേ കൂടിക്കാഴ്ച നടത്താൻ പാടുള്ളൂ*.
അഫ്സലിനൊപ്പം സയ്യിദ് ബാൻഡ, ശിവാജിക്കൊപ്പം ജീവാ മഹൽ എന്നിവരാണ് ഉണ്ടായിരുന്നത്.
*ശിവാജി പന്തലിലേക്ക് പ്രവേശിച്ചു* ..
ഏഴടിയിലധികം ഉയരമുള്ള തനിക്ക് മുന്നിൽ ശിവാജി നിഷ്പ്രഭനാകുമെന്ന് അഫ്സൽ ഖാൻ ഒരു നിമിഷം ചിന്തിച്ചിരിക്കണം.
*ശിവാജിയെ ആലിംഗനം ചെയ്യാനെന്ന് തോന്നിപ്പിച്ച് കൊണ്ട് അദ്ദേഹത്തിന്റെ പുറകിൽ, അഫ്സൽ ഖാൻ തന്റെ കത്തി കുത്തിയിറക്കാൻ ശ്രമിച്ചു* .
*ഈ ചതി പ്രതീക്ഷിച്ചിരുന്ന ശിവാജിയാകട്ടെ ലോഹച്ചട്ട അണിഞ്ഞിരുന്നതിനാൽ മുറിവേറ്റില്ല*.
*ഒരു നിമിഷം പോലും പാഴായില്ല . അഫ്സൽ ഖാന്റെ വയറ്റിലേക്ക് ശിവാജിയുടെ കയ്യിലെ പുലിനഖക്കത്തി ആഴ്ന്നിറങ്ങി*.
മാരകമായ മുറിവേറ്റ അഫ്സൽ ഖാൻ പന്തലിന് പുറത്തേക്ക് ഓടി . ആക്രമിക്കാനെത്തിയ സയ്യിദ് ബാൻഡയെ ഒറ്റവെട്ടിന് ജീവാ മഹൽ താഴെ വീഴ്ത്തി.
മുറിവേറ്റ അഫ്സൽ ഖാനെയും കൊണ്ട് പല്ലക്കുകാർ മുന്നോട്ട് പാഞ്ഞു. *ശിവാജിക്കൊപ്പം വന്ന പത്ത് യോദ്ധാക്കളിൽ ഒരാളായ സംഭാജി കാവ് ജി പാഞ്ഞെത്തി അഫ്സൽഖാന്റെ ശിരച്ഛേദം ചെയ്ത് ജോലി പൂർത്തിയാക്കി*.
ലോകത്തിന്റെ തന്നെ യുദ്ധചരിത്രങ്ങളിൽ ഇടം പിടിച്ച ഉജ്ജ്വല പോരാട്ടമായിരുന്നു പിന്നീട് നടന്നത്.
പന്തലിൽ ബഹളം കേട്ടതോടെ കൊമ്പു വിളിക്കാനേൽപ്പിച്ചയാൾ കൊമ്പ് വിളിച്ചു. കൊമ്പു വിളി കേട്ട പീരങ്കിക്കാർ വെടി പൊട്ടിച്ചു. *പ്രതാപ് ഗഡിന്റെ മുന്നിൽ മഹാബലേശ്വർ പർവ്വത നിരയിൽ തയ്യാറായി നിന്ന നേതാജി പാൽക്കറിന്റെ കുതിരപ്പട ജയ് ഭവാനീയെന്ന ഹുങ്കാരം മുഴക്കി അഫ്സൽ ഖാന്റെ സൈന്യത്തിന് നേരേ പാഞ്ഞു*.
അഫ്സൽഖാന്റെ ആയിരത്തഞ്ഞൂറോളം വരുന്ന തോക്കുധാരികളെ ജനോജി ജെധേയുടെ സൈന്യം നാമാവശേഷമാക്കി. മോറോപാന്ത് പിംഗളേയുടെ കാലാൾപ്പട ബീജാപ്പൂർ സൈന്യത്തെ നടുകേ പിളർന്നു. പീരങ്കി സൈന്യം തകർത്തെറിയപ്പെട്ടു. *ഉഗ്രശേഷിയോടെ നേതാജി പാൽക്കറുടെ കുതിരപ്പട അഫ്സൽ ഖാന്റെ സൈന്യത്തെ ബീജാപ്പൂരിലേക്ക് തുരത്തി. ഇരുപത്തിമൂന്ന് കോട്ടകൾ പിടിച്ചെടുത്തു*.
ലോകചരിത്രത്താളുകളിൽ യുദ്ധ തന്ത്രങ്ങളുടെ വിശകലനവും ശരിയായ പ്രയോഗവും മൂലം ഇടം പിടിച്ച പോരാട്ടങ്ങളിൽ ഒന്നായിരുന്നു പ്രതാപ് ഗഡ് യുദ്ധം . രണവേഗത്തിലും നിശിതമായ പ്രഹരത്തിലും മികച്ചു നിന്ന മറാത്ത സൈന്യം ശിവാജിയുടെ നേതൃത്വം കൂടിയായതോടെ അദ്വിതീയമായി മാറുകയായിരുന്നു .
*എന്തും തനിക്ക് മുന്നിൽ നിഷ്പ്രഭമാണെന്ന് അഹങ്കരിച്ച ബീജാപ്പൂരിന്റെ സേനാനായകൻ അഫ്സൽ ഖാനും അയാളുടെ സൈന്യവും ശിവാജിയെന്ന യുദ്ധപരാക്രമിക്ക് മുന്നിൽ കാലിടറി വീണു*. അധിനിവേശത്തിന്റെ കൈകൾക്ക് എത്തിപ്പെടാനാകാത്ത വിധത്തിൽ *രാഷ്ട്രദ്ധ്വജത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു*.
*സ്വാമി വിവേകാനന്ദൻ പറഞ്ഞതെത്ര ശരി*
ശിവജി.. *ഭാരതത്തിന്റെ ഏറ്റവും മഹാനായ പുത്രൻ* .. *ഹിന്ദുത്വത്തെ രക്ഷിച്ചവൻ* .. *ഹിന്ദു ധർമ്മത്തെ പുന പ്രതിഷ്ഠിച്ചവൻ*.. !!!
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ