കാസർകോട് ജില്ല
അനന്തപുര തടാകക്ഷേത്രം
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം . കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെഅനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു. കുംബ്ല എന്നപട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപദ്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം.കടുശർക്കരയോഗമെന്ന പുരാതന വിഗ്രഹശൈലിയിലാണ് ഇവിടുത്തെ വിഗ്രഹം നിർമിച്ചിരിക്കുന്നത്. മനോഹരമായ ഒരു തടാകത്തിന്റെ മദ്ധ്യത്തിൽ സവിശേഷമായവാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഒരു പ്രായം ചെന്നമുതലയും ഈ തടാകത്തിലുണ്ട്. വളരെ ജനപ്രിയമാണ് ഈ മുതല.
എത്തിച്ചേരാനുള്ള വഴ
കുംബ്ലയിലേക്ക് മംഗലാപുരത്തുനിന്നും ബസ്സ്, ട്രെയിൻ, ടാക്സി എന്നിവ ലഭ്യമാണ്.ഈ അടുത്ത കാലത്ത് ക്ഷേത്രം നവീകരിച്ച് കൂടുതൽ ഭംഗിയാക്കിയിട്ടുണ്ട്. വിദൂര സ്ഥലങ്ങളിൽ നിന്നും വരുന്നവർക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇവിടെ ഇല്ല എന്ന ഒരു പോരായ്മ ഉണ്ട്. കേരളത്തിന്റെ തെക്ക് ഭാഗത്തുനിന്നു വരുന്നവർക്ക് കാസർഗോഡിൽ നിന്നും സീതാംഗോളി വഴി ഇവിടെ എത്തിച്ചേരാൻ സൗകര്യമുണ്ട്. അതാണ് എളുപ്പ മാർഗ്ഗം.
*മുതല
പണ്ട് മുതൽകെ ഈ തടാകത്തിൽ കണ്ടു വന്ന മുതലയെ ബ്രിട്ടിഷുകാർ വെടിവച്ചു കൊന്നെങ്കിലും പിന്നീട് തനിയെ പ്രത്യക്ഷപെട്ട "ബബിയ" നിരുപദ്രവകാരിയാണു. ക്ഷേത്രത്തിലെ നിവേദ്യം മാത്രമാണു "ബബിയ"യുടെ ഭക്ഷണമെന്നു ക്ഷേത്ര പൂജാരിമാർ സാക്ഷ്യപ്പെടുത്തുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ