മൺപാത്രനിർമ്മാണം, കുംഭാരൻ:ഒരു സമുദായമാണ്
കുംഭാരൻ:
ദക്ഷിണേന്ത്യയിലെ മൺപാത്രനിർമ്മാണം കുലത്തൊഴിലാക്കിയ ഒരു സമുദായമാണ് കുംഭാരൻ. കുശവൻ, കുലാല, കുലാല നായർ, ആന്ധ്രാ നായർ, ആന്ദുരു നായർ എന്നിവ മറ്റു പേരുകളാണ്. നിളയോടും നിളയുടെ സംസ്ക്കാരങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകി ജീവിക്കുന്ന ഒരു സമുദായമാണ് ഇത് .
ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേയ്ക്ക് കുടിയേറിപാർത്തവരാണ് ഇവര് എന്നു കരുതുന്നു. തെലുങ്കിനോട് സാമ്യമുള്ള ലിപിയില്ലാത്ത ഒരു ഭാഷയാണ് ഇവർ സംസാരിക്കുന്നത്. കുംഭം ഉണ്ടാക്കുന്നത് കൊണ്ടാണ് കുംഭാരൻ എന്നറിയപെട്ടത് . കു :- ശിവന്‍ എന്ന വാക്കിൽ നിന്നാണ് കുശവൻ എന്ന പേർ വന്നത് . ഇതു മറ്റൊരു പേരാണ്. ജീവിതരീതിയും വിശ്വാസങ്ങളും അവർക്ക് മാത്രം അവകാശപ്പെടുന്ന തരത്തിലാണ് ഇക്കൂട്ടർ കെട്ടിപടുത്തുയർത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിൽ ഒരു വ്യത്യസ്തമായ ശൈലിയുള്ളവരാണ് .
ഏഴു വ്യത്യസ്ത വിഭാഗങ്ങൾ (ഗോത്രങ്ങൾ ) കുംഭാരന്മാരിൽ ഉണ്ട്. അതിൽ രണ്ടു വിഭാഗം വേരറ്റുപോയിരിക്കുന്നു.
പട്ടകാട്
സെലവനെ
സവിദ്രി
ജോഗം
പുലിന്തലം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കുംഭാരന്മാരുടെ എല്ലാ വിവാഹം, മരണാനന്തര കർമ്മങ്ങൾ മുതലായ എല്ലാ വിശേഷങ്ങളിലും ഈ അഞ്ച് വിഭാഗത്തിലേയും ആൾക്കാർ വേണമെന്ന് നിർബന്ധമുണ്ട്.
സെലവനെ
സവിദ്രി
ജോഗം
പുലിന്തലം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾ ഇപ്പോൾ നിലവിലുണ്ട്. കുംഭാരന്മാരുടെ എല്ലാ വിവാഹം, മരണാനന്തര കർമ്മങ്ങൾ മുതലായ എല്ലാ വിശേഷങ്ങളിലും ഈ അഞ്ച് വിഭാഗത്തിലേയും ആൾക്കാർ വേണമെന്ന് നിർബന്ധമുണ്ട്.
ഐതിഹ്യം
ദേവലോകത്ത് ദേവന്മാരുടെ പൂജനടക്കുന്ന സമയത്ത് കർമ്മങ്ങൾക്കായുള്ള കുടങ്ങളും മറ്റു പാത്രങ്ങളും ഇല്ലാതായപ്പോൾ ദേവന്മാരെല്ലാം അസ്വസ്ഥരായി . ഉടൻ തന്നെ ദേവന്മാരെല്ലാം ശിവനെ കണ്ട് സങ്കടമുണർത്തിച്ചു. ശിവൻ അതിനുള്ള പരിഹാരമായി മുടിപറിച്ചു തന്റെ തുടയിലടിച്ച് ഒരാളെ സൃഷ്ടിച്ചു . അയാൾക്ക് മണ്ണ് കൊണ്ട് കുടങ്ങൾ ഉണ്ടാക്കാനുള്ള വരം കൊടുത്തു . കുംഭം ഉണ്ടാക്കുന്നതിനുവേണ്ടി , മണ്ണിനും വെള്ളത്തിനുമായി പരമശിവന്റെ വിയർപ്പും ചളിയും , ചക്രത്തിനായി മഹാവിഷ്ണുവിന്റെ സുദർശന ചക്രവും അത് തിരിക്കുവാനായി ശിവന്റെ ത്രിശൂലവും ചക്രത്തിൽ നിന്ന് കുംഭം വേർപ്പെടുത്തുന്നതിനു പൂണൂലും ഉപയോഗിച്ചു . ശിവൻ തുപ്പി കൈ നനച്ച് കുംഭത്തിന്റെ അടിഭാഗം മൂട്ടി . തുപ്പി അശുദ്ധിയായ പാത്രത്തിന്റെ അശുദ്ധി മാറ്റുന്നതിന് വേണ്ടി ശിവൻ പറഞ്ഞു “ചുടു കുശവ ” . ഉടനെതന്നെ കുംഭം ചുളയ്ക്ക് വെച്ച് ചുട്ടെടുത്തു . അങ്ങനെയാണ് കുശവൻ എന്നറിയപ്പെട്ടത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ