പാഞ്ചാലിമേട് :
വിശ്വാസങ്ങള്‍ നിറഞ്ഞു നില്ക്കുന്ന പാഞ്ചാലിമേടിന് പറയാന്‍ കഥകള്‍ ഒരുപാടുണ്ട്.
ദ്വാപരയുഗത്തില്‍ പാണ്ഡവരുടെ വനവാസക്കാലത്ത് അവര്‍ പാഞ്ചാലിയുമൊത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് വിശ്വാസം. ഇതു തന്നെയാണ് സ്ഥലനാമത്തിനു പിന്നിലെ കഥയും.
അവരുടെ താമസത്തെ സാധൂകരിക്കാനായുള്ള തെളിവുകളും ധാരാളമുണ്ട് ഇവിടെ. പാഞ്ചാലിമേടിന്റെ കിഴക്കുഭാഗത്തായുള്ള കുളത്തിനും പറയാനുണ്ട് കഥകള്‍. പാഞ്ചാലിക്ക് കുളിക്കാനായി ഭീമന്‍ നല്കിയതാണെന്നും അല്ല, ഭീമന്റെ കാല്‍പാദം പതിഞ്ഞയിടം കുളമായി മാറിയതാണെന്നും പറയപ്പെടുന്നു.

പാണ്ഡവരെ ആക്രമിക്കാന്‍ എത്തിയ ഭീകരരൂപിണിയെ ശപിച്ച് ശിലയാക്കിയതിന്റെയും പാണ്ഡവര്‍ പാചകം ചെയ്യുന്നതിനായി ഒരുക്കിയ അടുപ്പുകല്ലിന്റെയും അവശിഷ്ടങ്ങള്‍ ഇന്നും അവിടെയുണ്ട്. തന്നെ ആക്രമിക്കാന്‍ വന്ന ആനയെ പാഞ്ചാലി ശപിച്ച് ശിലയാക്കിയ കല്ലും കാണാന്‍ സാധിക്കും.
അവര്‍ ഇവിടെ താമസിച്ചിരുന്നപ്പോള്‍ സഹായങ്ങള്‍ സ്വീകരിച്ചിരുന്നത് ഇവിടുത്തെ ആദിവാസികളില്‍ നിന്നായിരുന്നു. പാഞ്ചാലിമേട് വിട്ടപ്പോള്‍ തങ്ങള്‍ ആരാധിച്ചിരുന്ന ദുര്‍ഗ്ഗാദേവി വിഗ്രഹം ഭീമന്‍ അവിടെ ആദിവാസികള്‍ക്ക് പ്രതിഷ്ഠിച്ചു നല്കിയത്രെ. പിന്നീട് ദേവീ വിഗ്രഹം ഉഗ്രരൂപിണിയായെന്നും പാഞ്ചാലിമേട് വാസയോഗ്യമല്ലാതായെന്നും കഥകളുണ്ട്. പിന്നീട് അവിടെനിന്നും മാറിയ ആദിവാസികളോടൊപ്പം വിഗ്രഹവും പോയതായി പറയപ്പെടുന്നു.

പാഞ്ചാലിമേട്ടില്‍ ഭുവനേശ്വരി ദേവിയുടെ ഒരു ചെറിയ കോവില്‍ കാണാം. പീഠം തകര്‍ന്ന നിലയില്‍ തൊട്ടടുത്തായി ഒരു ശിവലിംഗവും ഉണ്ട്. നിത്യപൂജയുള്ള ഈ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലാണ്.
പാഞ്ചാലിമേട്ടില്‍ നിന്നും അസ്തമയ സൂര്യനെ കാണാന്‍ വല്ലാത്ത ഭംഗിയാണ്. അസ്തമയം കാണാനായി മാത്രം നിരവധി ആളുകള്‍ ഇവിടെ എത്തിച്ചേരാറുണ്ട്.

മകരവിളക്ക് തെളിയുന്നത് ഇവിടെ നിന്നും കാണാന്‍ സാധിക്കുന്നതിനാല്‍ ധാരാളം ഭക്തര്‍ ആ സമയത്ത് ഇവിടെയെത്താറുണ്ട്.
കോട്ടയം-കുമളി റോഡില്‍ മുറിഞ്ഞപുഴയില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട്. മുണ്ടക്കയത്തു നിന്നും തെക്കേമല വഴിയും ഇവിടെ എത്താന്‍ കഴിയും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ