തൃക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രം
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽസ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് തൃക്കാവ് ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ക്ഷേത്രത്തെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും ലഭ്യമല്ലങ്കിലും കേരളത്തിൽപരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 മഹാക്ഷേത്രങ്ങളിൽ ഒന്നായി തൃക്കാവ് ക്ഷേത്രം പരിഗണിക്കപ്പെടുന്നു.തൃക്കാവ് എന്ന പേര് തൃക്കണിക്കാട് എന്നതിൽ നിന്ന് ഉത്ഭവിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു.
*ചരിത്രം*
കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രത്തിന്റെ ഉടമ. ലോഗന്റെ മലബാർ മാന്വൽ പ്രകാരം മൈസൂർഭരണാധികാരികളായിരുന്ന ഹൈദർ അലി,ടിപ്പുസുൽത്താൻ എന്നിവരുടെ ആക്രമണം (ക്രി:1766-1792) മൂലം ക്ഷേത്രത്തിനു സാരമായ കേടുപറ്റി. ക്ഷേത്രം, ടിപ്പുവിന്റെ ആയുധപ്പുരയാക്കി മാറ്റുകയും ചെയ്തു. 1861 ൽ സാമൂതിരി രാജാവ് ക്ഷേത്രത്തിനു വിപുലമായ പുനരുദ്ധാരണം നടത്തുകയുണ്ടായി.
*പ്രതിഷ്ഠ*
ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ശംഖചക്രങ്ങൾ ധരിച്ചും, വരദ കടീബദ്ധ മുദ്രകളോടും കൂടിയ ചതുർബാഹുവായ ദുർഗ്ഗയുടേതാണ്. സരസ്വതിയായും സങ്കൽപ്പമുണ്ട്. കിഴക്കോട്ട് ദർശനം. ഗണപതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, നാഗങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരെ ഉപദേവതകളായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ