കാസർകോട്
അനന്തേശ്വര വിനായക ക്ഷേത്രം
മധുർ ക്ഷേത്രം കാസർഗോഡ്പട്ടണത്തിൽ നിന്നും 8 കിലോമീറ്റർ അകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രം ഒരു ശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെ പേരിൽ ആണ് അറിയപെടുന്നത്. പണ്ട് ഇവിടെ ശിവൻ മാത്രം ആണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. പരമശിവനെ പൂജിക്കാൻ ദിവസവും രാവിലെ പൂജരിമാർ വരുമായിരുന്നു. അവരുടെ കൂടെ വന്ന കുട്ടികൾ കളിയായി അമ്പലത്തിലേ ഒരു ചുമരിൽ ഗണപതി രൂപം ഉണ്ടാക്കി പൂജ നടത്തുകയും നിവേദ്യം ആയി പച്ച അപ്പം (വേവിക്കാത്ത അപ്പം) നേദിക്കുകയും ചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയ പൂജരിമാർ കാണുകയും പ്രശ്ന ചിന്തയിൽ അവിടെ ഗണപതി സാന്നിധ്യം കണ്ടതിനെ തുടർന്ന് ബാക്കി കാര്യം ചെയ്യുകയുകം ചെയ്തു. ഗണപതി വിഗ്രഹം ചുമരിൽ നിന്നും പുറത്തേക്ക് വന്നപോലെ ആണ് ഉള്ളത്. കുട്ടികൾ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെ ആണ് മഹാഗണപതിക്ക് പ്രധാനം. അവിടെത്തെ പ്രധാനപ്പെട്ട വേറെ പ്രസാദമാണ് ഉണ്ണിയപ്പം. പ്രധാന ഉത്സവം മൂടപ്പ സേവ അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് , ഭീമമായ ചെലവു മൂലം ഇതു സാധാരണയായി നടത്താറില്ല. ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത്. ടിപ്പു സുൽത്താൻ ഒരിക്കൽ ഈ അമ്പലത്തെ ആക്രമിച്ചിരുന്നു. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖംമൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.
ഇവിടത്തെ ഗണപതി പ്രതിഷ്ഠക്ക് നല്ല വലിപ്പമുണ്ട്. ആദ്യകാലത്ത് ഈ രൂപം ഉയരത്തിൽ വലുതാകുകയായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു കന്നഡസ്ത്രീ ഇവിടത്തെ ഗണപതിനടയിൽ വന്നശേഷം 'ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ' എന്നു പറയുകയും തുടർന്ന് വീതിയിൽ വലുതാകാൻ തുടങ്ങുകയുമായിരുന്നത്രേ. ഇന്നും വിഗ്രഹം വളരുന്നുണ്ടെന്ന് ഭക്തർ വിശ്വസിക്കുന്നു. ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായി വാഴുന്നു. ഹൈന്ദവ വിശ്വാസമനുസരിച്ച് സിദ്ധി, ബുദ്ധി, തടസങ്ങൾ എന്നിവയുടെ പ്രതീകമാണ് വിഘ്നേശ്വരൻ അഥവാ ഗണപതി എന്ന സങ്കൽപ്പം.
തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവ വടുക്കൾക്ക് ഈ ക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.
*വഴിപാടുകൾ*
ഭക്തജനങ്ങൾ മഹാഗണപതിക്ക് സാധാരണയായി "ഉദയാസ്തമന"പൂജ നടത്തുന്നു. മധുരിലെ പ്രശസ്തമായ പ്രസാദമായ "അപ്പം" വളരെ രുചികരമാണ്. അപ്പം എല്ലാ ദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ "സഹസ്രാപ്പം" (ആയിരം അപ്പം)പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രതാന ഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ് ,ഇതു സാധാരണ ആയി നടത്താറില്ല ,കാരണം ഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ് അവസാനമായി ഇതു നടത്തിയത് .. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ