ചരിത്രത്തിൽ ഇന്ന് മെയ് 11
****************************
നാഷണൽ ടെക്നോളജി ദിനം!
****************************
നാഷണൽ ടെക്നോളജി ദിനം!
തായ്‌ലാൻഡ് - ദേശീയ സശസ്ത്രസേനയുടെ മിലിട്ടറി പോലീസ് ദിനം!
വിയറ്റ്നാം : മനുഷ്യാവകാശ ദിനം!
*****
വിയറ്റ്നാം : മനുഷ്യാവകാശ ദിനം!
*****
ചരിത്രത്തിൽ ഇന്ന്
******************
******************
1502 - വെസ്റ്റ് ഇൻഡീസിലേക്കുള്ള തന്റെ നാലാമത്തേയും അവസാനത്തേതുമായ യാത്രക്ക് ക്രിസ്റ്റഫർ കൊളംബസ് തുടക്കം കുറിച്ചു.
1812 - ബ്രിട്ടീഷ് പ്രധാനമന്ത്രി, സ്പെൻസർ പെർസിവൽ ലണ്ടനിലെ പൊതുസഭാമന്ദിരത്തിൽ വച്ച് വധിക്കപ്പെട്ടു.
1857 - ഇന്ത്യൻ സ്വാതന്ത്ര്യസമരം: സമര ഭടൻമാർ ബ്രിട്ടീഷുകാരിൽ നിന്നും ദില്ലി പിടിച്ചെടുത്തു.
1858 - മിനസോട്ട മുപ്പത്തിരണ്ടാമത് അമേരിക്കൻ സംസ്ഥാനമായി.
1867 - ലക്സംബർഗ് സ്വാതന്ത്ര്യം പ്രാപിച്ചു.
1924 - ഗോട്ട്ലിബ് ഡായ്മെറും, കാൾ ബെൻസും ചേർന്ന് മെഴ്സിഡസ്-ബെൻസ് കമ്പനി സ്ഥാപിച്ചു.
1949 - സയാം അതിന്റെ നാമം ഔദ്യോഗികമായി തായ്‌ലന്റ് എന്നാക്കി.
1949 - ഇസ്രയേൽ ഐക്യരാഷ്ട്രസഭയിൽ അംഗമായി.
1960 - ഗർഭനിരോധനഗുളികകൾ വിപണിയിൽ ആദ്യമായി ലഭ്യമായി.
1987 - ആദ്യത്തെ ഹൃദയ-ശ്വാസകോശ മാറ്റിവക്കൽ ശസ്ത്രക്രിയ അമേരിക്കയിലെ ബാൾട്ടിമോറിൽ നടന്നു. സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഡോ. ബ്രൂസ് റെയ്റ്റ്സ് ആണ് ഈ ശസ്ത്രക്രിയ നടത്തിയത്.
1997 - ഐ.ബി.എം. ഡീപ്പ് ബ്ലൂ സൂപ്പർ കമ്പ്യൂട്ടർ ഗാരി കാസ്പ്രോവിനെ ചെസ് മൽസരത്തിൽ തോല്പ്പിച്ച് ഒരു ലോക ചാമ്പ്യനായ ചെസ് കളിക്കാരനെ തോല്പ്പിച്ച ആദ്യ കമ്പ്യൂട്ടറായി.
1998 - ഇന്ത്യ പൊഖ്റാനിൽ മൂന്ന് അണു പരീക്ഷണങ്ങൾ നടത്തി.
വളരെ ചെറിയ കാലയളവിൽ റൊമാന്റിക്, അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസ്റ്റിക് ഗണങ്ങളിൽ ഉൾപ്പെടുന്ന 230 ചിത്രങ്ങൾ രചിച്ച, കേരളത്തിലെ അമൃതാ ഷെർഗിൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടി.കെ പത്മിനിയെയും (1940 മേയ് 2-1969 മേയ് 11),
നൗകാഭാണ്ഡവാഹകരുടെ അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ ആംഗ്ലോഇന്ത്യൻ അസോസിയേഷൻ (കൊച്ചി) പ്രസിഡന്റ്, കപ്പൽത്തുറയിലെ തൊഴിലാളി ബോർഡംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും ഒന്നാം കേരള നിയമസഭയിലേക്ക് ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത നിയമസഭാ സാമാജികന്‍ ഡബ്ല്യു.എച്ച്. ഡിക്രൂസിനെയും (14 മാർച്ച് 1902 - 11 മേയ് 1970),
നക്ഷത്രവർണരാജികളെപ്പറ്റി ആദ്യകാല പഠനങ്ങൾ നടത്തിയ യു. എസ്. ജ്യോതിശാസ്ത്രജ്ഞൻ വാൾട്ടർ സിഡ്നി ആഡംസിനെയും(ഡിസംബർ 20, 1876 – മെയ് 11, 1956),
ചിച്ചൻ ഇറ്റ്സയിലെ മായൻ സംസ്കാരാവശിഷ്ടങ്ങളെക്കുറിച്ചു പഠനങ്ങൾ നടത്തി ശ്രദ്ധേയനായ അമേരിക്കൻ പുരാവസ്തു ഗവേഷകൻ എഡ്വേർഡ് ഹെർബെർട്ട് തോംസണെയും ( 28 സെപ്റ്റംമ്പർ1857- 1935 മേയ് 11 ),
ഗിറ്റാറിസ്റ്റും ഗാനരചിയിതാവു മായിരുന്ന ഒരു ജമൈക്കൻ സംഗീതഞ്ജനായ ബോബ് മാർലി എന്ന നെസ്റ്റ റോബർട്ട് ബോബ് മാർലിയെയും (1945 ഫെബ് 6-1981 മെയ് 11 ),
ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് കാരനും റഷ്യക്ക് വേണ്ടിയും ബിട്ടനു വേണ്ടിയും
ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജന്റ് കിം ഫിൽബിയെയും (1-ജനുവരി-1912- 11 മെയ് 1988),
ഒരേ സമയം 2 രാജ്യങ്ങൾക്കു വേണ്ടി അമേരിക്കയിൽ ചാരപ്പണി നടത്തിയ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഡബിൾ ഏജന്റ് കിം ഫിൽബിയെയും (1-ജനുവരി-1912- 11 മെയ് 1988),
ഏഴു കൊടുമുടികളും കീഴടക്കിയ ഏറ്റവും പ്രായം കൂടി വനിതയും (1996 വരെ), എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വനിതയും (1996 വരെ) ആയിരുന്ന ജപ്പാനീസ് പർവതാരോഹക യാസുകോ നമ്പയെയും (ജനനം: 1949 ഫെബ്രുവരി 2, – മരണം: 1996 മേയ് 11, ),
അഞ്ചു തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയെങ്കിലും 1996 ൽ പര്യവേഷണത്തിനിടയിൽ ഉണ്ടായ എവറസ്റ്റ് ദുരന്തത്തിൽപെട്ട് മരണമടഞ്ഞ ന്യൂസീലൻഡിൽ നിന്നുള്ള പർവ്വതാരോഹകനായിരുന്ന റോബർട്ട് എഡ്വിൻ ഹാൾ എന്ന റോബ് ഹാളിനെയും ( 14 ജനുവരി 1961 -11 മേയ് 1996),
മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി ശ്രീധരമേനോനെയും (1911 മെയ് 11- 1985 ഡിസംബർ 22),
അനീതി എവിടെ കണ്ടാലും അതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ സന്ധിയില്ലാ സമരം നടത്തിയ ഗാന്ധിയൻ ശ്രീ സുകുമാർ അഴീക്കോടിനെയും ....
ഏഴ് രാത്രികൾ അടക്കം പല നാടകകൃതികളും രചിച്ച സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കാലടി ഗോപി യെയും (1932 മെയ് 11-1998 ഏപ്രിൽ 19),
മലയാളിയുടെ വയലുകൾക്കും തൊടികൾക്കും സഹ്യപർവ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകൾക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നൽകിയ വൈലോപ്പിള്ളി ശ്രീധരമേനോനെയും (1911 മെയ് 11- 1985 ഡിസംബർ 22),
അനീതി എവിടെ കണ്ടാലും അതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ സന്ധിയില്ലാ സമരം നടത്തിയ ഗാന്ധിയൻ ശ്രീ സുകുമാർ അഴീക്കോടിനെയും ....
ഏഴ് രാത്രികൾ അടക്കം പല നാടകകൃതികളും രചിച്ച സാഹിത്യകാരനും നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കാലടി ഗോപി യെയും (1932 മെയ് 11-1998 ഏപ്രിൽ 19),
തോബാ തെക് സിംഗ് ഖോൽ ദോ, തണ്ടാ ഘോഷ് തുടങ്ങിയ ഇന്ത്യാ വിഭജനത്തിൻറെ അനന്തര ഫലങ്ങൾ തീക്ഷണമായി പകർത്തിയ ചെറുകഥകൾ എഴുതിയ ഒരു പ്രമുഖ ഉർദു ചെറുകഥാകൃത്തായിരുന്ന
സാദത് ഹസൻ മൻതോയെയും(11 മെയ് 1912 – 18 ജനുവരി1955) ,
സാദത് ഹസൻ മൻതോയെയും(11 മെയ് 1912 – 18 ജനുവരി1955) ,
ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പിൽ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത പ്രതിഭയും ഡോ വിക്രം സാരാഭായിയുടെ പത്നിയും ആയിരുന്ന മൃണാളിനി സാരാഭായിയെയും (1918 മെയ് 11 - 2016 ജനുവരി 21)
പ്രകൃതിചരിത്രവുമായച്ചേർത്ത് മനുഷ്യനെപ്പറ്റി പഠിച്ച ആദ്യ ശാസ്ത്രജ്ഞന്മാരിൽ ഒരാളായിരുന്ന ജർമ്മൻകാരനായ ശരീരശാസ്ത്രജ്ഞനും പ്രകൃതിശാസ്ത്രജ്ഞനും നരവംശശാസ്ത്രജ്ഞനും ആയ ജൊഹാൻ ഫ്രീഡ്രിഷ് ബ്ല്യൂമെൻബാഷിനെയും (11 May 1752 – 22 January 1840) ,
ഓൺ ദി അബ്യൂസ് ഒഫ് സറ്റയർ ,ഡിഫെൻസ് ഒഫ് പൊയട്രി ,അനിക്ഡോട്സ്, കാരക്റ്റേഴ്സ്, സ്കെച്ചസ് ആൻഡ് ഒബ്സർവേഷൻസ് ലിറ്റററി ക്രിട്ടിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ തുടങ്ങിയ കവിതകളും, ക്യൂറീയോസിറ്റീസ് ഒഫ് ലിറ്ററേച്ചർ , മിസലനീസ് , കലാമിറ്റീസ് ഒഫ് ആതേഴ്സ് , ക്വാറൽസ് ഒഫ് ആതേഴ്സ് , അമെനിറ്റീസ് ഒഫ് ലിറ്ററേച്ചർ തുടങ്ങിയ കൃതികളും രചിച്ച ഇംഗ്ലീഷ്കവിയും നിരൂപകനും സാഹിത്യ ഗവേഷകനുമായിരുന്ന ഐസക് ഡി'ഇസ്റെയലി യെയും (1766 മെയ് 11-1848 ജനുവരി 19),
ചിത്രകല , ശിൽപനിർമ്മാണം, ഛായാഗ്രഹണം, സാഹിത്യം, രാഷ്ട്രീയം, ഫാഷൻ എന്നിങ്ങനെ വിവിധ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ജീവിതത്തിന്റെ അതിസങ്കീർണ ഭാവങ്ങളെ രചനകളിലാ വാഹിക്കുകയും, " Persistance of vision " എന്ന പ്രസിദ്ധ ചിത്രം വരയക്കുകയും ചെയ്ത പ്രതിഭാശാലിയായ സ്പാനിഷ് ചിത്രകാരൻ സാൽവദോർ ഡെമിങ്ങോ ഫെലിപ് ജക്വിന്റോ ദാലി ഇ ഡൊമെനെച് എന്ന സാൽവദോർ ദാലിയെയും ( 1904 മെയ് 11- ജനുവരി 23, 1989),
യാഥാതഥ്യ (realism)ത്തിന്റെയും ഫലിതത്തിന്റെയും അംശങ്ങൾ ഉൾ ച്ചേർന്ന നോവലുകളും കഥകളും രചിച്ച നോബൽ സമ്മാന ജേതാവും കവിയും നാടകകൃത്തും ആയിരുന്ന സ്പാനീഷ് സാഹിത്യകാരൻ കാമിലൊ ഹോസെ ഥേലയെയും (1916 മെയ് 11 - ജനുവരി 17 , 2002),
വിദ്യുത് കാന്തിക പ്രതിപ്രവർത്തനങ്ങൾ വിവരിക്കുന്ന ക്വാണ്ടം വിദ്യുത്ഗതിക (Quantum Electrodynamics)ത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കൃത്യമായ സിദ്ധാന്തമാക്കി മാറ്റിയ നോബൽ സമ്മാന ജേതാവായ അമേരിക്കൻ ശാസ്ത്രജ്ഞൻ റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാനിനെയും(മെയ് 11, 1918- ഫെബ്രുവരി 15, 1988),
ഓർമ്മിക്കുന്നു. "കടപ്പാട് "
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ