ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കടലായി ശ്രീകൃഷ്ണ ക്ഷേത്രം.


കടലായി ശ്രീകൃഷ്ണ ക്ഷേത്രം.

കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ് കടലായി ശ്രീകൃഷ്ണ ക്ഷേത്രം.
അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്.
#ഐതിഹ്യം:
കോലസ്വരൂപമെന്ന രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന കണ്ണൂരിലെ കടലായി വളഭൻ എന്ന രാജാവ് കടലായി കോട്ട പണിയിപ്പിച്ചു.ഇതിന്റെ പേര് ശിവേശ്വരം കോട്ട എന്നാണു്.ഈ കോട്ടക്കകത്തെ ക്ഷേത്രത്തിൽ ആരാധിച്ച ദേവാനാണു് ഇന്നത്തെ ചിറക്കൽ കടലായി ക്ഷേത്രത്തിലെ ശ്രീകൃഷ്ണൻ. കടലായി കോട്ട പണിത ശേഷം അകത്ത്‌ ക്ഷേത്രംവേണമെന്ന ആഗ്രഹത്തിലായിരുന്നു വളഭൻ രാജാവ്.ഒരിക്കൽ തമ്പുരാൻ സന്ധ്യാ വന്ദനം കടൽ തീരത്ത് നടത്തുമ്പോൾ തിരമാലകൾ കരക്കടുപ്പിച്ച ഒരു മരത്തൂൺ കാണാനിടയായി. ഒരു ശ്രീകൃഷ്ണ വിഗ്രഹം തൂണിൽ കെട്ടിയിരുന്നു .താൻ നിർമ്മിക്കുന്നക്ഷേത്രത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു ആദ്യം ഉദ്ദവരും,പിന്നീട് രൂക്മണിയും സത്യഭാമയും പൂജിച്ച വിഗ്രഹം വിഗ്രഹത്തോടുള്ള അമിത ഭക്തി കണ്ട കൃഷ്ണൻ അത് കടലിൽ എറിഞ്ഞു. കാലക്രമേണ അത് ചിറക്കൽ രാജാവിന്റെ കൈവശമെത്തി. വളർപട്ടണം കോട്ട നിർമ്മിച്ചതും വളഭനാണു്. ശിവേശ്വരം കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം.
നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം (കോലത്തു നാട്‌) ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി(ഇപ്പോൾ ആദി കടലായി) എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തു. ടിപ്പുവിന്റെ പടയോട്ടത്തിൽ ഭയന്ന ഈ ക്ഷേത്രത്തിലെ ശാന്തിക്കാരനും വാരിയരും വിഗ്രഹം ഇളക്കിയെടുത്ത്‌ വാരിയത്തെ കിണറിൽ സൂക്ഷിക്കുകയായിരുന്നു എന്നാണ്‌ ഐതിഹ്യം.
കടലാക്രമണം കാരണം (ആദി) കടലായിക്കു സമീപമുള്ള കോട്ടയും പരിസരങ്ങളും തകർന്നതിനെ തുടർന്ന്‌ ഇവിടെ നിന്നും മുന്നൂറിൽപരം വർഷങ്ങൾക്ക്‌ മുമ്പ്‌ കണ്ണൂരിന്‌ അൽപ്പം വടക്കുള്ള ചിറക്കലിലേക്ക്‌ ആസ്ഥാനം മാറ്റിയ കോലത്തിരി വംശത്തിലെ രവി വർമ്മ തമ്പുരാനാണ്‌ 1828ൽ ചിറക്കലിൽ ക്ഷേത്രം ഭാഗികമായി നിർമ്മിച്ച്‌ (ആദി)കടലായി ക്ഷേത്രത്തിലെ വിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ചത്‌. 1888 മുതൽ 1911 വരെ ചിറക്കൽ കോവിലകത്തെ വലിയ തമ്പുരാനായിരുന്ന കേരളവർമ്മയാണ്‌ ഇന്നു കാണുന്ന രീതിയിൽ ക്ഷേത്രം നിർമ്മിച്ചത്‌. എല്ലാ വർഷവും മലയാള മാസം മകരം 18നാണ്‌ ഏഴു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങൾ തുടങ്ങുന്നത്‌. വർഷത്തിൽ നൂറുകണക്കിന്‌ വിവാഹങ്ങൾ ഈ ക്ഷേത്ര സന്നിധിയിൽ വച്ച്‌ നടത്തപ്പെടുന്നുണ്ട്‌.
ക്ഷേത്രസഞ്ചാരം എന്നയാളുടെ ഫോട്ടോ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...