\
കടച്ചക്ക അഥവ ശീമച്ചക്ക
കടച്ചക്ക അഥവ ശീമച്ചക്ക
കടച്ചക്ക അഥവ ശീമച്ചക്കയെന്ന അത്ഭുത ഫലത്തിന്റെ ഗുണങ്ങൾ.
ഒരു കാലത്ത് കേരളത്തിലെ ഏതൊരു വീട്ടുവളപ്പിലും കണ്ടിരുന്ന മരം ആണ് കടച്ചക്കമരം (ശീമച്ചക്ക). ഇന്ന് വളരെ വിരളമായേ നമ്മുടെ നാട്ടിൽ ഇതുള്ളു. സൂപ്പർമാർക്കറ്റുകളിൽ പോയാൽ പോലും ഇത് വാങ്ങാൻ കിട്ടില്ല എന്ന അവസ്ഥയാണ്. എന്നാൽ ഇതൊരു അത്ഭുത ഫലമാണ് എന്ന് നമ്മിൽ എത്രപേർക്കറിയാം? മൂന്നു കിലോയോളം തൂക്കം വയ്ക്കുന്ന ഈ ഫലം കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിൻ എന്നിവയാൽ സമ്പന്നമാണ്. പോളിനേഷ്യയിൽ ഒരു വീട്ടിൽ ഒരു കുട്ടി ജനിക്കുമ്പോൾ ഒരു കടച്ചക്ക നടുക എന്ന സമ്പ്രദായം ഇന്നും മുടങ്ങാതെ തുടരുന്നുണ്ട്, കാരണം ജനിക്കുന്നകുട്ടിക്ക് ജീവിതമാലം മുഴുവൻ കഴിക്കാനുള്ള ഭക്ഷണം ഈ വൃക്ഷം പ്രദാനം ചെയ്യും എന്ന് പോളിനേഷ്യക്കാർ വിശ്വസിക്കുന്നു. ആ വിശ്വാസം അസ്ഥാനത്തല്ല എന്നതിന്റെ തെളിവുകൾ പല പഠനങ്ങളിലൂടെയും പുറത്തു വന്നു കഴിഞ്ഞു. ഈ ഫലം ഭാവിയുടെ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുകയാണ്. ആർട്ടോകാർപസ് ആൾട്ടിലിസ്സ് എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന, നാട്ടിൽ സുലഭമായി കാണപ്പെട്ടിരുന്ന ഈ കടച്ചക്ക കരീബിയന് രാജ്യമായ ജമൈക്കയിലെ ജനങ്ങളുടെ ഇഷ്ടഭക്ഷണമാണ്. അതുകൊണ്ടു തന്നെ അവർ കടച്ചക്ക വൻതോതിൽ ഇറക്കുമതി ചെയ്യുന്നുമുണ്ട്. പശപശപ്പുള്ളതും രുചിയില്ലാത്തതുമാണ് എന്ന രീതിയിൽ പലരും പിന്തള്ളിയ ഈ ഫലത്തിനെക്കുറിച്ച് 1980 മുതൽ ഹവായ് നാഷണൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ. ഡയാൻ റേഗൺ പഠനം നടത്തിവരികയാണ്. ഒരു കുടുബത്തിന് വേണ്ട മുഴുവൻ കാർബോ ഹൈഡ്രേറ്റും ഒരു ഫലത്തിൽ നിന്നും തന്നെ ലഭിക്കുന്നു എന്നാണ് ഇപ്പോൾ ശാസ്ത്രീയമായി കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ മനസ്സിലായില്ലേ നമ്മിൽ ഏറെപ്പേരും നിസ്സാരമെന്നു കരുതി ഒരു പരിധിവരെ പാടെ ഉപേക്ഷിക്കുക കൂടിചെയ്ത കടച്ചക്ക എത്രമാത്രം ഗുണപ്രദമാണെന്ന്. ഇനി താമസിക്കണ്ട ഇന്നു തന്നെ പോഷക സമ്പുഷ്ടമായ കടച്ചക്കയുടെ ഒരു തൈ നിങ്ങളുടെ വീട്ടുമുറ്റത്തും നട്ടോളു.
(കടപ്പാട്f b)
(കടപ്പാട്f b)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ