വിഷുപ്പക്ഷി പാടുമ്പോള്‍
കള്ളൻ ചക്കേട്ടു
കണ്ടാൽ മിണ്ടണ്ട
കൊണ്ടെ തിന്നോട്ടെ
കണ്ടാൽ മിണ്ടണ്ട
കൊണ്ടെ തിന്നോട്ടെ
ചക്കി കൊച്ചമ്മേ
ചക്കക്കുപ്പുണ്ടോ
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത്
ചക്കക്കുപ്പുണ്ടോ
അച്ഛൻ കൊമ്പത്ത്
അമ്മ വരമ്പത്ത്
വിഷുപ്പക്ഷി പാടുമ്പോള്‍
വിഷുക്കാലത്ത് നാം കേള്‍ക്കുന്ന ഒരു കളകളാരവമുണ്ട്... ഒരു പക്ഷിയുടെ പാട്ട്. വിഷു പക്ഷി എന്നു നാം ഓമനപ്പേരിട്ട് വിളിക്കുന്ന ഇന്ത്യന്‍ കുയിലിന്‍റെ കൂജനമാണ് വിഷുക്കാലത്ത്നമുക്ക് കേള്‍ക്കാനാകുക. കുക്കുലസ് മൈക്രോപ്റ്റീറസ് എന്നാണ് ഈ പക്ഷിയുടെ ശാസ്ത്രീയനാമം.ചക്കയ്ക്കുപ്പുണ്ടോ, അച്ഛന്‍ കൊമ്പത്ത് എന്നിങ്ങനെയാണ് പക്ഷി പാടുന്നതെന്നും. വിത്തും കൈക്കോട്ടും കളളന്‍ ചക്കേട്ടു കണ്ടാല്‍ മിണ്ടട്ട എന്നിങ്ങനെയാണ് വിഷുപക്ഷിപാടുന്നതെന്നും പല വിശദീകരണങ്ങളുണ്ട്. എന്നാല്‍, ഈ പക്ഷിയുടെ പ്രജനനസമയമായതിനാലാണ് പ്രത്യേക ഈണത്തില്‍ ഇത് വിളിക്കുന്നതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. വിഷുക്കാലത്ത് ഇതിന്‍റെ ശബ്ദം എപ്പോഴും കേള്‍ക്കുന്നതും അതുകൊണ്ടാണത്രേ. എന്തായാലും വിഷുപ്പക്ഷിയുടെ പാട്ട് നമ്മുടെ വിശ്വാസത്തോട് ചേര്‍ന്നുനില്‍ക്കുന്നു.
ഉത്തരായനക്കിളി, കതിരുകാണാക്കിളി തുടങ്ങി പ്രാദേശികമായ പല പേരുകളിലും ഈ കുയില്‍ അറിയപ്പെടുന്നുണ്ട്. മേടം~ഇടവം മാസങ്ങളില്‍ പ്ളാവുകളില്‍ ചക്ക വിളയുന്ന കാലമാണ്.മലയാളി വീട്ടമ്മമാര്‍ ചക്കപ്പുഴുക്കുണ്ടാക്കുന്ന കാലം. അതുകൊണ്ടാവാം വിഷുപ്പക്ഷിയുടെ പാട്ട് "ചക്കയ്ക്കുപ്പുണ്ടോ" എന്ന ഓര്‍മ്മപ്പെടുത്തലായി ആരോ പറഞ്ഞുവച്ചത്.
കാഴ്ചയ്ക്ക് ഷിക്രാകുയിലിനോടും ഗമനരീതിയില്‍ പ്രാപിടിയന്മാരോടും വളരെ സാദൃശ്യമുള്ള പക്ഷിയാണിതെന്ന് കേരളത്തിലെ പക്ഷികള്‍ എന്ന പുസ്തകത്തില്‍ ഇന്ദുചൂഡന്‍ പറയുന്നു.നാണം കുണുങ്ങി പക്ഷിയായതു കാരണം കണ്ടുകിട്ടുക എളുപ്പമല്ല. പക്ഷിയുടെ ശബ്ദം കേട്ട് തിരിച്ചറിയുകയാണെളുപ്പം. പക്ഷിയുടെ കൂവലിന് നാലു നോട്ടുകളുണ്ട്.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഇന്ത്യയില്‍ മുട്ടയിടുന്ന കാലം. മറ്റു സ്ഥലങ്ങളില്‍ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്. കാക്കയുടേയും കാക്കത്തമ്പുരാട്ടികളുടേയും കൂട്ടിലാണ് മുട്ടയിടുന്നത് ... കൂട്ടിലെ ഒരു മുട്ട കൊത്തി കുടിച്ച് ആ തോടുമാറ്റിയാണ് മുട്ടയിടുന്നത്: മുട്ട വിരിയാന്‍ 12 ദിവസമാണ് വേണ്ടത്.
ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഇന്ത്യയില്‍ മുട്ടയിടുന്ന കാലം. മറ്റു സ്ഥലങ്ങളില്‍ മുട്ടയിടുന്ന കാലത്തിന് വ്യത്യാസമുണ്ട്. കാക്കയുടേയും കാക്കത്തമ്പുരാട്ടികളുടേയും കൂട്ടിലാണ് മുട്ടയിടുന്നത് ... കൂട്ടിലെ ഒരു മുട്ട കൊത്തി കുടിച്ച് ആ തോടുമാറ്റിയാണ് മുട്ടയിടുന്നത്: മുട്ട വിരിയാന്‍ 12 ദിവസമാണ് വേണ്ടത്.
"കടപ്പാട് "
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ