ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

*നാടൻ കാട മുട്ട*




*നാടൻ കാട മുട്ട*
*Naadan kaada mutta*

കാട മുട്ടയുടെയും ഇറച്ചിയുടെയും ഔഷധഗുണങ്ങള്‍ പണ്ടുമുതലേ പ്രസിദ്ധമാണ്‌. പക്ഷികളിലെ കുടുംബമായ ഫാസിയാനിഡെയിലെ ഒരു ഉപകുടുംബമാണ് കാട. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷകമൂല്യത്തിന്റെ അടിസ്ഥാനത്തിൽ വളരെയധികം മുന്നിട്ടു നിൽക്കുന്ന ഒരു പക്ഷിയാണ്‌ കാട. ഇതിന്റെ ഉയർന്ന പോഷകമൂല്യം കാരണം 'ആയിരം കോഴിയ്ക്ക് അര കാട' എന്നൊരു ചൊല്ലു പോലും ഉണ്ട്. പുരാതനകാലം മുതൽക്ക് തന്നെ ചൈനയിലും ഈജിപ്റ്റിലും ഔഷധമായി കാടയിറച്ചിയും മുട്ടയും ഉപയോഗിച്ചു വന്നിരുന്നതായി തെളിവുകളുണ്ട്.
വളർത്തുവാനുള്ള കുറഞ്ഞ തീറ്റച്ചെലവും, ഹ്രസ്വ ജീവിതചക്രവും കാടകളുടെ സവിശേഷതകളാണ്. കാടകൾ സാധാരണയായി ആറാഴ്ച പ്രായത്തിൽ പൂർണ്ണ വളർച്ചയെത്തുകയും ഏകദേശം 150 ഗ്രാം തുക്കം ഉണ്ടായിരിക്കുകയും ചെയ്യും. പെൺകാടകൾ ഈ പ്രായത്തിൽ മുട്ടയിട്ട് തുടങ്ങുന്നു. കാടകളുടെ മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. ശരീരവലിപ്പം കുറവായതിനാൽ ഇവയെ വളർത്തുന്നതിന് കുറച്ചുസ്ഥലം മതിയാകും. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് 8-10 കാടകളെ വളർത്തുവാൻ സാധിക്കും. മാംസത്തിനുവേണ്ടി വളർത്തുന്ന കാടകളെ 5-6 ആഴ്ച പ്രായത്തിൽ വിപണിയിലെത്തിക്കാം. കാടകൾ വർഷത്തിൽ 300-ഓളം മുട്ടകൾ നൽകുന്നു. കാടമുട്ടയ്ക്ക് കാടയുടെ ശരീരഭാഗത്തിൻറെ 8 ശതമാനം തൂക്കമുണ്ടായിരിക്കും. ജാപ്പനീസ് കാടകൾ, ബോബ്‌വൈറ്റ് കാടകൾ, സ്റ്റബിൾ ബോബ്‌വൈറ്റ് കാടകൾ, ഫാറൊ ഈസ്റ്റേൺ കാടകൾ തുടങ്ങിയ വിവിധയിനം കാടകൾ ഉണ്ടെങ്കിലും ജാപ്പനീസ് കാടകളാണ് വ്യവസായികാടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്നത്.
ആസ്ത്മ ചികിത്സയിൽ കാട മുട്ട ഒരു സിദ്ധൗഷധമാണ്. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന സെലീനിയം എന്ന മൂലകമാണ് ആസ്ത്മയെ ചെറുക്കുന്നത്. സെലീനിയം, സെലീനോ പ്രോട്ടീൻ ആയി കാടമുട്ടയിൽ അടങ്ങിയിരിക്കുന്നു. കൂടാതെ ഉയർന്ന തോതിലെ വിറ്റാമിൻ എ യും. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലെ ഒമേഗാ-3, ഒമേഗാ-6 തുടങ്ങിയ ഫാറ്റി ആസിഡുകൾ ശ്വാസനാളിയിലെ എരിച്ചിൽ (ഇൻഫ്ലമേഷൻ) തടയുന്നു. കാടമുട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റി ഹിസ്റ്റമിനുകളും റെറ്റിനോൾ എന്ന മൃഗജന്യമായ വിറ്റാമിൻ എ യും ആസ്ത്മ തടയുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികമായ ശേഷിയെ വീണ്ടെടുക്കുന്നു. ഇമ്മ്യൂണോഗ്ലോബുലിൻ ഇ ആന്റിബോഡി ഉത്പാദിപ്പിക്കുന്നതിൽ കാടമുട്ട സഹായകമാകുന്നുവെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അതുമൂലം ശ്വാസകോശ വ്യവസ്ഥയിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുകയും അലര്‍ജിക് റൈനൈറ്റിസ് തടയുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൊളസ്റ്റ്രോൾ, ധമനികളിലെ ബ്ലോക്കുകൾ, അൾസർ, നാഡീരോഗങ്ങൾ, ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട അസുഖങ്ങൾ, ലൈംഗിക ശേഷിക്കുറവ്, പ്രസവാനന്തര ചികിത്സ, കാൻസർ ചികിത്സയിലെ റേഡിയേഷനു വിധേയമാകുന്നത് മൂലമുള്ള അസ്വസ്ഥതകൾ, ഗൗട്ട്, പ്രമേഹം, അമിതവണ്ണം അഥവാ മേദസ്സ്, വിളർച്ച, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്കെല്ലാം കാടമുട്ട ഔഷധമാണ്. വെറും വയറ്റിൽ പച്ച മുട്ടയാണ് കഴിക്കേണ്ടത്. വേവിച്ചാൽ വിറ്റാമിനുകളും ഔഷധ ഗുണവും നഷ്ടമാകുമെന്നതാണ് കാരണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...