#ഭർതൃഹരി_ഗുഹ, #ഉജ്ജയിൻ, #മദ്ധ്യപ്രദേശ്.
Bhartrihari caves of Madhya Pradesh
➖➖➖➖➖➖➖➖➖➖➖➖➖➖
ഭർതൃഹരി ഗുഹയുടെ രഹസ്യങ്ങളിലൂടെ....
Bhartrihari caves of Madhya Pradesh
➖➖➖➖➖➖➖➖➖➖➖➖➖➖
ഭർതൃഹരി ഗുഹയുടെ രഹസ്യങ്ങളിലൂടെ....
ഉജ്ജയിനിലെ രാജാവായിരുന്ന വിക്രമാദിത്യൻ. അദ്ദേഹത്തിന്റെ ജ്യേഷ്ഠനായിരുന്നു ഭര്‍തൃഹരി. രാജ്യം വെടിഞ്ഞ് ഭരണം അനുജനായ വിക്രമാദിത്യനെ ഏല്‍പ്പിച്ച ഭര്‍തൃഹരിയുടെ പേരിലുള്ളതാണ് ഉജ്ജയിനിയിലെ ''ഭർതൃഹരി ഗുഹ''.
ഏറെ രഹസ്യങ്ങള്‍ ഉണ്ട് എന്നു കരുതപ്പെടുന്ന ഭര്‍തൃഹരി ഗുഹയുടെ വിശേഷങ്ങള്‍!
മധ്യപ്രദേശിലെ പുരാതന നഗരമായ ഉജ്ജയിനിയിലാണ് ഭര്‍തൃഹരി ഗുഹ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പ്രശസ്തമായ ഗണ്ഡലിക ക്ഷേത്രത്തിനോട് ചേര്‍ന്നാണ് ഗുഹ സ്ഥിതി ചെയ്യുന്നത്. ഷിപ്ര നദിയോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഇവിടെ സ്ഥലത്തിന്റെ പ്രത്യേകതകള്‍ കൊണ്ടും ഇവിടുത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ കൊണ്ടും വിദേശികള്‍ അടക്കമുള്ള ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. കുറെയൊക്കെ തകര്‍ന്ന നിലയിലാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ ആരെയും ആകര്‍ഷിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയമില്ല. നാഥ് വിശ്വാസികളാണ് ഇവിടെ സന്ദര്‍ശിക്കുന്നവരില്‍ ഏറിയ പങ്കും.
വിക്രമാദിത്യന്റെ സഹോദരനായിരുന്ന ഭര്‍തൃഹരിയുടെ പേരിലാണല്ലോ ഈ ഗുഹയുള്ളത്. രാജ്യത്തിന്റെ ഭരണം തന്റെ സഹോദരനായ വിക്രമാദിത്യന് കൈമാറിയ ശേഷം ഭര്‍തൃഹരി ഈ കാണുന്ന ഗുഹയില്‍ വന്ന് കുറേക്കാലം താമസിക്കുകയുണ്ടായിയത്രെ. ഇവിടെ വെച്ചാണ് അദ്ദേഹം യോഗ അഭ്യസിച്ചതെന്നും പറയപ്പെടുന്നു. പുറംലോകത്തിന്റെ ശല്യമില്ലാതെ ധ്യാനിക്കാനും അദ്ദേഹം ഇവിടെ സമയം ചിലവഴിച്ചിരുന്നു.ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്ന രീതിയില്‍ സംസ്കൃത ഭാഷയെ ലളിതമാക്കിയെടുത്തത് ഇദ്ദേഹമായിരുന്നു. സംസ്കൃത ഭാഷയുടെ വ്യാകരണവും ശാസ്ത്രവും എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ പറ്റുന്ന 'വാക്യപടിയ' എന്ന ഗ്രന്ഥവും ഇദ്ദേഹത്തിന്റെ സംഭാവനയാണ്. ആഢംബരത്തില്‍, അതിലും മികവുറ്റൊരു ഗോത്രത്തിലുമാണ് ഭര്‍തൃഹരി ജനിച്ച് വീണത്. പക്ഷേ, മറ്റൊരു തലത്തില്‍ വളരെ താഴേക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ ജീവിതം അദ്ദേഹത്തെ ചിന്തിപ്പിച്ചു. പ്രബോധയം ലഭിക്കാന്‍ വേണ്ടി അദ്ദേഹം പിന്നീടങ്ങോട്ട് യാത്രകള്‍ ആരംഭിച്ചു.
ജീവിതത്തിന്റെ ലക്ഷ്യം തേടിയുള്ള യാത്രകള്‍, രാജ കൊട്ടാരത്തിലെ ജീവിതം അവസാനിപ്പിച്ചു, ആഢംബരങ്ങളോന്നുമില്ലാതെ ഒരു പച്ചയായ മനുഷ്യനായ് അദ്ദേഹം ഒരുപാടലഞ്ഞു. അവസാനം ആ യാത്ര ഇന്ന് ഭര്‍തൃഹരി കേവ്സ് എന്നറിയപ്പെടുന്ന ഗുഹാസമൂഹത്തില്‍ ചെന്നവസാനിപ്പിച്ചു. നാഥ് മതക്കാരുടെ വിഗ്രഹാരധനയുള്ള ഒരു ചെറിയ അമ്പലവും ഗുഹയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. ഗുഹ ദര്‍ശിക്കന്‍ ഇവിടെയെത്തുന്ന ഓരോ ഭക്തനും, സംസ്കൃത ഭാഷ ഓരോ സാധാരണക്കാരനും ഹൃദിസ്ഥമാക്കാന്‍ തരത്തില്‍ ലളിതമാക്കിയ ഭര്‍തൃഹരി രാജാവിന്റെ പണ്ഡിത്യത്തെ ആരധനാപൂര്‍വം സ്മരിക്കുന്നു.
മധ്യപ്രദേശില്‍ സ്ഥിതി ചെയ്യുന്ന ഉജ്ജയിന്‍ മതപരമായും സാംസ്‌കാരികമായും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരിടമാണ്. ഹൈന്ദവ വിശ്വാസികളുടെ പ്രധാന തീര്‍ഥാടന സ്ഥാനങ്ങളിലൊന്നായ ഇവിടം സന്ദര്‍ശകര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരിടം കൂടിയാണ്. ഷിപ്ര നദിയുടെ കരയിലാണ് ഉജ്ജയിന്‍ സ്ഥിതി ചെയ്യുന്നത്.
പുരാണങ്ങളിലെ ഉജ്ജയിന്‍
പുരാണങ്ങളുമായു ഐതിഹ്യങ്ങളുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ് ഉജ്ജയിന്‍. വിജയശ്രീലാളിതനായ നേതാവ് എന്നും ഉജ്ജയിന് അര്‍ഥമുണ്ട്. അശോകന്‍, വിക്രമാദിത്യന്‍ തുടങ്ങിയ രാജാക്കന്‍മാര്‍ ഭരിച്ച് കീര്‍ത്തി കേള്‍പ്പിച്ചിരിക്കുന്ന ഇവിടെ വെച്ചാണ് കാളിദാസന്‍ തന്റെ കൃതികള്‍ രചിച്ചിരുന്നതും. സ്‌കന്ദപുരാണത്തിലെ രണ്ടു ഭാഗങ്ങള്‍ ഇവിടെ വെച്ചാണത്രെ രചിക്കപ്പെട്ടത്.
വിശുദ്ധ നഗരമായി കണക്കാക്കപ്പെടുന്ന ഉജ്ജയിന്‍ ശിവന്റെ ഭൂമിയായാണ് അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏഴു വിശുദ്ധ നഗരങ്ങളില്‍ ഒന്നുകൂടിയാണിത്. പുരാണ രാജ്യമായ ആവന്തിയുടെ തലസ്ഥാനവും ഇവിടം തന്നെയാണ്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയാണ് ഉജ്ജയിന്‍ സ്ഥിതി ചെയ്യുന്നത്. വിമാനത്താവളവും ഇവിടെയാണ്. ട്രെയിന്‍ വരാന്‍ താല്പര്യമുള്ളവര്‍ക്ക് ഉജ്ജയിന്‍ റെയില്‍വേ സ്റ്റേഷനുണ്ട്. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് യാത്ര ചെയ്യാം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ