വീട്ടിലെ കിണറുകൾ വൃത്തിയാക്കുക
ഈ ചിത്രം കാണുമ്പോൾ ഏതൊരാളിലും ആദ്യം ഉണ്ടാകുന്ന ചിന്ത ഏതോ സന്തോഷ വർത്തമാനം പങ്കുവെക്കാൻ സാധ്യതയുള്ള പോസ്റ്റ് ആയിരിക്കും ഇതെന്നാകും. എന്നാൽ ഇതോരാളുടെ അവസാന ചിത്രമാകാൻ പോലും സാധ്യതയുള്ള ഒരു ചിത്രമായിരുന്നു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച് വായിച്ച ശേഷം കഴിയുമെങ്കിൽ ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുത്.
ഈ വേനൽക്കാലത്ത് ഏതൊരാളും ചെയ്യുന്നതാണ് വീട്ടിലെ കിണറുകൾ വൃത്തിയാക്കുക എന്നത്.
എന്റെ വീട്ടിലെ കിണർ വൃത്തിയാക്കാൻ സുഹൃത് ബൈജു ചാടി ഇറങ്ങിയപ്പോൾ എനിക്കും സന്തോഷം തോന്നിയിരുന്നു. പക്ഷെ പതിനാറു തോടിയോളം ഇറങ്ങിയപ്പോഴേക്കും വിയർത്തു കുളിച്ച് വെപ്രാളപ്പെട്ട് മുകളിലേക്ക് കയറാൻ പാട് പെടുന്ന ബൈജുവിന്റെ ചിത്രം മനസ്സില് നിന്നും മായുന്നില്ല. ശ്വാസം കിട്ടാതെ ചുമച്ച് കൊണ്ട് ബൈജു ഒരുവിധം കരപറ്റി. ഈരുപത്തിയെഴ് തോടിയുള്ള കിണറാണ് എന്റേതെന്നു പ്രത്യേകം ഓർക്കണം. വീണ്ടും താഴൊട്ട് ഇറങ്ങാതെ തിരികെ കയറിയ ബൈജുവിന്റെ തീരുമാനമാണ് അവനെ രക്ഷിച്ചത്. വിശദമായി പിറകെ പറയാം
ഇനി കാര്യത്തിലേക്ക് വരാം.

ഇപ്പോഴുള്ള മിക്ക കിണറുകളിലും ഓക്സിജൻ സർക്കുലേഷൻ തീരെ ഉണ്ടാകില്ല. പ്രധാന കാരണം മോട്ടോർ മാത്രം ഉപയോഗിക്കുന്നതാണ്. തൊട്ടി ഉപയോഗിച് വെള്ളം കൊരാത്തത് നിമിത്തം ആണ് ഓക്സിജൻ താഴൊട്ട് എത്താത്തത്.
നമ്മുടെ കിണറുകളിൽ ഒക്സിജാൻ ഉണ്ടോ ഇല്ലേ എന്നറിയാൻ ഒരു മാർഗമുണ്ട്. ഒരു വിളക്കോ മെഴുകുതിരിയോ ഒരു തൊട്ടിയിൽ താഴോട്ടു ഇറക്കി നോക്കുക. അപ്പോൾ ഓക്സിജൻ കിട്ടാത്ത ഭാഗം എത്തുമ്പോൾ തീ താനേ അണയും. എന്റെ വീട്ടിൽ ആറു തൊടി ആയപ്പോഴേക്കും തീ തനിയെ അണഞ്ഞു. ബൈജു പതിനാറു തൊടി താഴെ പോയി എന്നത് പ്രത്യേകം ഓർക്കുക.
ഇനി നമ്മൾ ചെയ്യേണ്ടത് ഓക്സിജൻ താഴൊട്ട് എത്തിക്കുക എന്നതാണ്. അതിനായി കുറച്ച് വട്ടയില കൊമ്പോടെ വെട്ടി കിണറ്റിൽ കെട്ടി ഇറക്കുക. കിണർ നിറഞ്ഞു നിൽക്കണം ഈ ഇലകൾ. ശേഷം അതിശക്തമായി മുകളിലോട്ടും താഴോട്ടും ഈ കൊപ്പ്കൾ ഇറക്കുകയും കയറ്റുകയും ചെയ്യുക. ശേഷം വിളക്ക് പരീക്ഷണം വീണ്ടും നടത്തുക. പത്തിരുപത് തവണ ഇത് ചെയ്യുമ്പോൾ ഒടുവിൽ കിണറിന്റെ ഏറ്റവും അടിയിൽ തീ കത്തി നിൽക്കുന്നത് നമുക്ക് കാണാം. അതിനു ശേഷം മാത്രമേ കിണറിൽ ഇറങ്ങാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
താഴെ ഇറങ്ങി വൃത്തിയാക്കി തുടങ്ങുമ്പോൾ രൂക്ഷ ഗന്ധമുള്ള വാതകങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്.. അതും വലിയ കുഴപ്പങ്ങൾ ഉണ്ടാക്കും.. അതു കൊണ്ട് അരയിൽ ഒരു കയർ കെട്ടി മുകളിൽ ഉള്ള ആൾ മുറുകെപ്പിടിച്ചു നിൽക്കുകയും വേണം..
സാധാരണക്കാ ർക്ക് പ്രയോച്ചനപ്പെടുന്ന ഒരു പോസ്റ്റ് ആണ് ഇത്. ഒരുപാട് പേരുടെ ജീവൻ അറിവില്ലായ്മ മൂലം നഷ്ടപ്പെട്ടിട്ടുണ്ട്.!!
കടപ്പാട് : പ്രജീഷ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ