ഭഗവാന്‍ ശ്രീപരമേശ്വരനെ ആരാധിക്കുന്നവരുടെ അഭയസ്ഥാനമാണ് തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള ചിദംബരം ശ്രീ നടരാജ ക്ഷേത്രം.
ശക്തിസ്വരൂപനാണ് ഇവിടുത്തെ ദേവന്‍.
പ്രണവമന്ത്രമായ ‘ഓം’ കാരമൂര്‍ത്തിയായാണ് ഇവിടെ നടരാജമൂര്‍ത്തി കുടികൊള്ളുന്നത് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതിനാല്‍തന്നെ ശിവഭക്തരുടെ പ്രധാന പൂജാ കേന്ദ്രമാണിവിടം.
പ്രണവമന്ത്രമായ ‘ഓം’ കാരമൂര്‍ത്തിയായാണ് ഇവിടെ നടരാജമൂര്‍ത്തി കുടികൊള്ളുന്നത് എന്നാണ് പുരാണങ്ങളില്‍ പറയുന്നത്. അതിനാല്‍തന്നെ ശിവഭക്തരുടെ പ്രധാന പൂജാ കേന്ദ്രമാണിവിടം.
രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണെന്നാണ് കരുതപ്പെടുന്നത്.
അക്കാലം മുതല്‍ തമിഴ്‌നാട്ടിലെ കലയും വാസ്തുവിദ്യയുമെല്ലാം ഇവിടെ കേന്ദ്രമാക്കിയാണ് വളര്‍ന്നതെന്നും കരുതപ്പെടുന്നു. നിര്‍മ്മിക്കപ്പെട്ടതില്‍പ്പിന്നെ പലകാലങ്ങളിലായി ഈ ക്ഷേത്രം പുതുക്കിപ്പണിതിട്ടുണ്ട്.
പല രാജകുലങ്ങളുടെ പുതുക്കിപ്പണിയലുകളില്‍ തങ്ങളുടേതായ മുദ്ര പതിപ്പിക്കാനും ശ്രമിച്ചിട്ടുണ്ട്. പല സാമ്രാജ്യങ്ങളുടെയും ഉദയത്തിനും അസ്തമയത്തിനും സാക്ഷിയായ ക്ഷേത്രം കൂടിയാണിത്. തില്ലൈ കൂത്തന്‍ എന്ന പേരിലാണ് ഇവിടെ ശിവനെ ആരാധിയ്ക്കുന്നത്. നടരാജരൂപത്തിലാണ് ഇവിടുത്തെ വിഗ്രഹം. ക്ഷേത്രഗോപുരത്തില്‍ ഭരതനാട്യത്തിലെ 108 കരണങ്ങള്‍ കൊത്തിവച്ചിരിക്കുന്ന കാഴ്ച മനോഹരമാണ്. ക്ഷേത്രസമുച്ചയത്തിനകത്തെ തീര്‍ത്ഥക്കുളമായ ശിവഗംഗയാണ് മറ്റൊരു പ്രധാന ആകര്‍ഷണം.
ആയിരം കാല്‍ മണ്ഡപം, മനോഹരമായി അലങ്കരിച്ച ശ്രീകോവില്‍, കനകസഭ, കൊടിമരത്തിനടുത്തായുള്ള നൃത്തസഭ, രാജസഭ, ദേവസഭ എന്നിങ്ങനെ വിവിധ ഭാഗങ്ങളുണ്ട് ക്ഷേത്രത്തിനുള്ളില്‍. ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. തിരശീലമാറ്റുമ്പോള്‍ കൂവളമാലയാണ് കാണാന്‍ കഴിയുക. സര്‍വ്വവ്യാപിയായ ഈശ്വരനെ ശൂന്യമായിട്ടാണ് ഇവിടെ സങ്കല്‍പ്പിച്ചിരിക്കുന്നത്. എവിടെയും ദൈവമുണ്ടെന്നുള്ള സങ്കല്‍പ്പത്തിലാണ് ശൂന്യമായ സ്ഥലത്ത് മാലചാര്‍ത്തുന്നത്.
ശിവനെ ആകാശരൂപത്തില്‍ സങ്കല്‍പ്പിക്കുന്നതിനാലാണ് ഇത്തരത്തില്‍ മാലചാര്‍ത്തുന്നതെന്നും പറയുന്നുണ്ട്. ചിദംബരംനഗരത്തിന്റെ ഹൃദയഭാഗത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കണ്ടാല്‍ മതിവരാത്ത വിസ്മയമാണ് ചിദംബരം ക്ഷേത്രമെന്ന് പറഞ്ഞാല്‍ അതില്‍ അതിശയമില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ നൃത്തോത്സവം നടക്കാറുണ്ട്. അക്കാലത്താണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ ഇവിടെയെത്തുന്നത്.
ദാരുക വനത്തിലെ മുനിമാരുടെ അഹങ്കാരം ശമിപ്പിക്കാൻ ശിവൻ ഭിക്ഷുവായും മഹാവിഷ്ണു മോഹിനീ രൂപത്തിലും എത്തി. മുനിമാർ സൃഷ്ടിച്ച മായാസുരനായ മുയലകന്റെ മേൽ പാദങ്ങളാഴ്ത്തി ശിവഭഗവാൻ താണ്ഡവമാടി. പിന്നീട് വിഷ്ണു ആനന്ദനടനത്തെക്കുറിച്ച് പറഞ്ഞപ്പോൾ ആദിശേഷനായ അനന്തന് ശിവന്റെ ആനന്ദതാണ്ഡവം കാണണമെന്ന് മോഹമുദിച്ചു. അതിന്റെ ഫലമായി ആദിശേഷൻ പതഞ്ജലിയായി ജന്മമെടുത്തു.
തില്ലൈ വനമെന്നായിരുന്നു ചിദംബരം ക്ഷേത്രമിരുന്ന സ്ഥലത്തിന്റെ പഴയ പേര്. ഇവിടെ തില്ലൈ മരങ്ങൾ (കണ്ടൽ വൃക്ഷം)ഇടതൂർന്ന വനമായിരുന്നത്രേ. തില്ലൈ വനത്തിൽ പതഞ്ജലിയും വ്യാഘ്രപാദ മഹർഷിയും സ്വയം ഭൂവായ ലിംഗത്തെ പൂജിച്ചു കഴിഞ്ഞു. സന്തുഷ്ടനായ ശിവൻ തൈമാസത്തിലെ പൂയം നക്ഷത്രവും പൗർണമിയും ചേരുന്ന ദിവസം പ്രത്യക്ഷനായി താണ്ഡവ നടനമാടി. മുനിമാരുടെ അപേക്ഷപ്രകാരം ആ സ്ഥലത്ത് ലോകമുക്തിക്കായി എക്കാലവും ആനന്ദനടനം ചെയ്യാമെന്ന് ഭഗവാൻ ആശീർവദിച്ചു. അങ്ങനെയാണ് ചിദംബരത്ത് നടരാജ പ്രതിഷ്ഠയുണ്ടായത്. പിൽക്കാലത്ത് ഈ സ്ഥലത്ത് ശിവാനുഗ്രഹത്താൽ രോഗമുക്തി നേടിയ സിംഹവർമനെന്ന പല്ലവ രാജാവ് ക്ഷേത്രം പണിതെന്നാണ് ഐതിഹ്യം. ആയിരം വർഷം മുമ്പ് ചോളരാജാക്കന്മാരുടെ കാലത്ത് ക്ഷേത്രത്തിൽ അനേകം നിർമാണജോലികൾ നടന്നു.
അതിവിസ്തൃതമായ പരപ്പിലാണ് ക്ഷേത്രം വ്യാപിച്ചു കിടക്കുന്നത്. നാലു വശങ്ങളിലും നാല് രാജഗോപുരങ്ങളുണ്ട്. ഏഴു നിലകളും 13 വലിയ ചെമ്പുകുടങ്ങളുമുളള ഗോപുരങ്ങളിൽ നാട്യശിൽപങ്ങൾ ഭംഗിയോടെ തീർത്തിരിക്കുന്നു. തെക്കേ ഗോപുരത്തിൽ ഭഗവാന്റെ കൊടിയുണ്ട്. അഞ്ചു ചുറ്റമ്പലങ്ങളിലായിട്ടാണ് ക്ഷേത്രം. രാജസഭ, നൃത്തസഭ, ദേവസഭ, കനകസഭ, ചിത്‌സഭ (ചുറ്റമ്പലം).
ചുറ്റമ്പലവഴികളിൽ അനേകം തിരുസന്നിധാനങ്ങളുണ്ട്. മുക്കുറുണി വിനായകർ, പടിഞ്ഞാറേ ഗോപുരത്തിനടുത്ത് കർപ്പക വിനായകർ, ബാലസുബ്രഹ്മണ്യൻ, സോമസുന്ദര ഭഗവാൻ, തിരുമൂല വിനായകൻ, ശിവഗംഗാതീർഥത്തിനടുത്ത് ശിവകാമസുന്ദരിക്ഷേത്രം, നവലിംഗ ക്ഷേത്രം... തുടങ്ങി സന്നിധാനങ്ങൾ അനവധി. നവലിംഗക്ഷേത്രത്തിനു കിഴക്കാണ് രാജസഭയെന്ന ആയിരം കാൽ മണ്ഡപം.
രണ്ടാം ചുറ്റമ്പലത്തിൽ കാലസംഹാരമൂർത്തി, ഊർദ്ധ്വതാണ്ഡവ മൂർത്തി, ശരഭേശ്വരസന്നിധാനം, ലക്ഷ്മി സന്നിധി, ദണ്ഡായുധപാണി സന്നിധി ഇവയും കാണാം. വടക്കേ പ്രകാരത്തിൽ ദക്ഷിണാമൂർത്തി, മല്ലികേശ്വരൻ, വല്ലഭഗണപതി മുതലായവരുടെ സന്നിധാനങ്ങൾ. ചണ്ഡശ്വരസന്നിധാനം, അരുണാചലേശ്വർ സന്നിധി, മൂലട്ടാനേശ്വരൻ തിരുസന്നിധി ഇവയും പ്രധാനപ്പട്ടതാണ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ