ഒരു താഴ്‌വരയുടെ പേരാണ് ഡവി (Dyfi).
മുദ്ര നോക്കണം മുദ്ര. Dyfi എന്നു വച്ചാൽ വെയ്ൽസ് ഭാഷയിൽ ഡവി. ബ്രിട്ടൻ( UK അഥവാ united kingdom ) എന്നാ രാജ്യത്തിന്റെ ഒരു ഭാഗമായ വെയ്ൽസ് ലെ ഒരു താഴ്‌വരയുടെ പേരാണ് ഡവി (Dyfi).
ബ്രിട്ടന്റെ കൈയിൽ വരുന്നതിനു മുൻപ് വെയിൽസിന്റെ പുരാതന തലസ്ഥാനമായായിരുന്ന മഖ്നെ്‌ലത്തിനടുത്തുള്ള (Machynlleth) കൊറിസ് ക്രാഫ്റ്റ് സെന്ററിൽ ആണ് ഡവി ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്നത്.
ബ്രിട്ടന്റെ കൈയിൽ വരുന്നതിനു മുൻപ് വെയിൽസിന്റെ പുരാതന തലസ്ഥാനമായായിരുന്ന മഖ്നെ്‌ലത്തിനടുത്തുള്ള (Machynlleth) കൊറിസ് ക്രാഫ്റ്റ് സെന്ററിൽ ആണ് ഡവി ഡിസ്റ്റിലറി സ്ഥിതി ചെയ്യുന്നത്.
ഇവിടെ ഷഡ്കോണാകൃതിയിലുള്ള ഒരു ചെറിയ കെട്ടിടത്തിലാണ് ഡവി (DYFI)ഡിസ്റ്റിലെറി. അകത്തെ മുറിയിൽ വാറ്റ്. പുറത്തെ മുറിയിൽ വിൽപന.
ഡിസ്റ്റിലെറിയുടെ ഉടമസ്ഥരായ ക്യാമറൻ (Cameron) സഹോദരന്മാരിൽ ഒരാളായ ഡാനി പോർച്ചുഗൽ വൈൻ ഇൻഡസ്ട്രയിയിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള വൈൻ ആൻഡ് സ്പിരിറ്റ്‌സ് പ്രൊഫെഷണലും ഡീക്കാന്റെർ വേൾഡ് വൈൻ അവാർഡ്‌സിന്റെ സ്ഥിരം ജഡ്ജുമാണ്. മറ്റേ സഹോദരൻ പീറ്റ് ആണെങ്കിൽ ഡവി ജൈവമണ്ഡലത്തെക്കുറിച്ചും ഇവിടെ ഉള്ള ‘വാറ്റാൻ’ പറ്റിയ സസ്യഫലാദികളെക്കുറിച്ചും പതിറ്റാണ്ടുകളോളും ഗവേഷണം നടത്തിയ സസ്യശാസ്ത്ര വിദഗ്ധനും.
ഒരു കൊച്ചുവെളുപ്പാന്കാലത് ഓരോ പൈന്റ് apple cider കഴിച്ചിരിക്കുമ്പോഴാണ് ഐഡിയ മിന്നിയത്. ഈ Apple Cider പീറ്റ് തന്നെ ഇംഗ്ലീഷ് ഓർച്ചാർഡ് ആപ്പിളുകളും വെൽഷ് ക്റാബ് ആപ്പിളുകളും ചേർത്ത് ഉണ്ടാക്കിയതായിരുന്നു.
"ഇതു കൊള്ളാമല്ലോ, മേൽത്തരം മദ്യങ്ങൾ വിൽക്കുന്നിടത്തു പോലും ഇത് ചെലവാകും" എന്ന് ഡാനിയാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു. ഡവി ജൈവമണ്ഡലത്തിലെ സസ്യഫലാദികൾ വാറ്റി ജിന്നുണ്ടാക്കി വിറ്റാൽ അത് ഹിറ്റാകും എന്ന ആലോചിച്ചുറപ്പിച്ചു.
"ഇതു കൊള്ളാമല്ലോ, മേൽത്തരം മദ്യങ്ങൾ വിൽക്കുന്നിടത്തു പോലും ഇത് ചെലവാകും" എന്ന് ഡാനിയാണ് ആദ്യം പറഞ്ഞത്. എന്നാൽ പിന്നെ അങ്ങനെ തന്നെ ആകട്ടെ എന്ന് തീരുമാനിച്ചു. ഡവി ജൈവമണ്ഡലത്തിലെ സസ്യഫലാദികൾ വാറ്റി ജിന്നുണ്ടാക്കി വിറ്റാൽ അത് ഹിറ്റാകും എന്ന ആലോചിച്ചുറപ്പിച്ചു.
പീറ്റ് ആണ് ചേരുവകളും അതിന്റെ അളവുകളും നിർമ്മാണരീതിയും നിശ്ചയിക്കുന്നത്. ജിന്നിന്റെ ഗുണമേന്മ പരിശോധിക്കലും മാർക്കറ്റിങ്ങും ഡാനിയുടെ ഉത്തരവാദിത്വമാണ്. ഇവിടെ നിന്നും പുറത്തേക്കു പോകുന്ന ഓരോ കുപ്പിയുടെ ലേബലിലും ബാച്ച് നമ്പറിനോടൊപ്പം പീറ്റിന്റെയോ ഡാനിയുടെയോ കൈയൊപ്പും ഉണ്ട്.
ഒറിജിനൽ, പോളിനേഷൻ, ഹൈബർനേഷൻ എന്നീ മൂന്നു തരം ജിൻ ആണ് ഇവിടെ ഇപ്പോൾ ഉണ്ടാക്കുന്നത്. മൂന്നിലും ഗോതമ്പു വാറ്റിയുണ്ടാക്കുന്ന സ്പിരിറ്റ്, ജൂനിപെർ കായ്കൾ തുടങ്ങിയവ ഉണ്ട്. ഈ ജിന്നുകൾ തമ്മിലുള്ള വ്യത്യാസം രുചിഭേദത്തിനു വേണ്ടി ഉള്ള മറ്റു ചേരുവകളും അവയുടെ അളവും അവ ചേരുന്ന രീതിയും ആണ്.
ബോഗ് മെർട്ടിൽ എന്ന, ചതുപ്പുകളിൽ വളരുന്ന, ചെടിയുടെ ഇലകൾ, ഗോർസ് എന്ന കുന്നിൻ ചെരുവുകളിൽ കാണുന്ന ചെടിയുടെ പൂവ്, എന്നിങ്ങനെ 8 ചേരുവകൾ ഉണ്ട് ഒറിജിനലിൽ. പോളിനേഷനിൽ റോവൻ കായ്കളും, എൽഡർ പൂവുകളും, ബേർച് മരത്തിന്റെ ഇലകളും ഉൾപ്പെട്ട 29 ചേരുവകൾ.
ഹൈബർനേഷൻ ആണെങ്കിൽ വൈറ്റ് പോർട്ട് എന്ന മദ്യം മുമ്പ് നിറച്ചിരുന്ന, (രുചി കിട്ടാൻ ആയിരിക്കും ) ഓക്ക് കൊണ്ടുണ്ടാക്കിയ വീപ്പയിൽ ഒരു വർഷത്തോളം ‘ശീതകാലനിദ്ര’ കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. പ്രധാന ചേരുവകൾ ലിംഗൻബെറി, ബ്ലാക്ബെറി, ബിൽബെറി , ക്രാബ് ആപ്പിൾ തുടങ്ങിയ പഴങ്ങൾ. മൂന്ന് ഐറ്റംസിൽ ഇവനെയാണ് റമ്മും ബ്രാണ്ടിയും വിസ്കിയും ശീലമുള്ള മലയാളീസിന് ഇഷ്ടപ്പെടാൻ സാധ്യത.
കടപ്പാട് -:ഗൂഗിൾ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ