ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പണമാണോ, അനുഭവങ്ങൾ ആണോ താങ്കൾക്ക് വലുത്?



പണമാണോ, അനുഭവങ്ങൾ ആണോ താങ്കൾക്ക് വലുത്?" എന്ന് ചോദിച്ചാൽ, പലരിൽ നിന്നും പല ഉത്തരങ്ങൾ ആയിരിക്കും കിട്ടുന്നത്.
എങ്കിലും, മുപ്പതു വയസ്സുള്ള സുഹൃത്തിനോട് ചോദിക്കൂ, പൊതുവായ ഒരു ഉത്തരം
"പണം തന്നെ ചേട്ടാ, പണമില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല."
എന്നാൽ നാൽപ്പതു വയസ്സു കഴിഞ്ഞ ഒരാളോട് ചോദിച്ചാൽ
"പണവും വേണം അതിന്റെ കൂടെ അനുഭവങ്ങളും വേണം." എന്നാവും ഉത്തരം.
ഒരിക്കൽ അറുപതു കഴിഞ്ഞ ഒരു സുഹൃത്തിനോട് ചോദിച്ചു, അദ്ദേഹം പറഞ്ഞു
"എന്താ, സംശയം അനുഭവങ്ങൾ തന്നെ."
അദ്ദേഹം ഒരു കാര്യം കൂടി കൂട്ടിച്ചേർത്തു,
"പക്ഷെ ഇതു മനസ്സിലാക്കാൻ അറുപതു കഴിയേണ്ടി വന്നു."
നമുക്കെല്ലാം അറിയാം മനസ്സമാധാനത്തോടെ ജീവിക്കാൻ പണം വേണം, താമസിക്കാൻ ഭേദപ്പെട്ട ഒരു വീട് വേണം, കുട്ടികൾക്ക് വിദ്യാഭ്യാസം കൊടുക്കണം. ഇത്രയും ആയാലോ? അത്യാഗ്രഹങ്ങൾ കൂടും. പിന്നെ കിട്ടുന്നതൊന്നും തികയില്ല.
ഓരോ അനുഭവങ്ങളും ജീവിതത്തിലെ മുതൽക്ക്കൂട്ടുകൾ ആണ്. ഓരോ യാത്രകളും അതിന്റെ അനുഭവങ്ങളും നമ്മളെ ഒരു പുതിയ മനുഷ്യൻ ആക്കും.
ചില അനുഭവങ്ങൾ നിധികളെക്കാൾ വിലമതുപ്പുള്ളതാണ്. ഈ കഥ കേൾക്കൂ.
ഒരിക്കൽ എന്റെ ഐറിഷ് കാരനായ സുഹൃത്തിന്റെ സഹോദരൻ, ക്യാൻസർ ബാധിതനായി.
അദ്ദേഹത്തിന്റെ വാക്കുകളിൽ
"ഇനി അവന് കൂടിയാൽ ഒരു വർഷം കൂടി ആയുസ്സ്. കുറച്ചു ദിവസം അവനെ എങ്ങിനെ സന്തോഷിപ്പിക്കണം എന്നായിരുന്നു ആലോചന."
"വിലപിടിപ്പുള്ള ഒരു TV വാങ്ങിയാലോ? അല്ലെങ്കിൽ അതു പോലെ വിലപിടിപ്പുള്ള എന്തെങ്കിലും സഹോദരനായി വാങ്ങണം എന്ന് വിചാരിച്ചു. അപ്പോളാണ് പെട്ടെന്ന് ഒരുമിച്ച് ഒരു യാത്ര ചെയ്യുന്ന കാര്യം മനസ്സിലേക്ക് വന്നത്.”
“ഞങൾ രണ്ടു പേരും രണ്ടാഴ്ച്ച ഒരു വിദേശ യാത്ര ചെയ്യാൻ തീരുമാനിച്ചു. ആ യാത്രയിൽ ഇത്രയും നാൾ സഹോദരങ്ങൾ ആയി ജീവിച്ചിട്ടും പങ്കു വയ്ക്കാൻ പറ്റാത്ത അത്രയും സന്തോഷം പങ്കു വച്ചു. ചിരിച്ചു, തമാശകൾ പറഞ്ഞു, സ്ഥലങ്ങൾ ഒക്കെ ഒരുമിച്ചു കണ്ടു, നന്നായി ആഹാരം കഴിച്ചു, മനസ്സു നിറഞ്ഞു സംസാരിച്ചു."
"ആ യാത്രയിൽ അവൻ ഒരു രോഗി ആണ് എന്നു തന്നെ ഞങ്ങൾ മറന്നിരുന്നു." അദ്ദേഹത്തിന്റെ കണ്ഠം ഇടറി
"സുരേഷിനറിയുമോ, സഹോദരനു കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സമ്മാനം ആ ഓർമ്മകൾ ആയിരുന്നു, അടുത്ത ഒരു വർഷത്തേയ്ക്ക് അവന് ജീവിക്കാനുള്ള ഊർജ്ജം. എനിക്കാണെങ്കിൽ ജീവിതകാലം മുഴുവൻ കൊണ്ടു നടക്കാനുള്ള നിധിയായിയുന്നു അവനോടൊപ്പമുള്ള ആ ഓരോ നിമിഷവും. എനിക്കവനെ സന്തോഷത്തോടെ മരണത്തിലേക്ക് യാത്ര ആക്കാൻ പറ്റി. എത്ര പണം ഉണ്ടെങ്കിലും വാങ്ങാൻ പറ്റില്ല ആ അനുഭവങ്ങൾ."
വളരെ ശരിയല്ലേ? ഇതിലും വലിയ ഒരു ഗിഫ്റ്റ് ആ സഹോദരന് കൊടുക്കാൻ പറ്റുമോ?
പലർക്കും ജീവിതത്തിന്റെ അവസാന കാലങ്ങളിൽ ആവും ജീവിതാനുഭവങ്ങളുടെ വില മനസ്സിലാകുക,
ഇഷ്ടം പോലെ പണം ആയി, ഇനി അനുഭവങ്ങൾക്കായി യാത്ര ചെയ്യണം എന്ന തോന്നൽ ഉണ്ടാവും.
അപ്പോളേക്കും ശരീരത്തിന്റെ അവശതകൾ കൊണ്ട് യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയാകും. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കണ്ട് തൃപ്തി അടയാൻ മാത്രമാവും അപ്പോളത്തെ വിധി.
ജീവിത അനുഭവങ്ങൾ ഉണ്ടാക്കുക എന്ന് പറഞ്ഞാൽ അത് പണം ചിലവഴിച്ചുള്ള യാത്രകൾ ആകണം എന്ന് ഉദ്ദേശമില്ല.
സുഹൃത്തുക്കളുമായുള്ള കൂടി ചേരലുകൾ ആകാം, കുടുംബവും ആയുള്ള സ്വകര്യ നിമിഷങ്ങൾ ആകാം, കുട്ടികളുമായുള്ള യാത്രകൾ ആകാം. സമൂഹത്തിന്റെ നാനാതുറകളിൽ ഉള്ള ആൾക്കാരുമായുള്ള സമ്പർക്കങ്ങൾ ആകാം. പുതിയ സ്ഥലങ്ങളിലേക്കുള്ള ട്രെയിൻ യാത്രകൾ ആകാം.
അതുപോലെ വിലകൂടിയ സാധനങ്ങൾ, ഗിഫ്റ്റുകൾ ഇവയ്ക്കു വേണ്ടി പൈസ ചിലവാക്കുന്നതിനു പകരം, ആ പൈസയ്ക്ക് ചെറിയ ഒരു യാത്ര അല്ലെ ഉചിതം?
ആ യാത്രയുടെ ഓർമ്മകളാവും കൂടുതൽ വിലമതിക്കുന്നത്.
അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റി യിലെ സൈക്കോളജി പ്രൊഫസർ ആയ Dr. Thomas Gilovich, പണവും സന്തോഷവും എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന ആളാണ്. അദ്ദേഹം ഒരിക്കൽ പറഞ്ഞു
"We buy things to make us happy, and we succeed. But only for a while. New things are exciting to us at first, but then we adapt to them.”എന്നിട്ടദ്ദേഹം പറഞ്ഞു “One of the enemies of happiness is adaptation.”
നമ്മൾ പല വിലപിടിപ്പുള്ള സാധനങ്ങളും പൈസ കൊടുത്ത് സന്തോഷത്തിനായി വാങ്ങും. നമുക്ക് അപ്പോൾ നല്ല സന്തോഷവും കിട്ടും. പക്ഷെ പുതിയ സാധനങ്ങൾ കൈക്കലാക്കുമ്പോളുണ്ടാകുന്ന സന്തോഷം, നൈമിഷികം അല്ലെ?
ആ വസ്തു പെട്ടെന്നു തന്നെ നമ്മളുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി (adapted) മാറും. അതോടെ അതിലുള്ള ആവേശവും തീരും.
ഉദാഹരണത്തിന് കയ്യിൽ നീക്കിവച്ചിരുന്ന ആകെയുള്ള അമ്പതിനായിരം രൂപ കൊടുത്ത് ഒരു ഐഫോൺ വാങ്ങി, ഇനി ഈ വർഷത്തേക്ക് ചിലവാക്കാൻ പൈസ ഒന്നുമില്ല. ഐഫോൺ വാങ്ങിയതിന്റെ സന്തോഷം ഒരാഴ്ചകൊണ്ട് തീരാം, കാരണം അത് നമ്മളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി. ഇനി ഈ വർഷം ചിലവാക്കാൻ പൈസ ഇല്ല, പിന്നെയും ജീവിതം ബോറായി നീങ്ങാൻ തുടങ്ങും.
എന്നാൽ ഇരുപതിനായിരം രൂപ കൊടുത്ത് ഫോൺ വാങ്ങിയിട്ട്, ബാക്കിയുള്ള മുപ്പതിനായിരം കുടുംബവുമായുള്ള മൂന്നു യാത്രകൾ ക്കായി ഉപയോഗിച്ചാലോ?
ആ ഓർമ്മകൾ ജീവിതകാലം മുഴുവൻ കാണും. ഇല്ലേ? പ്രത്യേകിച്ചും കുട്ടികൾക്ക്.
യാത്രകൾ ഒരു പുഴയുടെ ഓരത്തിലേക്കാകാം, ഒരു തടാകത്തിൽ ബോട്ടിലുള്ള യാത്ര ആകാം. നൂറു രൂപയിൽ താഴെ ഉണ്ടെങ്കിൽ ചങ്ങനാശ്ശേരിയിൽ നിന്നും കുടുംബത്തോടെ കുട്ടനാട്ടിലേക്ക് പബ്ലിക് ബോട്ടിൽ ഒരു യാത്ര ആകാം. അല്ലെങ്കിൽ ആലപ്പുഴ വരെ.
ഇന്ത്യൻ റെയിൽവേ കുറഞ്ഞ ചിലവിൽ ടൂറുകൾ സംഘടിപ്പിക്കാറുണ്ട്. അപ്പോൾ എങ്ങിനെയാ യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്?
വരുമാനത്തിന്റെ (അത് എത്രയും ആക്കട്ടേ) ഒരു ചെറിയ ഭാഗം (ഉദാഹരണത്തിന് 10 %) യാത്രയ്ക്കായി മാറ്റി വയ്ക്കണം.
ആഗ്രഹം ഉണ്ടെങ്കിൽ അധികം പൈസ മുടക്കില്ലാതെ യാത്രകൾ ആകാം.
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഉദ്ധരണി ആണ് സയൻസ് fiction എഴുത്തുകാരൻ Ray Bradbury പറഞ്ഞത്
“Stuff your eyes with wonder, live as if you’d drop dead in ten seconds. See the world. It’s more fantastic than any dream made or paid for in factories.”
അത്ഭുതങ്ങൾ കണ്ട് കണ്ണുകൾ നിറയ്ക്കുക, അടുത്ത നിമിഷം ജീവൻ നിലയ്ക്കും എന്ന പോലെ ജീവിക്കുക, ലോകത്തെ കൂടുതൽ അറിയുക. കാരണം, പുറംലോകം, വിലയ്ക്കു വാങ്ങിയ സ്വപ്നങ്ങളിൽ കാണുന്നതിനെക്കാൾ മനോഹരമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...