ശ്രീ തോന്നൽ ദേവീക്ഷേത്രവും ശ്രീ നാഗരാജ ,നാഗയക്ഷിയമ്മ ക്ഷേത്രവും
രണ്ടുക്ഷേത്രങ്ങൾ... മായാത്ത മഹാ ദർശന പുണ്യം.
*******************************************************************
തിരുവനന്തപുരം --കൊല്ലം ദേശീയ പാതയിൽ പള്ളിപ്പുറത്ത് (ആറ്റിങ്ങലിനും കഴക്കൂട്ടത്തിനും മദ്ധ്യേ) ശ്രീ തോന്നൽ ദേവീക്ഷേത്രവും ശ്രീ നാഗരാജ ,നാഗയക്ഷിയമ്മ ക്ഷേത്രവും തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു.തി രുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിൽ മേജർ വിഭാഗത്തിൽപ്പെട്ട ശ്രീതോന്നൽ ക്ഷേത്രത്തിൽ നിത്യവും ചൈതന്യവത്തായ 'ദേവീ വിഗ്രഹം ശ്രീകോവിലിന് പുറത്തെടുത്ത് നടത്തുന്ന മഞ്ഞക്കാപ്പ് എന്ന മറ്റെങ്ങും കാണാൻ കഴിയാത്ത മഹാപൂജയിലൂടെ പ്രസിദ്ധമാണ്. ശ്രീലക വിഗ്രഹം ഒരു ഭക്തന്റെ ഇഷ്ട കാര്യ പ്രാർത്ഥന സഫലമാകുന്നതിന് വേണ്ടി നടത്തുന്ന വഴിപാടിനായി പുറത്തെടുത്തുള്ള പൂജ അത്യപൂർവമാണ്. മഞ്ഞക്കാപ്പ് എന്ന അതിവിശേഷകരമായ പൂജ തൊഴുതാൽ അതിശക്തിയുള്ള അനുഗ്ര ഹം ഭക്തർക്ക് ലഭിക്കുന്നുവെന്നും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ദേവി സാധിച്ചു തരുന്നുവെന്നുമാണ് വിശ്വാസം . ക്ഷേത്രം വലം വച്ച് വണങ്ങി പുറത്തിറങ്ങി അല്പം തെക്കോട്ട് നടന്നാൽ നാഗസന്നിധിയായി. ഇത് കുടുംബക്ഷേത്രമാണെങ്കിലും അവർക്കൊപ്പം നാട്ടുകാരും വിവിധ ദേശവാസികളായ നാഗരാജ വിശ്വാസികളും ചേർന്ന് പരിപാലിക്കുന്നു. അനുഗ്രഹശക്തിയാൽ പ്രസിദ്ധമാണ് ഈ നാഗസന്നിധി. നാഗയക്ഷിയമ്മയ്ക്ക് വിഗ്രഹ പ്രാധാന്യവും ശക്തിയും കൂടുതലാണ്.ശ്രീലകത്ത് കൂടെ നാഗരാജാവായ വാസുകിയുടെ സാന്നിദ്ധ്യമുണ്ട്. പുറത്ത് മൂന്ന് ഉപനാഗങ്ങൾ. സർപ്പദോഷം എന്തുണ്ടെങ്കിലും ദർശനം കൊണ്ട് മാറും . പക്കനാൾ തോറും പാലഭിഷേകം നാഗപ്രീതികരമാണ്. വിവാഹതടസ്സം, സന്താനഭാഗ്യമില്ലായ്മ, കുടംബ കലഹം ഒക്കെ നാഗദൈവങ്ങളുടെ അതീവ ശക്തി കൊണ്ട് മാറി ഉത്തമ ഫലം ലഭിക്കും. പള്ളിപ്പുറത്ത് വന്നിറങ്ങുന്ന ഒരു ഭക്തന് അല്ലെങ്കിൽ കുടുംബത്തിന് രണ്ടു മഹാക്ഷേത്ര ദർശനം ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. നാഗസന്നിധിയിൽ വച്ച് പ്രശ്നചിന്ത നടത്തിയുള്ള ചരടു ജപം പ്രസിദ്ധമാണ്. ദേവീസന്നിധിയിലും നാഗസന്നിധിയിലും ഒരുയാത്ര കൊണ്ട് ദർശനപുണ്യം നേടാം.എല്ലാ ഭക്തരേയും കുടുംബസമേതം സവിശേഷമായ ഈ ദ്വിക്ഷേത്ര ദർശനത്തിനായി ക്ഷണിക്കുന്നു.ഇത് വായിച്ചു കഴിഞ്ഞ് ഇവിടെയെത്തി ദർശനം നടത്തി പ്രാർത്ഥിക്കാമെന്ന് മനസ്സിൽ കരുതുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ