സാഞ്ചി_സ്തൂഭം, #മദ്ധ്യപ്രദേശ്
➖➖➖➖➖➖➖➖➖➖➖➖➖
ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങളാണ് സാഞ്ചി എന്ന ചെറുഗ്രാമത്തെ വിശ്വപ്രസിദ്ധമാക്കുന്നത്. മദ്ധ്യപ്രദേശിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്, ഭോപ്പാലിനു വടക്കുകിഴക്കായി 46 കിലോമീറ്ററകലെ. ക്രിസ്തുവിനു മുമ്പ് മൂന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു പിൻപ് പന്ത്രണ്ടാം നൂറ്റാണ്ടു വരെ നിലനിന്നിരുന്ന ബുദ്ധമതകേന്ദ്രമാണ് സാഞ്ചി. പഴയ ബുദ്ധമത കേന്ദ്രത്തിന്റെ അവശിഷ്ടങ്ങളായി ഇപ്പോളും സാഞ്ചിമലക്കു മുകളിൽ സ്തൂപങ്ങളും, മറ്റു ബൌദ്ധസ്മരകങ്ങളും ഉണ്ട്.

സാഞ്ചിയിലെ മഹാസ്തൂപം:
ഇന്ത്യയിലെ ബുദ്ധമത പ്രഭാവകാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള എല്ലാ കാലഘട്ടങ്ങളിലെയും വിവരങ്ങൾ സാഞ്ചിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയിൽ മിക്ക ബുദ്ധമതകേന്ദ്രങ്ങളും ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ളവയാണ് പക്ഷേ സാഞ്ചി ശ്രീബുദ്ധൻ സന്ദർശിച്ചിട്ടു പോലുമില്ല.
ബേത്വാ നദിയുടെ കരയിൽ 300 അടിയോളം ഉയരമുള്ള ഒരു കുന്നിൻ മുകളിലാണ് സാഞ്ചിയിലെ മഹാസ്തൂപം നിൽക്കുന്നത്. അടിഭാഗത്ത് 115 അടി വ്യാസവും 50 അടി ഉയരവും ഉള്ള കൂറ്റൻ ശിലാനിർമിതിയാണ് ഈ സ്തൂപം. ഭൂമിയെ ഉൾക്കൊള്ളുന്ന ആകാശത്തിന്റെ പ്രതീകമായി നിർമ്മിച്ചിട്ടുള്ള ഇതിന്റെ അടിവശത്തിന് അണ്ഡം എന്നാണ് പേര്. അണ്ഡത്തിനു മുകളിലായി 50 അടിവ്യാസമുള്ള അടിത്തറയിൽ ചതുരാകൃതിയിൽ ഹർമിക നിർമ്മിച്ചിരിക്കുന്നു, അതിനു മുകളിൽ ഒരു കൊടിമരവുമുണ്ട്. കൊടിമരത്തിന്മേൽ ദേവലോകത്തിന്റെ വിവിധതലങ്ങളെ സൂചിപ്പിക്കുന്ന കുടകൾ, ഛത്രാവലി എന്നാണ് ഇതിന്റെ പേര്. അണ്ഡത്തിൽ നിന്ന് 16 അടി ഉയരത്തിൽ കല്ലുപാകിയ ഒരു ചുറ്റുനടപ്പാതയുണ്ട്, നടപ്പാതയുടെ വശങ്ങളിലായി നിരവധി ശിലാവാതിലുകളുണ്ട്. തോരണങ്ങളെന്നാണ് ഇവയ്ക്ക് പറയുക. ചരാചരങ്ങളെയെല്ലാം ഏക ഭാവത്തിൽ ദർശിക്കുന്ന ഒരു ദാർശനിക ചിഹ്നസഞ്ചയമാണ് സാഞ്ചിയിലെ മഹാസ്തൂപം.
അശോകചക്രവർത്തിയാണ് സാഞ്ചി ബുദ്ധമത സങ്കേതം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. അശോകചക്രവർത്തിയുടെ മകനും ശ്രീലങ്കയിലെ ബുദ്ധമത പ്രചാരകനുമായിരുന്ന മഹേന്ദ്രന്റെ ചില കുറിപ്പുകളിലാണ് സാഞ്ചിയെക്കുറിച്ച് പരാമർശങ്ങളുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ