സ്‌പെഷ്യലൈസേഷന്‍*
ആശുപത്രിയില്‍ പോയാല്‍ ഡോക്ടറുടെ പേരിനൊപ്പം അവരുടെ സ്‌പെഷ്യലൈസേഷനും എഴുതി വച്ചിരിക്കുന്നത് കൂട്ടുകാര്‍ കണ്ടിട്ടില്ലേ?. അവര്‍ വൈദ്യശാസ്ത്രത്തിലെ ഏതു ഉപവിഭാഗത്തില്‍ വിദഗ്ധരാണെന്നതാണ് അവ സൂചിപ്പിക്കുന്നത്. രോഗലക്ഷണങ്ങള്‍ സങ്കീര്‍ണമായ കേസുകളില്‍ ഒരു സ്‌പെഷ്യലൈസേഷനിലുള്ള ഡോക്ടര്‍ മറ്റൊരു സ്‌പെഷ്യലൈസേഷനിലുള്ള ഡോക്ടറുടെ സഹായം തേടാറുണ്ട്.
*🌷പീഡിയാട്രിക്‌സ്*
ശിശുരോഗവുമായ ബന്ധപ്പെട്ട കേസുകള്‍ പീഡിയാട്രിക്‌സുകളാണ് ചികിത്സിക്കുന്നത്. ശിശുക്കളുമായി ബന്ധപ്പെട്ട പലവിധത്തതിലുള്ള രോഗങ്ങളുടെ ചികിത്സാവിധികളില്‍ ഇവര്‍ വിദഗ്ധരായിരിക്കും.
*🌷നിയോനിറ്റോളജി*
നവജാത ശിശുക്കളില്‍ കാണപ്പെടുന്ന രോഗങ്ങളുടെ ചികിത്സയും സങ്കീര്‍ണതയേറിയ പ്രസവത്തില്‍ പിറന്ന കുട്ടികളുടെ പരിചരണത്തിലും ഇവര്‍ വിദഗ്ധരാണ്. പീഡിയാട്രിക്‌സിന്റെ ഉപവിഭാഗമാണ് ഇത്.
*🌷ജനറല്‍ പ്രക്ടീസ്*
ഒരു കുടുംബത്തിലേയും അല്ലെങ്കില്‍ ഓരോ വ്യക്തിയിലേയും വിവിധ രോഗങ്ങളെ ചികിത്സിക്കാനും പൊതു ആരോഗ്യസംരക്ഷണങ്ങള്‍ക്കാവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഈ വിഭാഗത്തിലുള്ള ഡോക്ടര്‍ക്ക് കഴിയും.
*🌷നെഫ്രോളജി*
വൃക്കയുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, ചികിത്സ, ഡയാലിസിസ് പോലുള്ള വൃക്കസംബന്ധമായ ബദല്‍ സംവിധാനങ്ങള്‍ എന്നിവയിലാണ് ഈ വിഭാഗക്കാര്‍ വിദഗ്ധര്‍.
*🌷കാര്‍ഡിയോളി*
ഹൃദയസംബന്ധമായ രോഗനിര്‍ണയം, ചികിത്സ, ഹൃദയാരോഗ്യസംബന്ധമായ മുന്‍കരുതലുകള്‍, രോഗനിയന്ത്രണം തുടങ്ങിയവയടങ്ങിയുമായി ബന്ധപ്പെട്ട ശാഖയാണിത്.
*🌷ന്യൂറോളജി*
മസ്തിഷ്‌ക രോഗങ്ങള്‍, സ്‌പൈനല്‍ കോര്‍ഡുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, നാഡി രോഗങ്ങള്‍ എന്നിവയുടെ ചികിത്സയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. സങ്കീര്‍ണമേറിയ ഉപവിഭാഗങ്ങളിലൊന്നാണ് ന്യൂറോളജി.
*🌷ഒഫ്താല്‍മോളജി*
നേത്രസംബന്ധമായ രോഗ ചികിത്സ, നേത്രസംരക്ഷണം, കാഴ്ചാപരിശോധന എന്നിവയുമായി ബന്ധപ്പെട്ട ശാഖ.
*🌷ജെറിയാട്രിക്‌സ്*
വാര്‍ധക്യസംബന്ധമായ രോഗചികിത്സ, പരിചരണം, വാര്‍ധക്യവുമായി ബന്ധപ്പെട്ട രോഗനിര്‍ണയം എന്നിവയെല്ലാം ഈ വിഭാഗത്തില്‍പെടുന്നു.
*🌷റേഡിയോളജി*
റേഡിയേഷന്‍ ഉപയോഗിച്ചുള്ള രോഗനിര്‍ണയവും ചികിത്സയും ഈ വിഭാഗത്തിന്റെ പരിധിയില്‍പ്പെടുന്നു.ആധുനിക ലോകത്ത് നിരവധി രോഗങ്ങള്‍ നിര്‍ണയിക്കാന്‍ റേഡിയോളജി ഉപയോഗപ്പെടുത്തുന്നുണ്ട്.
*🌷ഇ.എന്‍.റ്റി*
ചെവി, മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗ നിര്‍ണയവും ചികിത്സയും ഈ വിഭാഗത്തില്‍പ്പെടുന്നു. ഇവ മൂന്നും പരസ്പര ബന്ധിതമായതിനാലാണ് ഒരു വിഭാഗത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
*🌷ഓര്‍ത്തോപീഡിക് *
എല്ലുകളുമായി ബന്ധപ്പെട്ട രോഗനിര്‍ണയവും ചികിത്സയുമാണ് ഓര്‍ത്തോപീഡിക്കിന്റെ പരിധിയിൽ വരുന്നത്.
*🌷ഓങ്കോളജി*
കാന്‍സറുമായി ബന്ധപ്പെട്ട രോഗനിര്‍ണയം, ചികിത്സ എന്നിവയാണ് ഈ വിഭാഗത്തില്‍പ്പെടുന്നത്. ഇന്ന് കൂടുതലായി പഠനവും നിരീക്ഷണവും ആവശ്യമുള്ളൊരു മേഖല കൂടിയാണിത്.
*🌷ഡെര്‍മറ്റോളജി*
ചര്‍മ്മസംബന്ധമായ അസുഖങ്ങളുടെ നിര്‍ണയം, രോഗചികിത്സ, ചര്‍മ്മ സംരക്ഷണോപാധികള്‍ എന്നിവയില്‍ വിദഗ്ധരാണ് ഈ വിഭാഗക്കാര്‍.
*🌷ഓഡിയോളജിസ്റ്റ്*
കേള്‍വിത്തകരാറുകളും സംസാരശേഷിത്തകരാറുകളും ഈ വിഭാഗത്തിന്റെ
പരിധിയില്‍പ്പെടുന്നു.
പരിധിയില്‍പ്പെടുന്നു.
*🌷അലര്‍ജിസ്റ്റ്*
ശരീരത്തെ ബാധിക്കുന്ന വിവിധതരത്തിലുള്ള അലര്‍ജികളെക്കുറിച്ചും അവ സംബന്ധമായ ചികിത്സകളെക്കുറിച്ചും സ്‌പെഷ്യലൈസ് ചെയ്തയാളാണ് അലര്‍ജിസ്റ്റ്.
*🌷ഗാസ്‌ട്രോഎന്ററോളജിസ്റ്റ്*
ദഹന സംബന്ധമായ പ്രശ്‌നങ്ങളും അവയ്ക്കാവശ്യമായ പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നയാളാണ് ഈ വിഭാഗക്കാര്‍.
*🌷ഹീമറ്റോളജിസ്റ്റ്*
രക്തസംബന്ധ രോഗങ്ങള്‍, മറ്റു രോഗങ്ങളുമായി ബന്ധപ്പെട്ട് രക്തത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്നിവ നിര്‍ദ്ദേശിക്കുന്നയാളാണ് ഹീമറ്റോളജിസ്റ്റ്.
*🌷ന്യൂറോസര്‍ജന്‍*
മസ്തിഷ്‌ക്ക നാഡിസംബന്ധമായ അസുഖങ്ങളില്‍ ഓപ്പറേഷനടക്കമുള്ള ചികിത്സാ രീതികള്‍ നടത്തുന്നവരാണ് ന്യൂറോസര്‍ജന്‍
*🌷പെരിനറ്റോളജിസ്റ്റ്*
സങ്കീര്‍ണതയേറിയ പ്രസവ സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നവരാണിവര്‍.
*🌷യൂറോളജിസ്റ്റ്*
മൂത്രസംബന്ധമായ അസുഖങ്ങള്‍, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവ ഈ വിഭാഗത്തില്‍പ്പെടുന്നു.
*🌷ഗൈനക്കോളജി*
സ്ത്രീ രോഗസംബന്ധമായ ചികിത്സയും നിര്‍ണയവും നടത്തുന്നവരാണ് ഗൈനോക്കോളജിസ്റ്റ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ