ശ്രീകണ്ഡേശ്വര_ക്ഷേത്രം (നഞ്ചുണ്ടേശ്വര ക്ഷേത്രം), #നഞ്ചൻഗുഡ്, #കർണാടക.
കർണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ലയിലെ ഒരു പട്ടണമാണ് നഞ്ചൻഗുഡ് . മൈസൂർ നഗരത്തിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള കപില നദിയുടെ തീരത്താണ് നഞ്ചൻഗുഡ് സ്ഥിതി ചെയ്യുന്നത്. ''ശ്രീകണ്ഡേശ്വര ക്ഷേത്രത്തിന്'' (നഞ്ചുണ്ടേശ്വര ക്ഷേത്രം) പ്രസിദ്ധമാണ് നഞ്ചൻഗുഡ്.
കന്നഡയിൽ നഞ്ചു എന്നാൽ വിഷം എന്നാണ്. നഞ്ചുണ്ടേശ്വരൻ (ശ്രീകണ്ഡേശ്വരൻ ) "വിഷം കുടിച്ച ദൈവം" എന്നർത്ഥം. അതുകൊണ്ട് തന്നെയാണ് 'നഞ്ചൻഗുഡ്' എന്ന പേര് വന്നത്.
പുരാണമനുസരിച്ച്, ദേവന്മാരും അസുരന്മാരും പാലാഴി മഥന സമയത്ത് ഉഗ്രവിഷം ആദ്യം പ്രത്യക്ഷപ്പെട്ടു, തുടർന്ന് വിഷം പ്രപഞ്ചത്തിൽ വ്യാപിപ്പിക്കുന്നത് തടയാനായി മഹാദേവൻ ആ കൊടും വിഷം പാനം ചെയ്തു. അപകടം മനസ്സിലാക്കിയ പാർവ്വതീദേവി മഹാദേവന്റെ കണ്ഡത്തിൽ പിടിച്ച് വിഷം താഴേക്കിറങ്ങാതെ തടയുകയും ചെയ്തു. പ്രപഞ്ച രക്ഷയ്ക്കായി വിഷം കണ്ഡത്തിൽ ശേഖരിച്ചതുകൊണ്ടാണ് പരമശിവന് നീലകണ്ഡേശ്വരൻ, ശ്രീകണ്ഡേശ്വരൻ, എന്നീ പേരിലറിയപ്പെടുന്നത്.
#ചരിത്രം
പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പിന്നീട് ഹോയ്സാല രാജാക്കന്മാർ ഈ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തു.
➖➖➖➖➖➖➖➖➖➖➖➖
പന്ത്രണ്ടാം നൂറ്റാണ്ടിൽ ചോള രാജാക്കന്മാർ നിർമ്മിച്ചതാണ് ഈ ക്ഷേത്രം. പിന്നീട് ഹോയ്സാല രാജാക്കന്മാർ ഈ ക്ഷേത്രം പുതുക്കിപ്പണിയുകയും ചെയ്തു.
➖➖➖➖➖➖➖➖➖➖➖➖
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ