കാമാക്ഷി അമ്മൻ കോവിൽ, കാഞ്ചീപുരം, #തമിഴ്നാട്
➖➖➖➖➖➖➖➖➖➖➖➖
തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന കാമാക്ഷിദേവിയുടെ ഒരു പ്രധാന ക്ഷേത്രമാണ് കാമാക്ഷി അമ്മൻ കോവിൽ.
➖➖➖➖➖➖➖➖➖➖➖➖
തമിഴ് നാട്ടിലെ കാഞ്ചീപുരത്ത് സ്ഥിതിചെയ്യുന്ന കാമാക്ഷിദേവിയുടെ ഒരു പ്രധാന ക്ഷേത്രമാണ് കാമാക്ഷി അമ്മൻ കോവിൽ.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ കാമാക്ഷി ദേവി നാലു കൈകളോടുകൂടി പദ്മാസനരൂപത്തിലാണ് ഇരിക്കുന്നത്. ദേവിയുടെ താഴത്തെ കൈകളിൽ പൂച്ചെണ്ടും, കരിമ്പും ചിത്രീകരിച്ചിരിക്കുന്നു. ഉയർത്തിപ്പിടിച്ച കൈകളിൽ പാശവും, അങ്കുശവുമാണ് ഉള്ളത്. കൈയിലെ പൂച്ചെണ്ടിന് സമീപമായി ഒരു തത്തയേയും ചിത്രീകരിക്കാറുണ്ട്. ക്ഷേത്രനഗരിയായ കാഞ്ചിപുരത്ത് പാർവ്വതി ദേവി പ്രധാനപ്രതിഷ്ഠയായുള്ള ഒരേഒരു ക്ഷേത്രം കാമാക്ഷി കോവിലാണെന്നുള്ളത് ഒരു പ്രത്യേകതയാണ്. ശിവനെ പതിയായി ലഭിക്കുന്നതിനായി പാർവ്വതിദേവി ഇവിടെയുണ്ടായിരുന്ന ഒരു മാവിൻ ചുവട്ടിൽ മണൽകൊണ്ട് ശിവലിംഗം ഉണ്ടാക്കി ആരാധിച്ചിരുന്നു എന്നാണ് വിശ്വാസം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ