വിമാന യാത്രയും, ചെവി വേദനയും.
ശാസ്ത്രലോകം ബ്രോഡ്കാസ്റ്റ് ഉള്ളതുകാരണമായിരിക്കും എന്നും കുറെ ചോദ്യങ്ങൾ വാട്സ്ആപ്പിൽ ഉണ്ടാവും. അത് മിക്കവാറും ബ്രോഡ്കാസ്റ്റ് പോസ്റ്റുമായി ബന്ധമുള്ളതായിരിക്കും. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരു ചോദ്യം ഇവിടെ ഷെയർ ചെയ്യുന്നു.
ചോദ്യം ഇതാണ്.
എന്തുകൊണ്ടാണ് വിമാന യാത്രക്കിടയിൽ എന്റെ വാച്ചിന്റെ ഗ്ളാസ് ഊരി വീഴുന്നത് ??
ഇത് പലപ്പോഴായി സംഭവിക്കുന്നു. എന്നാൽ വീട്ടിൽ വന്നു വാച്ചു കൊട്ടിനോക്കിയാലൊന്നും ഗ്ളാസ് ഊരി വരുന്നില്ല.
ഇത് പലപ്പോഴായി സംഭവിക്കുന്നു. എന്നാൽ വീട്ടിൽ വന്നു വാച്ചു കൊട്ടിനോക്കിയാലൊന്നും ഗ്ളാസ് ഊരി വരുന്നില്ല.
ചോദ്യംകേട്ടപ്പോൾ കൊള്ളാല്ലോ എന്ന് തോന്നി. ഞാൻ വിമാന യാത്ര പലപ്പോഴും ചെയ്തിട്ടും ഇങ്ങനെ സംഭവിച്ചിട്ടില്ല. ആർക്കും സംഭവിച്ചതായി കേട്ടിട്ടും ഇല്ല
വിമാന യാത്രക്കിടെ മാത്രം ഗ്ളാസ് ഊരിപ്പോരുവാൻ ഒരു കാരണമേ ഉള്ളൂ. വായുമർദം.
മുകളിലേക്ക് പോവുമ്പോൾ വായുമർദം കുറഞ്ഞു കുറഞ്ഞു വരുന്നു എന്ന് അറിയാമല്ലോ. അപ്പോൾ വിമാനം പൊങ്ങുമ്പോൾ താരതമ്യേന മർദം കൂടിയ വിമാനത്തിനകത്തെ വായു.. മർദം കുറഞ്ഞ വിമാനത്തിനു പുറത്തേക്കു ലീക്ക് ആയി പോകുന്നു. വിമാനം എയർ ടൈറ്റ് ആണെങ്കിലും അൽപ്പസ്വൽപ്പം വായു ലീക്കാവും. പിന്നീട് വിമാനത്തിനകത്തു വായു കൃത്യമായ അളവിൽ പുറത്തുനിന്നും പമ്പു ചെയ്തു കയറ്റുന്നു.എന്നാലും തറനിരപ്പിലുള്ള വായുമർദം ഉണ്ടാവാറില്ല. വിമാനത്തിന്റെ കാബിന്റെ സുരക്ഷയ്ക്ക് വേണ്ടിയാണ് അൽപ്പം മർദം കുറയ്ക്കുന്നത്.
വിമാനം പൊങ്ങുന്നതിനു മുൻപ് വാച്ചിനകത്തു സാധാരണ മർദത്തിലുള്ള വായു ഉണ്ടായിരുന്നു. എന്നാൽ വിമാനം പൊങ്ങുമ്പോൾ വിമാനത്തിലെ ക്യാബിനു ഉള്ളിൽ വായു മർദം കുറഞ്ഞു. അപ്പോൾ മർദം കൂടിയ വാച്ചിനുള്ളിലെ വായു വാച്ചിന്റെ ഗ്ളാസിനെ പുറത്തേക്കു തള്ളി. അതാണ് ഗ്ളാസ് ഊരി പോന്നത്.
എന്നാൽ സാധാരണ വാച്ചു എയർ ടൈറ്റ് അല്ല. വാച്ചിനു കീ കൊടുക്കാൻ ഉള്ള സ്ക്രൂവിന് കൂടെ വായു കയറുവാൻ പറ്റിയ ദ്വാരം ഉണ്ടായിരിക്കും. എന്നാൽ എന്നോട് ചോദിച്ച സുഹൃത്തിന്റെ വാച്ചിൽ അതുപോലെ വായു കയറുവാൻ പറ്റിയ ദ്വാരം ഇല്ല. ചില വാട്ടർപ്രൂഫ് വാച്ചിൽ അങ്ങനെ ദ്വാരം ഉണ്ടാവില്ല.
ചിലർക്ക് വിമാനം പൊങ്ങുമ്പോഴും, താഴുമ്പോഴും ചെവി വേദന ഉണ്ടാവാറുണ്ട്. കുഞ്ഞു കുട്ടികൾ വേദന കൊണ്ട് കരയുന്നതു പലപ്പോഴും കാണാറുണ്ട്.
വാച്ചിന്റെ കാര്യം പറഞ്ഞതുപോലെ.. വിമാനം പൊങ്ങുമ്പോൾ നമ്മുടെ ചെവിക്കകത്തെ വായു പുറത്തേക്കു പോകാതെ അല്ലങ്കിൽ വിമാനം ലാൻഡ് ചെയ്യുമ്പോൾ ക്യാബിനിലെ മർദം കൂടിയ വായു ചെവിക്കകത്തേക്കു കടക്കാതെ അടഞ്ഞു ഇരിക്കുന്നവർക്കാണ് വിമാനത്തിൽ ചെവിവേദന വരിക. അങ്ങനെ ഉള്ളവർ വിമാനം പൊങ്ങുമ്പോഴും, താഴുമ്പോഴും ചെവിയിൽ സ്വന്തം വിരൽ കടത്തി അങ്ങോട്ടും, ഇങ്ങോട്ടും ഒന്ന് വിടർത്തി കൊടുത്താൽ ചെവിയിൽ കെട്ടിനിൽക്കുന്ന വായു പുത്തെക്കു പോവും. അല്ലെങ്കിൽ മിട്ടായി കടിച്ചു പൊട്ടിച്ചു തിന്നുമ്പോൾ താടിയെല്ലുകൾ അനങ്ങുകയും, ചെവിയിലെ വായു പുറത്തേക്കു / അകത്തേക്ക് കടക്കുകയും ചെയ്യുന്നു.
ചെവി വേദന ഉള്ളവർ ഇനി വിമാന യാത്ര ചെയ്യുമ്പോൾ മിട്ടായി കരുതുകയോ, അല്ലെങ്കിൽ എയർഹോസ്റ്റസിനോട് ചോദിച്ചു മിട്ടായി വാങ്ങി കടിച്ചുപൊട്ടിച്ചു തിന്നുകയോ ചെയ്യുക. കൂടാതെ വിരൽ കൊണ്ട് ചെവിയുടെ ഉൾഭാഗം അനക്കിക്കൊടുക്കുവാനും മറക്കരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ