ശിവന്റെ മറ്റൊരു ഭാവമായ സോമേശ്വരനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചിക്കേശ്വര്‍, ദേവി സോമസുന്ദരി എന്നിവരുടെ പ്രതിഷ്ഠയും ഇവിടെയുണ്ട്. പോര്ടമരായ് ടാങ്കിന്റെ കിഴക്കുഭാഗത്തുകൂടി എളുപ്പത്തില്‍ ഈ ക്ഷേത്രത്തിലെത്താം. സാരംഗപാണി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള റോഡില്‍ക്കൂടിയും ഇവിടെയെത്തിച്ചേരാം.
പാലാഴി കടഞ്ഞ് അമൃത് ലഭിച്ചപ്പോള്‍ അത് ശേഖരിച്ച പാത്രത്തിന് പൊട്ടലുണ്ടാവുകയും ഒരു ചരടുകൊണ്ട് പാത്രം അമര്ത്തിക്കെട്ടുകയും ചെയ്തു. ഈ ചരട് പിന്നീട് ഒരു ശിവലിംഗമായി രൂപപ്പെടുകയായിരുന്നുവെന്നും ആ സ്ഥലത്താണ് ഇപ്പോള്‍ സോമേശ്വര ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നുമാണ് വിശ്വാസം.
ദ്രാവിഡ ശൈലിയില്‍ പണിത ഈ ക്ഷേത്രം ആരുടെയും മനംമയക്കുന്നതാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ ചോളന്മാരുടെ കാലത്താണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ശിവപാര്‍വ്വതിമാരുടെ അകമഴിഞ്ഞ ഭക്തന്മാരായിരുന്ന ചോളരാജാക്കന്മാര് തന്നെയാണ് ഈ ക്ഷേത്രത്തിന്റെ പിറവിയ്ക്കുപിന്നിലും. പിന്നീട് വന്ന രാജാക്കന്മാര് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ദ്രാവിഡ ശൈലിയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ ക്ഷേത്രം.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ