മനോഹരമായ ഒരു ചിത്രം
പക്ഷെ ഇതിൽ മറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ , എന്റെ മനസ്സിലെ ചിന്തകൾ ഞാൻ നിങ്ങളുമായി പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നു.
ടിപ്പർ കരുത്തിന്റെ പര്യായം എന്നു വേണമെങ്കിൽ പറയാം ഉരുക്കനിർമ്മിത ശരീരവും . അതു നൽകുന്ന ആത്മവിശ്വാസത്തിൽ ഡ്രൈവ് ചെയ്യുന്ന മനുഷ്യരും ഇത് വായിക്കും എന്ന വിശ്വാസത്തിൽ
ടിപ്പർ എന്ന ഈ വാഹനത്തെ ഞാൻ വിശേഷിപ്പിക്കുന്നത് "മാംസ വാഹി" എന്നാണ് . വിശദികരിക്കാം . ഭൂമിയുടെ മാസം വഹിക്കുന്ന വാഹനം. ജെ സി ബി എന്ന "ക്യാൻസർ വൈറസ്" കാർന്ന് എടുക്കുന്ന ഭൂമിയുടെ
മാംസം ചിന്താശേഷി നഷ്ടപ്പെട്ട , സ്വാർത്ഥരായ മനുഷ്യന്റെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കും മറ്റൊരു സ്ഥലത്തു നിക്ഷേപിക്കുന്നു . അവിടെ ഉയരുന്നതെന്തും നാളെയുടെ നാശത്തിലേക്കുള്ള വഴിയുടെ വാതിലുകൾ തുറക്കുന്നത് അവനറിയുന്നില്ല . പല ആവശ്യങ്ങൾക്കായി മനുഷ്യവർഗ്ഗം ടിപ്പർ ഉപയോഗിക്കുന്നു അതിൽ ഒരാവശ്യവും നാളെ നല്ലതായി ഭവിക്കില്ല. ടിപ്പർ മാത്രമല്ല പല ആധുനിക ഉപകരണങ്ങളും നാളെ അവന്റെ അന്തകനായി രൂപപ്പെടും. അപ്പോൾ അവൻ പരിഹാരത്തിനായി പാഞ്ഞു നടക്കുമ്പോൾ മുന്നിൽ ഒന്നുമുണ്ടാവില്ല. കാരണം എല്ലാ പഴുതുകളും അവൻ അടച്ചിട്ടുണ്ടാവും. നിയമ വ്യെവസ്ഥിതിയുടെ പോലും. എന്റെ മക്കൾ നാളെ വെള്ളം കിട്ടാതെ തൊണ്ടപൊട്ടി മരിച്ചു വീഴുന്നത് ഞാൻ കാണുന്നു. ഇത് ഒരു വേദനയാണ്.. ആധുനികവൽക്കാരിക്കപ്പടുന്ന ഈ ലോകത്ത് സമ്പത്ത് കൊണ്ട് ഒന്നും പരിഹരിക്കപ്പെടാത്ത പല കാര്യങ്ങളും ഉണ്ട് അത് മനസ്സിലാകുന്ന കാലം വിദൂരമല്ല
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ