പഴങ്ങളിലെ സ്റ്റിക്കറിനു പിറകിലുള്ള രഹസ്യം.!!
പഴങ്ങളോ പച്ചക്കറികളോ വാങ്ങിക്കുമ്പോള്‍ അതിനു മുകളില്‍ കുറേ അക്കങ്ങള്‍ എഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചിരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകുമല്ലോ? എന്നാല്‍ അതെന്തിനാണെന്ന് നമുക്കറിയില്ല. പലപ്പോഴും ഇവ കഴുകുമ്പോള്‍ സ്റ്റിക്കര്‍ ഒട്ടിപ്പിടിച്ചിരിയ്ക്കുന്നത് നമുക്ക് അലോസരമാണ് ഉണ്ടാക്കുന്നത് എന്നതാണ് നമ്മള്‍ ചിന്തിക്കുന്ന ഒരേ ഒരു കാര്യം.
ഇവയെ വെറുതേ അങ്ങ് തള്ളിക്കളയാന്‍ വരട്ടെ പി എല്‍ യു (പ്രൈസ് ലുക്ക് അപ്) കോഡ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഒരു സാധനം വാങ്ങിക്കുമ്പോള്‍ അതിന് എത്ര വില വരുന്നു എന്ന് വാങ്ങിക്കുന്നയാള്‍ക്ക് മനസ്സിലാകുന്നതാണ് ഈ സ്റ്റിക്കറിനു പിന്നിലെ രഹസ്യം.
നാലോ അഞ്ചോ അക്കങ്ങളായിരിക്കും പി എല്‍ യു കോഡില്‍ ഉണ്ടാവുക. എന്നാല്‍ ഇതിനു പിന്നിലും ചില ആരോഗ്യ രഹസ്യങ്ങളുണ്ട്. ഓരോ സ്റ്റിക്കറിനു പിന്നിലും പഴത്തിന്റേയും പച്ചക്കറിയുടേയും ഗുണവും വിലയും അറിയാം എന്നതാണ് സത്യം. അതെങ്ങനെയെന്ന് നോക്കാം.
പി എല്‍ യു കോഡ് എന്തിന്?
പി എല്‍ യു കോഡ് നോക്കി പച്ചക്കറഇകളും പഴങ്ങളും വാങ്ങിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും സാമ്പത്തിക ഭദ്രതയ്ക്കും നല്ലതാണ്. എന്താണ് പി എല്‍ യു കോഡിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നതെന്നു നോക്കാം.
നാലക്കത്തില്‍ തുടങ്ങുന്നതിന്റെ പ്രത്യേകത
പി എല്‍ യു കോഡ് നാലക്കത്തില്‍ ആണെങ്കില്‍ ആ പച്ചക്കറി അല്ലെങ്കില്‍ പഴം കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണ് എന്നതാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ സാധാരണയായി എങഅങനെ പച്ചക്കറിയും പഴങ്ങളും വിളവെടുക്കാമോ അതേ രീതിയില്‍ അതേ അളവില്‍ കീടനാശിനി ഉപയോഗിച്ച് വിളവെടുത്തതാണ് എന്നതാണ് സൂചിപ്പിക്കുന്നത്.
നാലക്കത്തില്‍ വെളിവാകുന്നു ഏതാണ് ഐറ്റമെന്ന്
പലപ്പോഴും നാലക്കത്തില്‍ അവസാനിക്കുന്ന പി എല്‍ യു കോഡിലൂടെ തന്നെ പച്ചക്കറി അല്ലെങ്കില്‍ പഴം ഏതാണെന്ന് അറിയാന്‍ കഴിയും. ഉദാഹരണത്തിന് വാഴപ്പഴമാണെങ്കില്‍ 4011 ആയിരിക്കും പി എല്‍ യു കോഡ്.
പി എല്‍ യു കോഡ് 5 അക്കത്തിലാണെങ്കില്‍
ജനിതക വിളകളാണ് പലപ്പോഴും അഞ്ച് നമ്പറുകളുള്ള പി എ്ല്‍ യു കോഡ് സൂചിപ്പിക്കുന്നത്. എന്നാല്‍ അഞ്ച് നമ്പറുകള്‍ മാത്രമല്ല ആ നമ്പറുകള്‍ എട്ടില്‍ ആരംഭിയ്ക്കുന്നതാണ് ജനിതക വിളകള്‍ എന്നതാണ്. ലാഭം മാത്രം ലക്ഷ്യമിട്ടാണ് പലപ്പോഴും ഈ വിളകള്‍ മാര്‍ക്കറ്റിലെത്തുന്നതും.
അഞ്ച് നമ്പറുകളില്‍ തുടങ്ങുന്ന പി എല്‍ യു
അഞ്ച് നമ്പറുകളും 9-ല്‍ തുടങ്ങുന്നതുമായ പി എല്‍ യു കോഡ് ഉള്ള പച്ചക്കറികളും പഴങ്ങളും പൂര്‍ണമായും ജൈവികമായി വിളവെടുക്കപ്പെടുന്നതാണ്. ഉദാഹരണത്തിന് ജൈവവളങ്ങള്‍ ഉപയോഗിക്കുന്ന വാഴപ്പഴത്തിന്റെ പി എല്‍ യു കോഡ് 94011 എന്നായിരിക്കും.
രോഗങ്ങളെ പേടിക്കണ്ട
കീടനാശിനി ഉപയോഗിക്കാതെയുള്ള കൃഷി ആയതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളെ പേടിക്കേണ്ടെന്നതും സത്യമാണ്. ക്യാന്‍സര്‍ മാത്രമല്ല ജീവിത ശൈലീ രോഗങ്ങളില്‍ പലതും നമ്മുടെ ഏഴയലത്തു പോലും വരില്ല...!!!
കടപ്പാട് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ