പഠിക്കേണ്ടതെങ്ങിനെ? പഠിപ്പിക്കേണ്ടതെങ്ങിനെ?
* * * * * * * * * * * * * * * * * * * * * * * * * * * * * *
ഒരു ചെറിയ പരീക്ഷണമാണ്. ആർക്കും പങ്കെടുക്കാം.
- - - - - - - - - - - - - - - - - - - - - -
പഠിക്കേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ടാവും. പക്ഷെ പഠിപ്പിക്കേണ്ടതെങ്ങിനെ, എന്നതിനെക്കുറിച്ച് അധികമാരും പറയാറില്ല, അധ്യാപകരിൽ ഭൂരിപക്ഷത്തിനും അതറിയുകയുമില്ല. അധ്യാപക സുഹൃത്തുക്കൾ, ആക്ഷേപമായി കാണരുതെന്നഭ്യർത്ഥനയുണ്ട്.
* * * * * * * * * * * * * * * * * * * * * * * * * * * * * *
ഒരു ചെറിയ പരീക്ഷണമാണ്. ആർക്കും പങ്കെടുക്കാം.
- - - - - - - - - - - - - - - - - - - - - -
പഠിക്കേണ്ടതെങ്ങിനെ എന്നതിനെക്കുറിച്ച് ധാരാളം കാര്യങ്ങൾ നമ്മൾ കേട്ടിട്ടുണ്ടാവും. പക്ഷെ പഠിപ്പിക്കേണ്ടതെങ്ങിനെ, എന്നതിനെക്കുറിച്ച് അധികമാരും പറയാറില്ല, അധ്യാപകരിൽ ഭൂരിപക്ഷത്തിനും അതറിയുകയുമില്ല. അധ്യാപക സുഹൃത്തുക്കൾ, ആക്ഷേപമായി കാണരുതെന്നഭ്യർത്ഥനയുണ്ട്.
ഇംഗ്ലീഷ് എന്ന ഭാഷയെ പോലും, കണക്കും സയൻസും പഠിപ്പിക്കുന്ന അതേ രീതിയിൽ തന്നെ, പഠിപ്പിക്കുന്ന അധ്യാപകരാണ് കേരളത്തിലെ മിക്ക സ്കൂളുകളിലും കോളേജുകളിലും ഉള്ളത്, എന്നതൊരു യാഥാർത്ഥ്യമാണ്.
അതിനവരെ പൂർണ്ണമായും കുറ്റപ്പെടുത്താനും പാടുള്ളതല്ല. മറ്റു മേഖലകളിൽ നന്നായി ശോഭിക്കാനുള്ള കഴിവ് ഉള്ളവരാണവർ. എന്നാൽ അധ്യാപകവൃത്തിക്ക് വേണ്ടതായ കഴിവോ, അഭിരുചിയോ, താൽപ്പര്യമോ ഇല്ലാതെ, എളുപ്പം ജോലി കിട്ടാൻ, അല്ലെങ്കിൽ വാങ്ങാൻ കഴിയും എന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥ ഒന്നു കൊണ്ടു മാത്രം, അധ്യാപകരായവരാണ് മിക്കവരും.
പക്ഷേ, ഇതിനിടയിലും ചില നല്ല അധ്യാപകരും ഉണ്ടാവുന്നുണ്ട് എന്നത് ആശ്വാസകരമാണ്. ഏതൊരു സ്കൂൾ എടുത്താലും വിരലിലെണ്ണാവുന്ന നല്ല അധ്യാപകരും അവിടെ ഉണ്ടാവും.
10-ാം ക്ലാസ്സും 12+ ഒക്കെ കഴിയുമ്പോൾ, ഭാവി കോഴ്സുകൾക്കായി കുട്ടികളുടെ അഭിരുചിയും താൽപ്പര്യവും ഒക്കെ പരിശോധിക്കുന്ന സമയത്ത് മേൽപ്പറഞ്ഞ നല്ല അധ്യാപകരുടെ സ്വാധീനം, കുട്ടികളുടെ താൽപര്യങ്ങളിൽ വളരെ പ്രകടമായി കാണാം.
ഒരു പ്രത്യേക വിഷയത്തിൽ, കുട്ടിക്ക് താൽപര്യവും ഇഷ്ടവും തോന്നുന്നതിന് പ്രധാന കാരണം, ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകരായിരിക്കും.
തുടർന്നുള്ള ക്ലാസ്സുകളിൽ അതുപോലുള്ള, നല്ല അധ്യാപകരെ കിട്ടാതെ വരുമ്പോൾ മികച്ച സ്കോർ നേടിയിരുന്ന വിഷയങ്ങളിൽ, പുറകോട്ട് പോകുന്നതും കാണാറുണ്ട്. കുട്ടികളുടെ അഭിരുചി കണ്ടെത്താൻ സഹായിക്കുന്ന Riyas Psy യും സിജിയും ഒക്കെ, ശാസ്ത്രീയ ടൂളുകൾക്കൊപ്പം, ഇക്കാര്യം കൂടി പരിഗണിക്കുന്നുണ്ട് എന്നു വിശ്വസിക്കുന്നു.
ചെറിയ പരീക്ഷണം, ഈ കുറിപ്പ് വായിക്കുന്നവർക്കു വേണ്ടി മാത്രമാണ്.
അധ്യാപകർക്ക് പരിശീലനം നൽകുമ്പോഴുള്ള പ്രശ്നങ്ങളിൽ പ്രധാനം, അവർ പരിശീലനം നേടാൻ ആഗ്രഹിക്കുന്നില്ല എന്നതാണ്. ആരാണ് നല്ലൊരു അധ്യാപകൻ / അധ്യാപിക എന്ന ചോദ്യത്തിന് ചോദിച്ചാൽ പലർക്കും പല ഉത്തരങ്ങളാണ്.
കുട്ടികളിൽ ജിജ്ഞാസ ഉണർത്തുന്ന, അറിവിനുള്ള ദാഹം ജനിപ്പിക്കുന്ന, കാര്യങ്ങൾ എങ്ങിനെ മനസ്സിലാക്കണം എന്നു പറഞ്ഞു കൊടുക്കുന്ന, പഠിക്കാൻ പഠിപ്പിക്കുന്ന ഏതൊരു വ്യക്തിയും നല്ലൊരു അധ്യാപകനാണ് എന്ന് പൊതുവെ പറയാം.
എങ്ങിനെ പഠിപ്പിക്കണം എന്നതിനെക്കുറിച്ച് പരിപാടികളിൽ പലപ്പോഴും ടീച്ചർമാർ ചോദിക്കാറുണ്ട്. ഇന്ന് പഠിപ്പിക്കുന്ന കാര്യം പത്ത് വർഷം കഴിഞ്ഞാലും ഓർത്തിരിക്കുന്ന രീതിയിൽ വേണം പഠിപ്പിക്കാൻ എന്നതാണ് അതിന് മറുപടിയായി പറയാറുള്ളത്.
അതെങ്ങിനെയാണ് സാധിക്കുക എന്നത് അവർക്ക് പറഞ്ഞ് കൊടുക്കാറുമുണ്ട്. അതിൽ ഒരു കാര്യമാണ്, ഇന്നത്തെ പരീക്ഷണം കൊണ്ടുദ്ധേശിക്കുന്നത്.
അതെങ്ങിനെയാണ് സാധിക്കുക എന്നത് അവർക്ക് പറഞ്ഞ് കൊടുക്കാറുമുണ്ട്. അതിൽ ഒരു കാര്യമാണ്, ഇന്നത്തെ പരീക്ഷണം കൊണ്ടുദ്ധേശിക്കുന്നത്.
പത്താം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ള ഏതൊരാളം അൾട്രാവയലറ്റ് രശ്മികൾ, ഇൻഫ്രാറെഡ് രശ്മികൾ എന്നൊക്കെ പഠിച്ചിട്ടുണ്ടാവും. UV പ്രൊട്ടക്ഷനെക്കുറിച്ചൊക്കെ സംസാരിക്കുകയും ചെയ്യാറുമുണ്ടാവും. എന്നാൽ എന്താണീ അൾട്രാവയലറ്റ് അല്ലെങ്കിൽ ഇൻഫ്രാറെഡ് എന്ന്, കുട്ടികളോ മറ്റാരെങ്കിലുമോ ചോദിച്ചാൽ കുഴയും. പഠിച്ചതാണ്, പരീക്ഷ എഴുതിയതാണ്, മാർക്ക് കിട്ടിയതാണ് പക്ഷേ.......
ഇനി നമ്മുക്കിതൊന്നു കൂടി പഠിക്കാം. പത്തു വർഷം കഴിഞ്ഞാലും മറക്കുമോ എന്ന് പരിശോധിക്കാം.
സൂര്യപ്രകാശത്തിൽ അൾട്രാവയലറ്റും ഇൻഫ്രാ റെഡും രശ്മികൾ ഉണ്ടെന്നും അവ കണ്ണിനും ത്വക്കിനും ഹാനികരമാണെന്നും നമുക്കറിയാം.
സൂര്യപ്രകാശം എന്നത് ഏഴ് നിറങ്ങൾ കൂടിച്ചേർന്ന വർണ്ണരാജിയാണ്. വയലറ്റ്, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെല്ലോ, ഓറഞ്ച്, റെഡ് എന്നിവയാണ് (VIBGYOR) ആ ഏഴ് നിറങ്ങൾ എന്നറിയാമല്ലോ.
ഇവയെല്ലാം ഈ ഓർഡറിൽ തന്നെ വരുന്നതിനു കാരണം ഈ നിറങ്ങൾ ഓരോന്നിന്റെയും ഫ്രീക്വൻസി (ആവൃത്തി ) വ്യത്യാസപ്പെട്ടതുകൊണ്ടാണ്. അതായത് വയലറ്റിനെക്കാൾ കുറഞ്ഞ ആവൃത്തിയാണ് ഇൻഡിഗോയ്ക്ക്. അതിലും കുറവാണ് ബ്ലൂവിന്. അങ്ങിനെ ഏറ്റവും കുറവുള്ളത് റെഡിനാണ്.
സൂര്യപ്രകാശത്തിൽ നിറങ്ങൾ മാത്രമല്ല, മറ്റു പല രശ്മികളുമുണ്ടെന്നറിയാമല്ലോ.?
അങ്ങിനെ വരുമ്പോൾ സൂര്യപ്രകാശത്തിന്റെ സ്പെക്ട്രത്തിൽ, വയലറ്റിനെക്കാൾ ആവൃത്തി കൂടിയവയും റെഡിനെക്കാളും ആവൃത്തി കുറഞ്ഞവയും ഉണ്ടാവുമല്ലോ.
അവയ്ക്ക് എന്തു പേരു കൊടുക്കാം. വയലറ്റിനെക്കാളും ആവൃത്തി കൂടിയ രശ്മിക്ക്, വയലറ്റിനെക്കാൾ വലുത്, അഥവാ അൾട്രാ വയലറ്റ് എന്നു വിളിക്കാം.
റെഡിനെക്കാളും ചെറിയ ആവൃത്തിയുള്ള രശ്മിക്ക്, റെഡിനെക്കാളും ചെറുത് അഥവാ ഇൻഫ്രാ റെഡ് എന്ന് വിളിക്കാം.
പരീക്ഷക്ക് പഠിക്കുകയാണെങ്കിൽ രണ്ടിന്റെയും ഫ്രീക്വൻസി കൂടെ ഓർക്കാം. അൾട്രാ, ഇൻഫ്രാ തുടങ്ങിയവ ലാറ്റിൻ വാക്കുകളാണ്.
ഇത്രേയുള്ളൂ കാര്യം. ഇനി ഇക്കാര്യം എത്ര കാലം കഴിഞ്ഞാൽ മറക്കും എന്നു കൂടി പറയണം. കാരണം നേരിട്ട് പറയുന്നത് പോലെയല്ലല്ലോ, എഴുതുമ്പോൾ.
കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാനുള്ള ഒരു രീതി മാത്രമാണിത്.
കാര്യങ്ങൾ മനസ്സിലാക്കി പഠിക്കാനുള്ള ഒരു രീതി മാത്രമാണിത്.
പഠിക്കുന്ന കുട്ടികൾക്ക് പറഞ്ഞു കൊടുക്കാം, ഒപ്പം അധ്യാപകർക്കും.
ശിവകുമാർ,
മാനേജ്മെൻറ് സ്കിൽസ് ഡവലപ്പ്മെന്റ് ട്രെയിനർ, ദുബായ്
മാനേജ്മെൻറ് സ്കിൽസ് ഡവലപ്പ്മെന്റ് ട്രെയിനർ, ദുബായ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ