മഹാലക്ഷ്മി സ്വർണ്ണ ക്ഷേത്രം
_____________________________
_____________________________
ഇന്നേവരെ നമ്മുടെ കേട്ടുകേൾവിയിൽ സുവർണ്ണ ക്ഷേത്രം എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രസിദ്ധിയും കുപ്രസിദ്ധിയും നേടിയ പഞ്ചാബിലെ ഗുരു ദർബാർ സാഹിബ് അമൃതസർ സുവർണ്ണ ക്ഷേത്രം ആയിരുന്നു. എന്നാൽ ഇനി മുതൽ ആ പട്ടികയിലേക്ക് പരിശുദ്ധ പദവിയോടെ ഒരു ഹൈന്ദവ ക്ഷേത്രം കൂടി.
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ വെല്ലൂരിനടുത്ത് ശ്രീപുരത്ത് പുതുതായി പണി കഴിപ്പിച്ച മഹാലക്ഷ്മി ക്ഷേത്രമാണ് ഐതിഹാസിക ഭാരതത്തിൽ ചരിത്രത്തിന്റെ ഭാഗമാകുവാൻ പോകുന്നത്.
അമൃതസറിലെ സുവർണ്ണ ക്ഷേത്രത്തിൽ നിർമ്മാണത്തിനായി നാനൂറു കിലോഗ്രാം സ്വർണ്ണം ഉപയോഗിച്ചപ്പോൾ ഈ മഹാലക്ഷ്മി ക്ഷേത്രനിർമ്മാണത്തിനു ആയിരത്തിയഞ്ഞൂറു കിലോഗ്രാം സ്വർണ്ണമാണ് ഉപയോഗിച്ചിട്ടുള്ളത്. മൂന്നൂറു കോടിയിൽപ്പരം രൂപ ചിലവിട്ടു നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ രാത്രികളിൽ പ്രകാശപൂരിതമായിരിക്കുമ്പോൾ സ്വർണ്ണത്തിന്റെ വെട്ടി തിളക്കം ഒന്ന് കാണേണ്ടുന്ന കാഴ്ചതന്നെയത്രേ!!!
അകത്തും പുറത്തുമായി ഇത്രയേറെ മഞ്ഞ ലോഹം ഉപയോഗിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യക്ഷേത്രമായി മാറിയിരിക്കുന്നു ശ്രീപുരത്തെ ഈ മഹാലക്ഷ്മി ക്ഷേത്രം.
അകത്തും പുറത്തുമായി ഇത്രയേറെ മഞ്ഞ ലോഹം ഉപയോഗിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യക്ഷേത്രമായി മാറിയിരിക്കുന്നു ശ്രീപുരത്തെ ഈ മഹാലക്ഷ്മി ക്ഷേത്രം.
പല കാരണങ്ങൾ കൊണ്ടും ചുരുങ്ങിയ കാലയളവിൽ തന്നെ വിശ്വഖ്യാതി നേടിയ ഈ മഹാലക്ഷ്മീ ക്ഷേത്രം ദക്ഷിണേന്ത്യയിലെ തന്നെ സുവർണ്ണ ക്ഷേത്രമായി അറിയപ്പെടുന്ന നാളുകളാണ് ഇനി വരാൻ പോകുന്നത്. തമിഴ്‌നാട്ടിൽ പ്രസിദ്ധമായ പല ക്ഷേത്രങ്ങളിൽ ദർശനത്തിനായി എത്തുന്ന ദേശ - വിദേശ ഭക്തർ ഇപ്പോൾ തങ്ങളുടെ കാര്യപരിപടികളിൽ ശ്രീപുരത്തെ ഈ മഹാലക്ഷ്മീ ക്ഷേത്രവും ഉൾപ്പെടുത്തുന്നു എന്നതാണ് വസ്തുത. ഓരോ ദിവസങ്ങളിലും ഒരു ലക്ഷത്തിൽ പരം ഭക്തർ ദർശനത്തിനായി ഇവിടെ എത്തുന്നുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരിന്റെ ഭാഗമായ കാട്ട്പാടി റയിൽവേ സ്റെഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്റർ ദൂരത്തിൽ ആണ് ഈ പ്രസിദ്ധമായ സ്വർണ്ണ മഹാലക്ഷ്മി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2007 ആഗസ്റ്റ് 24 ന് പൊതുജനങ്ങൾക്കായി തുറന്നു കൊണ്ടുത്ത ഈ വിശ്വഖ്യാതി നേടിയ ക്ഷേത്രം നിർമ്മിച്ചത് യുവ സന്യാസി ശക്തി അമ്മയാണ്. ഈ ക്ഷേത്ര നിർമ്മാണത്തോട് കൂടി തന്നെ അവിടെയുള്ള പ്രകൃതി രമണീയത കൂടി ഏറെ ശ്രദ്ധയോട് കൂടി പുനർസൃഷ്ടിക്കപ്പെട്ടിരിക്കുന്നുവന്നത് അവിടം സന്ദർശിക്കുന്ന ഭക്തർക്ക് തങ്ങളുടെ അനുഭവങ്ങളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.
നൂറു ഏക്കറിൽ കൂടുതലായി പരന്നു കിടക്കുന്ന വൃത്താകൃതിയിലുള്ള ക്ഷേത്രപരിസരങ്ങൾ മുഴുവനും പച്ചപ്പിനാലും പൂച്ചെടികളാലും പൂക്കാളാലും നിബിഡമാണ്. രാജ്യ സംസ്കൃതിയിൽ പരിപാവനമായ സ്ഥാനം നേടിയിടുള്ള എല്ലാ പ്രമുഖ നദികളിൽ നിന്നും ജലം ശേഖരിച്ച് "സർവ്വ തീർത്ഥം സരോവരം" ക്ഷേത്രാങ്കണത്തിൽ തന്നെ നിർമ്മിച്ചിരിക്കുന്നത് കാഴ്ചക്ക് ഏറെ കൗതുകം ഉളവാക്കും.
ക്ഷേത്രം അതിരാവിലെ 4 മണി മുതൽ രാവിലെ 8 മണി വരെ അഭിഷേകത്തിനും തുടർന്ന് രാത്രി 8 മണിവരെ ഭക്തർക്കായി ദർശനത്തിനും തുറന്നിരിക്കുന്നതായിരിക്കും.
ക്ഷേത്രാചാര പ്രകാരം ഈ ക്ഷേത്രത്തിലും ലുങ്കി, ഷർട്ട് , നൈറ്റി , മിഡി , ബർമൂഡ തുടങ്ങിയവ ധരിച്ചു കൊണ്ട് ദർശനം അനുവദനീയമല്ല.
ക്ഷേത്രാചാര പ്രകാരം ഈ ക്ഷേത്രത്തിലും ലുങ്കി, ഷർട്ട് , നൈറ്റി , മിഡി , ബർമൂഡ തുടങ്ങിയവ ധരിച്ചു കൊണ്ട് ദർശനം അനുവദനീയമല്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ