സ്വയംഭൂവായി മഹാദേവന്‍
തിരുവഞ്ചിറ എന്ന ചെറു ജലാശയത്തിനു നടുവിലാണു സ്വയംഭൂ വിഗ്രഹം. ഈ വെള്ളത്തിലൂടെ വേണം തൊഴാനും പ്രദക്ഷിണം വയ്ക്കാനു മെല്ലാം. കൂട്ടിന് ഇടമുറിയാത്ത മഴയും.. നടവഴിയിലെ വെള്ളത്തില്‍ ദര്‍ശനം കാത്തുനില്‍ക്കുന്ന വരുടെ എണ്ണം മഴ കനക്കുന്തോറും പെരുകും. അതാണു കൊട്ടിയൂര്‍. അക്കരെ കൊട്ടിയൂര്‍ എന്നറിയപ്പെടുന്ന ഇവിടേക്ക് വൈശാഖോല്‍സവ കാലത്തു മാത്രമാണു പ്രവേശനം. മകംനാളില്‍ ശീവേലി വരെയേ സ്ത്രീകള്‍ക്കു പ്രവേശനമുണ്ടാകൂ. ബ്രാഹ്മണാചാര പ്രകാരമാണു ചടങ്ങുകളെങ്കിലും സര്‍വ ജാതിമതസ്ഥര്‍ക്കും ഇവിടെ പ്രവേശിക്കാം.. ഉല്‍സവത്തിനു വേണ്ടതെല്ലാം ഒരുക്കുന്നത് വിവിധ ജാതിയില്‍പ്പെട്ട അറുപത്തിനാലോളം അവകാശി കുടുംബങ്ങളാണ്. എണ്ണയും തിരിയും മുതല്‍ ഇളനീര്‍ വെട്ടാനുള്ള കത്തി വരെ യഥാസമയം അവകാശികള്‍ ഇവിടെയെത്തിക്കും. ആരെയും പ്രത്യേകിച്ചു ക്ഷണിച്ചോ വിളിച്ചറിയിച്ചോ കൊണ്ടുവരേണ്ടതില്ല. എല്ലാം അതതിന്റെ സമയത്തു നടക്കും. അക്കരെ കൊട്ടിയൂരില്‍ വൈശാഖോല്‍സവം നടക്കുന്ന നാളുകളില്‍ ഇക്കരെ കൊട്ടിയൂരിലെ ക്ഷേത്രത്തില്‍ നിത്യപൂജ ഉണ്ടാകില്ല. കൊട്ടിയൂര്‍ ക്ഷേത്രത്തിന് 72 ഉപക്ഷേത്രങ്ങളുണ്ടായിരു ന്നുവെന്നാണു കണക്ക്. സങ്കീര്‍ണമായ ഒട്ടേറെ ആചാരങ്ങളും രീതികളും ക്ഷേത്രത്തിലെ ഓരോ ചടങ്ങുമായും ബന്ധപ്പെട്ടു കാണാം. ഓരോന്നുമായി ബന്ധപ്പെട്ട അവകാശികള്‍ക്കേ അവയുടെ പൊരുളറിയൂ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ